കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴങ്ങാതെ കുമാരസ്വാമി, വിടാതെ ഗവര്‍ണ്ണര്‍; വിശ്വാസം തെളിയിക്കാന്‍ വീണ്ടും സമയം നീട്ടി നല്‍കി

Google Oneindia Malayalam News

കര്‍ണാടക: ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതിരുന്നതോടെ കര്‍ണാടക സര്‍ക്കാറിന് വിശ്വാസ വോട്ടെടുപ്പിനായി സമയം നീട്ടിനല്‍കി ഗവര്‍ണര്‍. ഇന്ന് വൈകീട്ട് ആറ് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായ് വാല വീണ്ടും ആവശ്യപ്പെട്ടത്. എന്നാല്‍ വിശ്വാസ വോട്ട് തേടാന്‍ ഇന്ന് തയ്യാറല്ലെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിക്കുന്നത്.

<strong>അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയ്ക്ക് 100% യോഗ്യത; അവള്‍ ഇന്ദിരയെപ്പോലെ കോണ്‍ഗ്രസിനെ വളര്‍ത്തും</strong>അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയ്ക്ക് 100% യോഗ്യത; അവള്‍ ഇന്ദിരയെപ്പോലെ കോണ്‍ഗ്രസിനെ വളര്‍ത്തും

വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നരക്ക് മുമ്പ് തന്നെ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്നായിരുന്നു ഇന്നലെ അര്‍ധരാത്രിയോടെ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചത്. സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച്ച തന്നെ വോട്ട് തേടണമെന്ന ഗവര്‍ണര്‍ വാജുഭായി വാലയുടെ നിര്‍ദ്ദേശം സ്പീക്കര്‍ രമേശ് കുമാര്‍ കഴിഞ്ഞ ദിവസവും തള്ളിയിരുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് വ്യാഴാച്ച സഭ പിരിയാനും തീരുമാനിച്ചത്. ഇതോടെയാണ് വിഷയത്തില്‍ വീണ്ടും ഇടപെട്ട് വെള്ളിയാഴ്ച്ച ഒന്നരമണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ വീണ്ടും മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചത്.

pic

എന്നാല്‍ ഉച്ചയ്ക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്ന് രാവിലെ തന്നെ മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. സഭയില്‍ ഇന്ന് വിശ്വാസ പ്രമേയ ചര്‍ച്ച മാത്രമായിരിക്കും നടക്കുകയെന്നും ഇതിനോട് അംഗങ്ങള്‍ സഹകരിക്കണമെന്നുമാണ് സഭാ നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ സ്പീക്കര്‍ വ്യക്തമാക്കിയത്. പ്രതീക്ഷിച്ചത് പോലെ സമയം ഒന്നരകഴിഞ്ഞിട്ടും വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തയ്യാറിയില്ല.

<strong> പ്രിയങ്ക ഗാന്ധി കരുതല്‍ തടങ്കലില്‍; ഉത്തര്‍പ്രദേശ് പോലീസിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക</strong> പ്രിയങ്ക ഗാന്ധി കരുതല്‍ തടങ്കലില്‍; ഉത്തര്‍പ്രദേശ് പോലീസിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

വിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയാണ് ഇപ്പോഴും സഭയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകുന്നത്. ഇതിനിടിയില്‍ വിശ്വാസം തെളിയിക്കാനുള്ള സമയപരിധി ഗവര്‍ണര്‍ വീണ്ടും നീട്ടി നല്‍കിയത്. ഗവര്‍ണ്ണറുടേത് പ്രണയലേഖനമെന്നാണ് കുമാരസ്വാമി സഭയില്‍ പറഞ്ഞത്. രണ്ടാമത്തെ പ്രണയലേഖനവും കിട്ടിയെന്നായിരുന്നു പുതിയ സമയപരിധിയെ കുറിച്ചുള്ള കുമാരസ്വാമിയുടെ പ്രതികരണം.

English summary
Karnataka crisis : Governor issues new deadline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X