കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ കോണ്‍ഗ്രസ് രക്ഷകന്‍; കര്‍ണാടകത്തില്‍ തന്ത്രം മെനഞ്ഞ് ശിവകുമാര്‍, നാലുപേര്‍ പിന്‍മാറി!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്ന് പലപ്പോഴും രക്ഷിച്ചിട്ടുള്ളത് ഡികെ ശിവകുമാര്‍ ആണ്. പണം കൊണ്ടും പവര്‍ കൊണ്ടും കോണ്‍ഗ്രസില്‍ ശക്തന്‍ ഇദ്ദേഹം തന്നെ. ഭരണകക്ഷിയില്‍പ്പെട്ട 12 എംഎല്‍എമാരാണ് രാജി സമര്‍പ്പിക്കാന്‍ സ്പീക്കറുടെ ഓഫീസില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്ക് സ്പീക്കറെ കാണാന്‍ സാധിച്ചില്ല.

രാജികത്ത് ഓഫീസില്‍ കൈമാറി മടങ്ങുകയായിരുന്നു. അതേസമയം, പിന്നീട് ഗവര്‍ണറെ കാണാന്‍ ഇവര്‍ രാജ്ഭവനിലേക്ക് തിരിച്ചു. എന്നാല്‍ 12 പേരും പോയില്ല. നാലുപേരുമായി ഡികെ ശിവകുമാര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. എട്ടുപേരാണ് ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്തിയത്. ആരും രാജിവെക്കില്ലെന്നും എല്ലാവരും മടങ്ങിയെത്തുമെന്നും ഡികെ പ്രതികരിച്ചു. വിശദവിവരങ്ങള്‍.....

 എത്തിയത് 12 പേര്‍

എത്തിയത് 12 പേര്‍

ഡികെ ശിവകുമാറിനെ വച്ചാണ് കോണ്‍ഗ്രസ് പ്രതിസന്ധി നേരിട്ടത്. സ്പീക്കറെ കാണാന്‍ 12 ഭരണകക്ഷി എംഎല്‍എമാരാണ് എത്തിയത്. സ്പീക്കര്‍ രമേശ് കുമാര്‍ അവരെ കാണാന്‍ കൂട്ടാക്കിയില്ല. 11 പേര്‍ രാജികത്ത് സ്പീക്കറുടെ ഓഫീസില്‍ കൈമാറി. ഒരാള്‍ പിന്‍മാറി. ഈ വേളയിലാണ് ഡികെ ശിവകുമാര്‍ സംഭവസ്ഥലത്തെത്തിയത്.

നാലു പേര്‍ പിന്‍മാറി

നാലു പേര്‍ പിന്‍മാറി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാമലിംഗ റെഡ്ഡി, എസ്ടി സോമേഷ് കുമാര്‍, മുന്നിരത്‌ന, ബയ്‌റാട്ടി ബസ്വരാജ് എന്നിവരാണ് രാജിയില്‍ നിന്ന് പിന്‍മാറിയത്. ഇവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. ഇവരുമായി ഡികെ ശിവകുമാര്‍ തിരിക്കുകയും ചെയ്തു. ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് വിവരം.

രാജിയിലുറച്ച് എട്ടുപേര്‍

രാജിയിലുറച്ച് എട്ടുപേര്‍

കോണ്‍ഗ്രസ് എംഎല്‍എമാരായ പ്രതാപഗൗഡ പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, രമേശ് ജാര്‍കിഹോളി, മഹേഷ് കുമാടി ഹള്ളി, നാരായണ്‍ ഗൗഡ, സൗമ്യ റെഡ്ഡി, ജെഡിഎസ് എംഎല്‍മാരായ ഗോപാലയ്യ, എച്ച് വിശ്വനാഥ് എന്നിവര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇവര്‍ രാജ്ഭവനിലെത്തി. ഇവരെയും പിന്തിരിപ്പിക്കാനുള്ള ശ്രമം തുടരുന്നുന്നുണ്ട്. ആരും രാജിവെക്കില്ലെന്നാണ് ഡികെ പ്രതികരിച്ചത്.

അടിയന്തര യോഗം വിളിച്ചു, മുഖ്യമന്ത്രി വിദേശത്ത്

അടിയന്തര യോഗം വിളിച്ചു, മുഖ്യമന്ത്രി വിദേശത്ത്

ഡികെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു. ബെംഗളൂരു കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും പങ്കെടുക്കും. മുഖ്യമന്ത്രി കുമാരസ്വാമി വിദേശ പര്യടനത്തിലാണ്. ഞായറാഴ്ച ഇദ്ദേഹം ബെംഗളൂരുവിലെത്തും. അതേസമയം, മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്ന് വിവരമുണ്ട്.

അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും

അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും

സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് വിവരം. ഈ മാസം 12നാണ് നിയമസഭയുടെ മഴക്കാല സമ്മേളനം ആരംഭിക്കുക. ഈ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ബിജെപി ആേേലാചിക്കുന്നത്. അതിനിടെ വിമതരുമായി ബന്ധപ്പെടാന്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവുവും ശ്രമിക്കുന്നുണ്ട്.

 സഭയിലെ അംഗബലം ഇങ്ങനെ

സഭയിലെ അംഗബലം ഇങ്ങനെ

കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് സ്പീക്കര്‍ ഉള്‍പ്പെടെ 120 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. കോണ്‍ഗ്രസിന് 80 എംല്‍എമാരും ജെഡിഎസ്സിന് 37 എംഎല്‍എമാരുമുണ്ട്. ബിഎസ്പി എംഎല്‍എയുടെ പിന്തുണയും ഭരണകക്ഷിക്കാണ്. രണ്ടു സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് 105 എംഎല്‍എമാരുണ്ട്. ഭരിക്കാന്‍ വേണ്ടത് 113 അംഗങ്ങളുടെ പിന്തുണയാണ്.

പ്രായം കൂടിയവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ട!! രാഹുലിന് പകരം വേണ്ടത് യുവരക്തം, അമരീന്ദര്‍ നിലപാട്പ്രായം കൂടിയവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ട!! രാഹുലിന് പകരം വേണ്ടത് യുവരക്തം, അമരീന്ദര്‍ നിലപാട്

English summary
Karnataka Crisis; DK Shivakumar stops 4 MLAs from resigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X