Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ ദ ട്രബിള്‍ ഷൂട്ടര്‍! വിമതരെ കാണാതെ തിരിച്ചുപോക്കില്ലെന്ന് ശിവകുമാർ, ദയവായി മനസ്സിലാക്കണമെന്ന്

മുംബൈ: ഒടുവില്‍ കര്‍ണാടക രാഷ്ട്രീയത്തിലെ കിങ് മേക്കറും ട്രബിള്‍ ഷൂട്ടറും ആയ ഡികെ ശിവകുമാര്‍ തന്നെ വിമതരം തിരിച്ചുകൊണ്ടുവരാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎല്‍എയെ തടയാന്‍ ആയില്ലെങ്കിലും ശിവകുമാര്‍ ഇപ്പോള്‍ മുംബൈയില്‍ എത്തി വിമതരെ എല്ലാവരേയും നേരിട്ടുകാണാന്‍ ശ്രമിക്കുകയാണ്.

മുംബൈയില്‍ വിമതരെ താമസിപ്പിച്ച ഹോട്ടലില്‍ മുറി ബുക്ക് ചെയ്തായിരുന്നു ശിവകുമാറിന്റെ തന്ത്രം. എന്നാല്‍ ശിവകുമാറിനെ ഹോട്ടലിന് മുന്നില്‍ പോലീസ് തടഞ്ഞു. ബുക്ക് ചെയ്ത മുറി ഹോട്ടല്‍ അധികൃതര്‍ റദ്ദാക്കുകയും ചെയ്തു.

എന്തൊക്കെ വന്നാലും വിമതരെ കാണാതെ മടക്കമില്ലെന്നാണ് ശിവകുമാര്‍ പറയുന്നത്. ശിവകുമാറിനെ പൂര്‍ണമായി തള്ളിക്കളയാന്‍ വിമതരും തയ്യാറല്ലെന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത്ഭുതങ്ങള്‍ സംഭവിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം.

ബിജെപിയുടെ തന്ത്രം

ബിജെപിയുടെ തന്ത്രം

ഡികെ ശിവകുമാര്‍ ഒരുമുഴം നീട്ടി എറിഞ്ഞപ്പോള്‍ അതിനും അപ്പുറത്തേക്കെറിഞ്ഞാണ് ബിജെപിയുടെ നീക്കം. മുംബൈ ഹോട്ടല്‍ അധികൃതരെ കൊണ്ട് ശിവകുമാറിന്റെ മുറി റദ്ദാക്കാന്‍ പോലും ബിജെപിയ്ക്ക് കഴിഞ്ഞു. ശിവകുമാര്‍ എംഎല്‍എമാരെ നേരിട്ട് കണ്ടാല്‍ കാര്യങ്ങള്‍ മാറിമറിയും എന്ന ഭീതി ബിജെപിയ്ക്കുണ്ട് എന്നത് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

അവര്‍ സുഹൃത്തുക്കള്‍, കാണാതെ മടക്കമില്ല

അവര്‍ സുഹൃത്തുക്കള്‍, കാണാതെ മടക്കമില്ല

തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ് ഹോട്ടലില്‍ താമസിക്കുന്നത്. അവരെ കാണാതെ താന്‍ മടങ്ങില്ലെന്നാണ് ശിവകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അവരുടെ അടുത്തേക്ക് തനിക്ക് ഇപ്പോള്‍ പോകാന്‍ കഴിയില്ലെങ്കിലും അവര്‍ തന്നെ വിളിക്കും എന്നാണ് ശിവകുമാര്‍ പറയുന്നത്.

ഹൃദയം തകരും

ഹൃദയം തകരും

ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ്അവരുടെ ഹൃദയം തകരും. അവരുമായി ഇപ്പോള്‍ തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങളുടെയെല്ലാം ഹൃദയം ശക്തമായി മിടിച്ചുകൊണ്ടിരിക്കുകയാണ് എന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ ശിവകുമാര്‍ ഒരു വിധത്തിലും എംഎല്‍എമാരെ ബന്ധപ്പെടാതിരിക്കാനുള്ള കരുതലുകള്‍ ബിജെപിയും സ്വീകരിക്കുന്നുണ്ട്.

ദയവായി മനസ്സിലാക്കൂ

ശിവകുമാറിനെ അപമാനിക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് വിമത നേതാവ് ബി ബസവരാജ് പറയുന്നത്. തങ്ങള്‍ക്ക് ഇപ്പോഴും ഡികെയില്‍ വിശ്വാസമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തതിന് പിന്നില്‍ തങ്ങള്‍ക്ക് ഒരു കാരണം ഉണ്ട്. സൗഹൃദവും ഇഷ്ടവും വാത്സല്യവും ഒക്കെയാണ് ഒരു വശത്ത്. എന്തുകൊണ്ട് ഇന്ന് ശിവകുമാറിനെ കാണാന്‍ ആകില്ല എന്ന കാര്യം ദയവായി മനസ്സിലാക്കൂ എന്ന് ബഹുമാനത്തോടേയും നന്ദിയോടേയും അഭ്യര്‍ത്ഥിക്കുകയാണ് എന്നും ബവസരാജ് പറഞ്ഞു.

വേറെ മുറിയുണ്ട്

വേറെ മുറിയുണ്ട്

തന്റെ ബുക്കിങ് ഹോട്ടലുകാര്‍ റദ്ദാക്കിയതിലുള്ള എതിര്‍പ്പ് ഡികെ ശിവകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പോലുള്ള ഒരു കസ്റ്റമറെ കിട്ടുന്നതില്‍ അവര്‍ അഭിമാനിക്കുകയായിരുന്നു വേണ്ടത്. തനിക്ക് മുംബൈയും ഈ ഹോട്ടലും ഏറെ ഇഷ്ടമാണ്. ഹോട്ടല്‍ മുറി അവര്‍ റദ്ദാക്കിക്കോട്ടെ, തനിക്ക് മറ്റ് മുറികളുണ്ട് എന്നായിരുന്നു ശിവകുമാര്‍ പ്രതികരിച്ചത്.

പ്രതീക്ഷയും ഭയവും

പ്രതീക്ഷയും ഭയവും

ഡികെ ശിവകുമാര്‍ നേരിട്ട് രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ചെറിയ പ്രതീക്ഷ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ താഴെ വീഴാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ആയാല്‍ അത് ബിജെപിയ്ക്ക് കൊടുക്കാവുന്ന ഏറ്റവും ശക്തമായ പ്രഹരമാകും. അതേ സമയം ഡികെ ശിവകുമാറിന്റെ രംഗപ്രവേശനത്തില്‍ ബിജെപി ഭയപ്പാടിലും ആണ്. കാര്യങ്ങള്‍ ഏത് രീതിയിലും മാറ്റിമറിക്കാന്‍ ശിവകുമാറിന് സാധിക്കും എന്ന ആശങ്ക അവര്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+