വഴങ്ങാതെ കുമാരസ്വാമി, വിടാതെ ഗവര്‍ണ്ണര്‍; വിശ്വാസം തെളിയിക്കാന്‍ വീണ്ടും സമയം നീട്ടി നല്കി
കര്‍ണാടക: ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതിരുന്നതോടെ കര്‍ണാടക സര്‍ക്കാറിന് വിശ്വാസ വോട്ടെടുപ്പിനായി സമയം നീട്ടിനല്‍കി ഗവര്‍ണര്‍. ഇന്ന് വൈകീട്ട് ആറ് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായ് വാല വീണ്ടും ആവശ്യപ്പെട്ടത്. എന്നാല്‍ വിശ്വാസ വോട്ട് തേടാന്‍ ഇന്ന് തയ്യാറല്ലെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിക്കുന്നത്.
വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നരക്ക് മുമ്പ് തന്നെ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്നായിരുന്നു ഇന്നലെ അര്‍ധരാത്രിയോടെ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചത്. സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച്ച തന്നെ വോട്ട് തേടണമെന്ന ഗവര്‍ണര്‍ വാജുഭായി വാലയുടെ നിര്‍ദ്ദേശം സ്പീക്കര്‍ രമേശ് കുമാര്‍ കഴിഞ്ഞ ദിവസവും തള്ളിയിരുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് വ്യാഴാച്ച സഭ പിരിയാനും തീരുമാനിച്ചത്. ഇതോടെയാണ് വിഷയത്തില്‍ വീണ്ടും ഇടപെട്ട് വെള്ളിയാഴ്ച്ച ഒന്നരമണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ വീണ്ടും മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ഉച്ചയ്ക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്ന് രാവിലെ തന്നെ മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. സഭയില്‍ ഇന്ന് വിശ്വാസ പ്രമേയ ചര്‍ച്ച മാത്രമായിരിക്കും നടക്കുകയെന്നും ഇതിനോട് അംഗങ്ങള്‍ സഹകരിക്കണമെന്നുമാണ് സഭാ നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ സ്പീക്കര്‍ വ്യക്തമാക്കിയത്. പ്രതീക്ഷിച്ചത് പോലെ സമയം ഒന്നരകഴിഞ്ഞിട്ടും വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തയ്യാറിയില്ല.
വിശ്വാസ പ്രമേയത്തിന് മേലുള്ള ചര്‍ച്ചയാണ് ഇപ്പോഴും സഭയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകുന്നത്. ഇതിനിടിയില്‍ വിശ്വാസം തെളിയിക്കാനുള്ള സമയപരിധി ഗവര്‍ണര്‍ വീണ്ടും നീട്ടി നല്‍കിയത്. ഗവര്‍ണ്ണറുടേത് പ്രണയലേഖനമെന്നാണ് കുമാരസ്വാമി സഭയില്‍ പറഞ്ഞത്. രണ്ടാമത്തെ പ്രണയലേഖനവും കിട്ടിയെന്നായിരുന്നു പുതിയ സമയപരിധിയെ കുറിച്ചുള്ള കുമാരസ്വാമിയുടെ പ്രതികരണം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications