കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതര്‍ക്ക് തിരിച്ചടി! രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് കോടതി

Google Oneindia Malayalam News

Newest First Oldest First
1:57 PM, 16 Jul

കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.വാദം ഉച്ചയ്ക്ക് രണ്ടിന് ശേഷം തുടരും.
1:17 PM, 16 Jul

വിമതരുടെ അയോഗ്യതയിലും രാജിയിലും നാളെ തിരുമാനം എടുക്കുമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
12:42 PM, 16 Jul

അതിനിടെ ഉപമുഖ്യമന്ത്രി ജി പരമേശ്വര കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം താജ് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ടു.
12:40 PM, 16 Jul

വിമതരുടെ രാജിയില്‍ തിരുമാനം എടുക്കാന്‍ എന്തുകൊണ്ടാണ് സ്പീക്കര്‍ വൈകുന്നതെന്നും കോടതി ചോദിച്ചു.
12:39 PM, 16 Jul

നാല് എംഎല്‍എമാര്‍ നേരിട്ടല്ല സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചതെന്നത് സിംഗ്വി കോടതിയില്‍. എന്നാല്‍ രാജി സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ നേരിട്ട് സ്പീക്കറെ സമീപിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. രാജി കത്തായും അയക്കാമെന്നും കോടതി പറഞ്ഞു. വിമതര്‍ രാജിവെച്ച ശേഷം ജുലൈ ആറ് മുതല്‍ എന്താണ് സ്പീക്കര്‍ ചെയ്തത്? വിമതര്‍ കോടതിയെ സമീപിക്കും വരെ സ്പീക്കര്‍ ഒന്നും ചെയ്തില്ലെന്നും കോടതി പറഞ്ഞു.
12:33 PM, 16 Jul

മുകുള്‍ റോത്തഗിയുടെ വാദം അവസാനിച്ചു. സ്പീക്കര്‍ രമേഷ് കുമാറിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയുടെ വാദം തുടങ്ങി.
12:32 PM, 16 Jul

നിങ്ങളുടെ വാദം അംഗീകരിക്കുകയാണെങ്കില്‍ എന്ത് ഉത്തരവാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു. വിമതരുടെ രാജിക്കാര്യത്തില്‍ ഇന്ന് തന്നെ തിരുമാനം ഉണ്ടാകണമെന്നും 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടുതേടാന്‍ നിര്‍ദ്ദേശിക്കണമെന്നും കോടതി പറഞ്ഞു.
12:05 PM, 16 Jul

രാജിയ്ക്ക് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഇല്ലെന്നും രാജി സ്വമേധയാ സമര്‍പ്പിക്കുന്നതാണെന്നും എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റോത്തഗി.അയോഗ്യതയ്ക്ക് സാധുവായ കാരണമില്ലെന്ന് റോത്തഗി. രാജി തടസ്സപ്പെടുത്തുകയാണ് അയോഗ്യതാ നോട്ടീസിന്‍റെ ലക്ഷ്യമെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു.
11:50 AM, 16 Jul

രാജി അല്ലെങ്കിൽ അയോഗ്യത സംബന്ധിച്ച് സ്പീക്കർ എന്ത് തീരുമാനിക്കണമെന്ന് പറയാനാവില്ലെന്ന് കോടതി.രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാകില്ല. ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്നെ പരിശോധിക്കാനാകൂവെന്നും കോടതി.
11:46 AM, 16 Jul

രാജി വെച്ചാല്‍ എംഎല്‍എമാര്‍ക്ക് മൂന്ന് മാസത്തിന് ശേഷം മറ്റൊരു പാര്‍ട്ടിയില്‍ ചേരാനും മന്ത്രിയാകാനും സാധിക്കും. ആറ് മാസത്തിന് ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും മത്സരിക്കാമെന്നും റോത്തഗി കോടതിയില്‍.എന്നാല്‍ മന്ത്രിയാകാന്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരേണ്ടതില്ലെന്ന് സുപ്രീം കോടതി പ്രതികരിച്ചു. മറ്റാരു പാര്‍ട്ടിയില്‍ ചേരുന്നത് പിന്നീടാകാമെന്നും കോടതി.
11:34 AM, 16 Jul

രാജിവെച്ച് ജനങ്ങളിലേക്ക് തിരിച്ചുപോവുക തങ്ങളുടെ അവകാശമാണെന്ന് വിമത എം എൽ എമാർ
11:24 AM, 16 Jul

എംഎല്‍എമാരുടെ രാജി ഒഴിവാക്കാനുള്ള ശ്രമമാണ് സ്പീക്കര്‍ നടത്തുന്നത്. രാജി, അയോഗ്യത എന്നീ വിഷയങ്ങളിൽ ഒരേ സമയം തീരുമാനമെടുക്കാനാണ് സ്പീക്കർ ശ്രമിക്കുന്നതെന്നും റോത്തഗി പറഞ്ഞു.
11:11 AM, 16 Jul

രാജിക്ക് പിന്നില്‍ സമ്മര്‍ദ്ദമില്ല. രാജി സ്വീകരിക്കണമെന്നും വിമതര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി കോടതിയില്‍. രാജി അംഗീകരിക്കാതെ എംഎല്‍എമാര്‍ ആയി തുടരാന്‍ സ്പീക്കര്‍ തങ്ങളെ നിര്‍ബന്ധിക്കുന്നുവെന്നും റോത്തഗി.നേരത്തേ രാജിക്ക് പിന്നില്‍ സമ്മര്‍ദ്ദമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു സ്പീക്കര്‍ രമേശ് കുമാര്‍ കോടതിയെ അറിയിച്ചത്.
11:06 AM, 16 Jul

ജുലൈ 1 മുതല്‍ ഇത് വരെ 16 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരാണ് രാജിവെച്ചിരിക്കുന്നത്. ഇതോടെ സഖ്യസര്‍ക്കാരിന്‍റെ അംഗബലം 101 ആയി. ബിജെപിയുടെ അംഗബലം 105 ആണ്. സ്വതന്ത്രന്മാരും പിന്തുണയ്ക്കുന്നതോടെ കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് എളുപ്പം സാധിക്കും.
11:05 AM, 16 Jul

ഇന്ന് വിമതര്‍ക്ക് അനുകകൂലമായാണ് വിധി ഉണ്ടാകുന്നതെങ്കില്‍ കൂടുതല്‍ രാജികള്‍ ഇനിയും ഉണ്ടാകുമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ സര്‍ക്കാരിന് അനുകൂലമായി വിധി വന്നാല്‍ വിമതര്‍ രാജി പിന്‍വലിച്ച് സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും ഭരണപക്ഷം കണക്കാക്കുന്നു. അതുകൊണ്ട് കൂടിയാണ് വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്.
11:01 AM, 16 Jul

വിമതരുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു

ബെംഗളൂരു: കര്‍ണാടകത്തില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമത എംഎല്‍എമാരുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് 15 വിമത എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്. നേരത്തേ 13 പേരില്‍ 8 പേരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ജുലൈ 12 ന് 10 വിമത എംഎല്‍എമാരുടെ ഹരജി കോടതി പരിഗണിച്ചിരുന്നു. വിമത എഎൽഎമാരുടെ രാജിക്കത്തിലും വിമതരെ അയോഗ്യരാക്കണമെന്ന കോൺഗ്രസ്, ജെഡിഎസ് നേതാക്കളുടെ ശുപാർശയിലും ചൊവ്വാഴ്ച വരെ തീരുമാനം എടുക്കേണ്ടതില്ലെന്നായിരുന്നു സുപ്രീം കോടതി അന്ന് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു തീരുമാനം. ചൊവ്വാഴ്ച ഹരജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അഞ്ച് വിമതര്‍ കൂടി കോടതിയെ സമീപിക്കുകയായിരുന്നു. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നും രാജി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ച് പേരും കോടതിയെ സമീപിച്ചത്. എല്ലാ ഹരജികളും ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

 scdk
English summary
SC to consider karnataka rebel MLAs plea today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X