Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവർഗ്ഗരതിയും കണ്ണുനീരും പൈജാമയും പിന്നെ ഒരിത്തിരി ദുർമന്ത്രവാദവും! കർണാടക നിമയസഭ 'പ്വൊളി' യാണ്!!!

ബെംഗളൂരു: ദിവസങ്ങള്‍ നീണ്ട കർണാടക 'കര്‍'നാടകത്തിന് തിരശ്ശീല വീഴുകയാണ്. വിശ്വാസ വോട്ടെടുപ്പ് നീണ്ടുനീണ്ടു പോവുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ സര്‍ക്കാര്‍ താഴെ വീഴും എന്ന് ഉറപ്പായ സാഹചര്യത്തില്‍ അത് എത്രത്തോളം നീട്ടിക്കൊണ്ടുപോകാം എന്ന് നോക്കുകയാണ് കോണ്‍ഗ്രസ്സും ജെഡിഎസും.

ബിജെപിയാണെങ്കില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സാധ്യമായ എല്ലാ വഴികളും അന്വേഷിക്കുകയാണ്. ഗവര്‍ണറെ വരെ ഇടപെടീച്ച് നോക്കിയെങ്കിലും അതും ഫലം കണ്ടില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കാഴ്ചക്കാര്‍ക്ക് ബോറടിയുണ്ടാക്കിയില്ല കര്‍ണാടക പ്രതിസന്ധി എന്നതാണ് സത്യം. പ്രത്യേകിച്ചും സഭാസമ്മേളനം തുടങ്ങിയതിന് ശേഷം...

നോട്ട് നിരോധനം ചര്‍ച്ച!!!

നോട്ട് നിരോധനം ചര്‍ച്ച!!!

വിശ്വാസ പ്രമേയം അവതരിപ്പിച്ച നിയമസഭയില്‍ അംഗങ്ങള്‍ നോട്ട് നിരോധനത്തെ കുറിച്ച് ചര്‍ച്ച ചെയ്താല്‍ എങ്ങനെയുണ്ടാകും! അതാണ് കര്‍ണാടക നിയമസഭയില്‍ സംഭവിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാര്‍ ആയിരുന്നു. വിശ്വാസ വോട്ടിന്റെ കാര്യത്തില്‍ മൂന്ന് അന്ത്യശാസനങ്ങള്‍ അവസാനിച്ച് നില്‍ക്കുമ്പോള്‍ ആയിരുന്നു ഇത് എന്നോര്‍ക്കണം!

രാമായണവും മഹാഭാരതവും കഴിഞ്ഞു

രാമായണവും മഹാഭാരതവും കഴിഞ്ഞു

വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് കുമാരസ്വാമി പറഞ്ഞിട്ട് ദിവസങ്ങളായി. വിശ്വാസ പ്രമേയം അവതരിപ്പിച്ചിട്ടും ദിവസങ്ങള്‍ കഴിഞ്ഞു. രാമായണം കഴിഞ്ഞു, മഹാഭാരതവും പൂര്‍ത്തിയായി. വേദങ്ങളും ഉപനിഷത്തുക്കളും തീര്‍ന്നു. ഇനി നിങ്ങള്‍ ഗരുഡ പുരാണം ആയിരിക്കുമോ ഇന്ന് പഠിപ്പിക്കുക എന്നായിരുന്നു ബിജെപി എംഎല്‍എ സിടി രവി ചോദിച്ചത്. ആരായാലും ചോദിച്ചുപോകും

സ്വവര്‍ഗ്ഗ വീഡിയോയില്‍ കരച്ചില്‍

സ്വവര്‍ഗ്ഗ വീഡിയോയില്‍ കരച്ചില്‍

സര്‍ക്കാര്‍ വീഴുമോ ബിജെപി അധികാരത്തിലെത്തുമോ, ഇതിനൊക്കെ എത്ര സമയം എടുക്കും എന്നരീതിയില്‍ ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് വിധാന്‍ സൗധയിലേക്ക്. അപ്പോഴാണ് ഒരു ബിജെപി എംഎല്‍എയുടെ വക കരച്ചില്‍. തന്നെ വ്യാജ സ്വവര്‍ഗ്ഗരതി വീഡിയോയില്‍ കുടുക്കി എന്നും പറഞ്ഞായിരുന്നു ആ കരച്ചില്‍. ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവാലിയായിരുന്നു ഇതിന്റെ ആള്‍.

മിഠായി വിതരണം

മിഠായി വിതരണം

തിങ്കളാഴ്ച രാത്രിയിലും വോട്ടെടുപ്പ് നടത്താതെ പിന്നോട്ടില്ലെന്ന മട്ടിലായിരുന്നു ബിജെപി. അതുകൊണ്ട് സഭ വിട്ട് പുറത്ത് പോകാനും നിന്നില്ല. എംഎല്‍എമാര്‍ക്ക് കഴിക്കാന്‍ ഭക്ഷണം ഒന്നും ഇല്ലാത്തതുകൊണ്ട് മിഠായി വിതരണം വരെ നടത്തി.

മടുത്തുപോയ സ്പീക്കര്‍

മടുത്തുപോയ സ്പീക്കര്‍

ഒരുവേള സ്പീക്കര്‍ കെആര്‍ രമേശ് കുമാറിനും ഈ നാടകങ്ങള്‍ ഏറെ മടുത്തു. തന്റെ ആരോഗ്യസ്ഥിതി ഓര്‍ത്ത് ഓരോ മണിക്കൂറിലും മകന്‍ വിളിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് ഉറങ്ങേണ്ടതുണ്ടെന്നാണ് ഒരുവേള ഡികെ ശിവകുമാര്‍ പറഞ്ഞത്.

തട്ടിക്കൊണ്ടുപോകലും കുതിരക്കച്ചവടവും

തട്ടിക്കൊണ്ടുപോകലും കുതിരക്കച്ചവടവും

കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീല്‍ റിസോര്‍ട്ടില്‍ നിന്ന് അപ്രത്യക്ഷമായതിന് പിറകേ മറ്റ് ചില സംഭവങ്ങളും അരങ്ങേറി. ശ്രീമന്തിനെ ബിജെപി തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ആരോപണം. ഇതിനിടെ തനിക്ക് ബിജെപി കോടികള്‍ വാഗ്ദാനം ചെയ്തു എന്ന ആരോപണവുമായി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ രംഗത്തെത്തി.

ചെറുനാരങ്ങയും ദുര്‍മന്ത്രവാദവും

ചെറുനാരങ്ങയും ദുര്‍മന്ത്രവാദവും

വിശ്വാസ വോട്ടും ചെറുനാരങ്ങയും തമ്മില്‍ എന്ത് ബന്ധം? വിശ്വാസ വോട്ടും ദുര്‍മന്ത്രവാദവും തമ്മില്‍ എന്ത് ബന്ധം? പക്ഷേ, വിധാന്‍ സൗധയില്‍ ഇങ്ങനേയും ചിലതര്‍ക്കങ്ങള്‍ നടന്നു. കുമാരസ്വാമിയുടെ സഹോദരന്‍ രേവണ്ണയെ വിശ്വാസങ്ങളുടെ പേരില്‍ ബിജെപി പരിഹസിച്ചപ്പോള്‍ ആയിരുന്നു ഇത്. ചെറുനാരങ്ങയും ദുര്‍മന്ത്രവാദവും എങ്കിലും ഈ സര്‍ക്കാരിനെ രക്ഷിക്കുമോ എന്ന് വരെ ചോദിച്ചുപോയി കുമാരസ്വാമി!

പൈജാമയില്‍ ഉറക്കം

പൈജാമയില്‍ ഉറക്കം

ജൂലായ് 19 ന് വിശ്വാസ വോട്ടെടുപ്പ് നടക്കും എന്നായിരുന്നു ബിജെപിയുടെ ആദ്യ പ്രതീക്ഷ. എന്നാല്‍ രാത്രി വൈകിയിട്ടും നടന്നില്ല. അതോടെ പ്രതിഷേധത്തിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ തന്നെ കിടക്കാന്‍ ബിജെപി എംഎല്‍എമാര്‍ തീരുമാനിച്ചു. അങ്ങനെ പൈജാമയും രാത്രി വസ്ത്രങ്ങളും ധരിച്ച് ബിജെപി എംഎല്‍എമാര്‍ ഒരു രാത്രി വിധാന്‍ സൗധയില്‍ ചെലവഴിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+