കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത

Google Oneindia Malayalam News

മുംബൈ/ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചയാണിപ്പോള്‍. രാജിവെച്ച വിമതരുടെ കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. വിമതരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ തുനിയുമോ, വിമതര്‍ സര്‍ക്കാര്‍ പക്ഷത്തേക്ക് തിരിച്ചെത്തുമോ തുടങ്ങിയ കാര്യങ്ങളാണ് ഇനി അറിയാനുള്ളത്.

അതിനിടെയാണ് വ്യത്യസ്തമായ വിവരം ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. വിമതര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലില്‍ ചില വിമത എംഎല്‍എമാരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. 13 വിമതരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ ചിലര്‍ ഇപ്പോള്‍ ഹോട്ടലില്‍ ഇല്ലത്രെ. കര്‍ണാടകത്തില്‍ അവസാന നിമിഷം ട്വിസ്റ്റ് സംഭവിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

16 ഭരണപക്ഷ എംഎല്‍എമാര്‍

16 ഭരണപക്ഷ എംഎല്‍എമാര്‍

16 ഭരണപക്ഷ എംഎല്‍എമാരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. 13 കോണ്‍ഗ്രസ് അംഗങ്ങളും മൂന്ന് ജെഡിഎസ് എംഎല്‍എമാരും. ഇതില്‍ 13 പേരാണ് മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്നത്. മൂന്ന് പേര്‍ ബെംഗളൂരുവില്‍ തന്നെയുണ്ട്. രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അംഗങ്ങള്‍ ബെംഗളൂരുവിലാണ്.

കോടതി വിധി വന്ന പിന്നാലെ

കോടതി വിധി വന്ന പിന്നാലെ

വിമതരുടെ രാജിക്കത്തില്‍ അന്തിമ തീരുമാനം സ്പീക്കര്‍ക്ക് എടുക്കാമെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. എന്നാല്‍ വിമതരെ വിശ്വാസ വോട്ടെടുപ്പിന് സഭയിലെത്താന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി. ഈ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിമതരില്‍ ചിലരെ കാണാനില്ല എന്ന വാര്‍ത്ത വന്നിരിക്കുന്നത്.

 ചില എംഎല്‍എമാരെ കാണാനില്ല

ചില എംഎല്‍എമാരെ കാണാനില്ല

ഇക്കണോമിക് ടൈംസിന്റെ മുംബൈ ബ്യൂറോയാണ് വിമത എംഎല്‍എമാരില്‍ ചിലരെ കാണാനില്ല എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. പോവായിലെ റിനൈസന്‍സ് ഹോട്ടലിലാണ് വിമതര്‍ താമസിച്ചിരുന്നത്. നിലവില്‍ ഇവിടെ 13 വിമതരും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്പീക്കര്‍ വിമതരുമായി ചര്‍ച്ചയ്ക്ക്

സ്പീക്കര്‍ വിമതരുമായി ചര്‍ച്ചയ്ക്ക്

ചില വിമതരെ സ്പീക്കര്‍ വൈകീട്ട് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എംടിബി നാഗരാജ് ഉള്‍പ്പെടെയുള്ള മൂന്ന് വിമതരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. വൈകീട്ട്് 4.30ന് ചര്‍ച്ച നടത്താമെന്നാണ് സ്പീക്കര്‍ അറിയിച്ചതത്രെ. നാഗരാജ്, സുഹൃത്ത് കെ സുധാകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ മുംബൈയിലായിരുന്നു. ഇവര്‍ ബെംഗളൂരുവിലേക്ക് തിരിച്ചോ എന്ന് വ്യക്തമല്ല.

Recommended Video

cmsvideo
കലങ്ങി മറിഞ്ഞ കര്‍ണ്ണാടകം വീഴുമോ? | Morning News Focus | Oneindia Malayalam
 നിയമസഭയിലേക്ക് വരില്ലെന്ന് വിമതര്‍

നിയമസഭയിലേക്ക് വരില്ലെന്ന് വിമതര്‍

അതേസമയം, സുപ്രീംകോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നും അംഗീകരിക്കുന്നുവെന്നും ചില വിമതര്‍ മുംബൈയില്‍ പറഞ്ഞു. തങ്ങളെല്ലാം ഒറ്റക്കെട്ടാണ്. പഴയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. വിശ്വാസ വോട്ടെടുപ്പിന് നിയമസഭയിലേക്ക് പോകില്ലെന്നും വിമതര്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പറഞ്ഞു.

വിമതരെ വിപ്പില്‍ കുരുക്കാനാകാതെ കോണ്‍ഗ്രസ്; എന്താണ് വിപ്പ്? അറ്റകൈ പ്രയോഗത്തിന് സാധ്യതവിമതരെ വിപ്പില്‍ കുരുക്കാനാകാതെ കോണ്‍ഗ്രസ്; എന്താണ് വിപ്പ്? അറ്റകൈ പ്രയോഗത്തിന് സാധ്യത

English summary
Karnataka Crisis; Few rebel MLAs are "missing" from the Mumbai Hotel, Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X