കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെയെന്ന് കർണാടക സ്പീക്കർ; വൈകിട്ട് 6 മണിക്ക് മുമ്പ് വോട്ടെടുപ്പ്

Google Oneindia Malayalam News

Newest First Oldest First
11:54 PM, 22 Jul

വിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെയെന്ന് കർണാടക സ്പീക്കർ; വൈകിട്ട് 6 മണിക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണം,
10:59 PM, 22 Jul

നിയമസഭ ഇന്നത്തേയ്ക്ക് പിരിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ. പ്രമേഹമുണ്ട്. ഭക്ഷണം കഴിക്കണണെന്ന് യെദ്യൂരപ്പയോട് കോൺഗ്രസ് എംഎൽഎ. താങ്കൾക്കും പ്രമേഹമുള്ള കാര്യം മറക്കരുത്, ഇന്നത്തേയ്ക്ക് പിരിയാം. നാളെ 10 മണിക്ക് വീണ്ടും സഭചേരാമെന്നും കോൺഗ്രസ് എംഎൽഎ
10:09 PM, 22 Jul

വിമത എംഎൽഎമാർക്ക് മുന്നറിയിപ്പുമായി ഡികെ ശിവകുമാർ. സ്വയം വിഡ്ഢികളാകരുതെന്നാണ് എന്റെ സുഹൃത്തുക്കളോട് പറയാനുള്ളത്. അവർ നിങ്ങളെ കോമാളികളാക്കുകയാണ്. തിരികെയെത്തിയില്ലെങ്കിൽ നിങ്ങൾ അയോഗ്യരായേക്കുമെന്ന് ഡികെ ശിവകുമാർ
9:54 PM, 22 Jul

തന്റെ പേരിൽ പ്രചരിക്കുന്ന രാജിക്കത്ത് വ്യാജമെന്ന് കുമാരസ്വാമി. മുഖ്യമന്ത്രിക്കസേരയിൽ എത്താൻ ആർക്കാണ് ഇത്ര തിടുക്കമെന്നും കുമാരസ്വാമി
9:38 PM, 22 Jul

ബിജെപി അംഗങ്ങൾ സംസാരിക്കുമ്പോൾ ബഹളം വയ്ക്കുന്നത് അനുവദിക്കാനാവില്ലെന്ന് സ്പീക്കർ. കർശന നടപടികളുണ്ടായേക്കുമെന്നും മുന്നറിയിപ്പ്
9:35 PM, 22 Jul

സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ വിശ്വാസവോട്ടെടുപ്പിനെ കുറിച്ച് ചർച്ച ചെയ്യുന്നതാകും ഉചിതമെന്ന് കോൺഗ്രസ് എംഎൽഎ എച്ച് കെ പാട്ടീൽ.
9:34 PM, 22 Jul

കോൺഗ്രസ് എംഎൽഎമാർ സംസാരിക്കട്ടെ. ഞങ്ങൾ എല്ലാ കേൾക്കാം, പക്ഷെ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താമെന്നാണ് സ്പീക്കർ പറഞ്ഞതെന്ന് യെദ്യൂരപ്പ. ഇന്ന് തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ മറുപടി നൽകി.
9:31 PM, 22 Jul

നീതി വേണം എന്ന് കോൺഗ്രസ് എംഎൽഎമാർ മുദ്രാവാക്യം വിളിക്കുന്നു. ആരാണ് നീതി തരേണ്ടതെന്ന് സ്പീക്കർ.
8:57 PM, 22 Jul

ഇങ്ങനെയാണെങ്കിൽ താൻ രാജി വയ്ക്കുകയാണെന്ന് കർണാടക സ്പീക്കർ. ചേംബറിൽ വെച്ച് മുഖ്യമന്ത്രിയോടാണ് രാജി സന്നദ്ധത അറിയിച്ചത്
8:48 PM, 22 Jul

കർണാടക പ്രതിസന്ധി: വിശ്വാസ വോട്ടെടുപ്പിൽ തീരുമാനം വൈകുന്നു. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്താമെന്ന് സിദ്ധരാമയ്യ. അർദ്ധരാത്രിയായാലും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി. സഭയിൽ ഭരണ പക്ഷവും പ്രതിപക്ഷവും ബഹളം വയ്ക്കുന്നു
8:43 PM, 22 Jul

ബഹളത്തെ തുടർന്ന് നിർത്തിവെച്ച കർണാടക നിയമസഭ പുനരാരംഭിച്ചു
8:04 PM, 22 Jul

കർണാടകയിലെ സ്വതന്ത്ര എംഎൽഎമാരുടെ ഹർജി നാളെ സുപ്രീം കോടതിയിൽ. വിശ്വാസ വോട്ടെടുപ്പിന് സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യം
7:25 PM, 22 Jul

വിമത എംഎൽഎ സുധാകറും ബിഎസ്പി അംഗവും സഖ്യസർക്കാരിന് പിന്തുണ നൽകിയേക്കുമെന്ന് സൂചന
7:03 PM, 22 Jul

വിശ്വാസ വോട്ടെടുപ്പ് തിടുക്കപ്പെട്ട് നടത്തേണ്ടതില്ലെന്ന് ജെഡിഎസ് എംഎൽഎ ശിവലിംഗ ഗൗഡ
7:02 PM, 22 Jul

കർണാടക നിയമസഭയിൽ നിന്നുളള ദൃശ്യങ്ങൾ
6:28 PM, 22 Jul

കർണാടക നിയമസഭയിൽ ബഹളം. വിശ്വാസപ്രമേയത്തിൻ മേലുള്ള ചർച്ചയ്ക്കിടെയാണ് ബഹളം. ഇനിയും ഒരുപാട് ചർച്ച ചെയ്യാനുണ്ടെന്ന് ഭരണപക്ഷ എംഎൽഎമാർ
6:10 PM, 22 Jul

വിശ്വാസ വോട്ടെടുപ്പ് തേടാതെ കുമാരസ്വാമി രാജിവെച്ചേക്കുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസും
6:10 PM, 22 Jul

നാളത്തെ സുപ്രീംകോടതി തീരുമാനത്തിനായി കാത്തിരിക്കാമെന്ന് കെപിസിസി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു. എല്ലാം അഗങ്ങളുടേയും അവകാശം ഉയര്‍ത്തിപ്പിടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
6:10 PM, 22 Jul

കര്‍ണാടകത്തില്‍ കുതിരക്കച്ചവടവും റിസോര്‍ട്ട് രാഷ്ട്രീയവും കൊണ്ടുവന്നത് ബിജെപിയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ഈശ്വര്‍ കാന്ദ്രെ
6:10 PM, 22 Jul

ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടിയെന്ന വാര്‍ത്ത കുമാരസ്വാമി നിഷേധിച്ചു.
6:10 PM, 22 Jul

ഇന്ന് വിശ്വാസ വോട്ട് തേടാന്‍ തയ്യാറല്ലെന്ന് സ്പീക്കറോട് വ്യക്തമാക്കി മുഖ്യമന്ത്രി കുമരാസ്വാമി
6:09 PM, 22 Jul

ആഭ്യന്തര മന്ത്രി എംബി പാട്ടീലിന്‍റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ജനതാ ദള്‍ അംഗം എടി രാമസ്വാമി സഭയില്‍ നിന്നും ഇറങ്ങിപ്പോയി
6:09 PM, 22 Jul

ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത് കൊണ്ടത് മാത്രമാണ് വിമതര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നതെന്ന് ആഭ്യന്തര മന്ത്രി എംബി പാട്ടീല്‍
6:09 PM, 22 Jul

എല്ലാ അംഗങ്ങളും സഭയില്‍ തുടരണമെന്ന് സ്പീക്കറുടെ നിര്‍ദ്ദേശം
6:09 PM, 22 Jul

കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കുമെന്ന് അഭ്യൂഹം. വൈകീട്ട് എഴ് മണിയോടെ ഗവര്‍ണറെ കണ്ടേക്കും
6:09 PM, 22 Jul

വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്താമെന്ന് ഞാന്‍ വാക്ക് നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍
4:48 PM, 22 Jul

കര്‍ണാടക സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ട് തേടണമെന്ന് ബിജെപി നേതാവ് മുരളീധര്‍ റാവു. വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോവുന്ന സ്പീക്കറുടെ നിലപാട് അംഗീകരിക്കാനാവില്ല. എല്ലാത്തിനും ഇന്ന് തന്നെ പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
4:31 PM, 22 Jul

സിടി രവി പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് സിദ്ധരാമയ്യ. ഞാന്‍ ജെഡിഎസ് വിട്ടതല്ല, പാര്‍ട്ടി തന്നെ പുറത്താക്കിയതാണ്. അപ്പോഴും ഞാന്‍ ഉടന്‍ തന്നെ കോണ്‍ഗ്രസിലേക്ക് ചേക്കറുകയായിരുന്നില്ല, മറിച്ച് അഹിന്ദ പാർട്ടി രൂപീകരിക്കുകയായിരുന്നു ചെയ്തത്. 2005 മെയ് മാസത്തില്‍ ജെഡിഎസില്‍ നിന്ന് പുറത്താക്കപ്പെട്ട ഞാന്‍ 2006 ലാണ് കോൺഗ്രസിൽ ചേർന്നതെന്നും സിദ്ധരാമയ്യ സഭയില്‍ വ്യക്തമാക്കി. തെറ്റായ ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
4:28 PM, 22 Jul

ഒരോ അംഗവും 10 മിനിറ്റ് മാത്രമെ സംസാരിക്കാവുവെന്ന് സ്പീക്കര്‍.
4:05 PM, 22 Jul

സഭയില്‍ നേരിട്ട് ഹാജരാവുന്നതിന് പതിനഞ്ച് ദിവസത്തെ സമയം അനുവദിക്കണമെന്ന് വിമത എംഎല്‍എമാര്‍
READ MORE

ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ വാഴുമോ? അതോ വീഴുമോ?. കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ചൊവ്വാഴ്ചയെന്ന് സ്പീക്കർ വൈകിട്ട് 6 മണിക്ക് മുമ്പ് വോട്ടെടുപ്പ് നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരും.

‌സഖ്യസര്‍ക്കാറിനെ നിലനിര്‍ത്താനുള്ള അവസാനാ വട്ടശ്രമത്തിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. വിമതര്‍ വിശ്വാസ വോട്ടെടുപ്പിന് എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് ആരെയെങ്കിലും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് വിമതരെ അനുനയിപ്പിക്കാനുള്ള നീക്കവും സഖ്യം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാൽ 107 പേർ പിന്തുണയുള്ള ബിജെപി സർക്കാർ രൂപീകരിക്കാന്‍ കഴിയുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്...

hd-

English summary
Karnataka crisis, Karnataka floor test live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X