കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ സ്വതന്ത്രന് പണി കൊടുക്കാന്‍ കോണ്‍ഗ്രസ്; അയോഗ്യനാക്കും, രേഖകള്‍ കൈമാറി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണതോടെ പണി കിട്ടാന്‍ പോകുന്നത് ഒട്ടേറെ പേര്‍ക്ക്. വിപ്പ് ലംഘിച്ച് സഭയില്‍ എത്താതിരുന്ന വിമത എംഎല്‍എമാരെയെല്ലാം അയോഗ്യരാക്കപ്പെടുമെന്നാണ് വിവരം. ഇവരുടെ പട്ടിക കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സ്പീക്കര്‍ക്ക് കൈമാറി. ഓരോ എംഎല്‍എമാരുടെയും അയോഗ്യതാ നടപടിക്രമങ്ങള്‍ സ്പീക്കര്‍ പരിശോധിച്ച് വരികയാണ്.

പ്രധാനപ്പെട്ട ഒരു സംഭവം, കോണ്‍ഗ്രസ് നല്‍കിയ അയോഗ്യരാക്കേണ്ടവരുടെ പട്ടികയില്‍ സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കറും ഉള്‍പ്പെടിട്ടുണ്ടെന്നതാണ്. ഇദ്ദേഹം സ്വതന്ത്രനല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തങ്ങളുടെ വാദത്തിന് ബലം നല്‍കുന്ന രേഖകള്‍ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് സമര്‍പ്പിച്ചു. ഇതോടെ വരാന്‍ പോകുന്ന ബിജെപി സര്‍ക്കാരിന് ഒരംഗത്തിന്റെ പിന്തുണ കുറയും. വിശദാംശങ്ങള്‍.....

 20 അംഗങ്ങള്‍ വന്നില്ല

20 അംഗങ്ങള്‍ വന്നില്ല

ഭരപക്ഷത്തുണ്ടായിരുന്ന 20 അംഗങ്ങളാണ് ചൊവ്വാഴ്ച രാത്രി നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഹാജരാകാതിരുന്നത്. രണ്ടു സ്വതന്ത്രരും ബിഎസ്പി എംഎല്‍എയും ഇതില്‍പ്പെടും. കൂടാതെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരും വന്നില്ല. ബിഎസ്പി എംഎല്‍എയെ മയാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

റെഡ്ഡിയും മകളുമെത്തി

റെഡ്ഡിയും മകളുമെത്തി

രാമലിംഗ റെഡ്ഡി നേരത്തെ വിമതപക്ഷത്തായിരുന്നുവെങ്കിലും അദ്ദേഹം സഭയിലെത്തി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്തു. അദ്ദേഹത്തിന്റെ മകള്‍ സൗമ്യ റെഡ്ഡിയും സര്‍ക്കാരിനെ പിന്തുണച്ചു. എന്നാല്‍ മുംബൈയിലേക്ക് പോയ വിമതര്‍ ആരും വന്നില്ല. ഇവരാണ് അയോഗ്യതാ ഭീഷണിയിലുള്ളത്.

രണ്ടുസ്വതന്ത്രര്‍ ബിജെപിക്കൊപ്പം

രണ്ടുസ്വതന്ത്രര്‍ ബിജെപിക്കൊപ്പം

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നേരത്തെ രണ്ടു സ്വതന്ത്രരും ബിഎസ്പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കറും എച്ച് നാഗേഷും സഭയില്‍ വന്നില്ല. ഇവര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇവരുടെ പിന്തുണകൂടി ലഭിക്കുന്നതോടെ 107 അംഗങ്ങളുടെ പിന്തുണയുണ്ടാകും.

ശങ്കര്‍ സ്വതന്ത്ര എംഎല്‍എ അല്ല

ശങ്കര്‍ സ്വതന്ത്ര എംഎല്‍എ അല്ല

എന്നാല്‍ ആര്‍ ശങ്കര്‍ സ്വതന്ത്ര എംഎല്‍എ അല്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അയോഗ്യരാക്കേണ്ടവരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇദ്ദേഹം കോണ്‍ഗ്രസുകാരനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നേരത്തെ ശങ്കറിന്റെ പാര്‍ട്ടിയായ കെപിജെപി കോണ്‍ഗ്രസില്‍ ലയിച്ചതാണെന്നും അവര്‍ പറയുന്നു.

 രേഖകള്‍ കൈമാറി

രേഖകള്‍ കൈമാറി

കെപിജെപി കോണ്‍ഗ്രസില്‍ ലയിച്ചതോടെ ശങ്കര്‍ കോണ്‍ഗ്രസുകാരനായി. അതുകൊണ്ടാണ് ഇദ്ദേഹത്തെ മന്ത്രിയാക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചതിന് രേഖകളുണ്ട്. ഈ രേഖകള്‍ കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കൈമാറി. സ്പീക്കര്‍ പരിശോധിക്കുന്നുണ്ട്. ശങ്കറിനെയും അയോഗ്യനാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ബിജെപിക്ക് ഒരംഗത്തിന്റെ പിന്തുണ നഷ്ടമാകും

ബിജെപിക്ക് ഒരംഗത്തിന്റെ പിന്തുണ നഷ്ടമാകും

ശങ്കറിനെ അയോഗ്യനാക്കിയാല്‍ അടുത്ത ബിജെപി സര്‍ക്കാരിന് ഒരംഗത്തിന്റെ പിന്തുണ കുറയും. വിമതരെ അയോഗ്യരാക്കിയാല്‍ 208 അംഗങ്ങളാണ് കര്‍ണാടക നിയമസഭയില്‍ ഉണ്ടാകുക. ഭരിക്കുന്ന കക്ഷിക്ക് 105 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടതെന്ന് ചുരുക്കം. ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുണ്ട്. ഇതിന് പുറമെ സ്വതന്ത്രരും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഒരു സ്വതന്ത്രനാണ് അയോഗ്യനാകാന്‍ പോകുന്നത്. അടുത്ത സര്‍ക്കാരും അംഗബലത്തില്‍ ശക്തമായിരിക്കില്ല എന്ന സൂചനയാണിത്.

 രണ്ടുദിവസത്തിനകം അറിയാമെന്ന് സ്പീക്കര്‍

രണ്ടുദിവസത്തിനകം അറിയാമെന്ന് സ്പീക്കര്‍

സ്പീക്കര്‍ പദവിയുടെ കരുത്ത് രണ്ടുദിവസത്തിനകം കര്‍ണാടകത്തിലെ ജനം അറിയുമെന്നാണ് സ്പീക്കര്‍ രമേശ് കുമാര്‍ പ്രതികരിച്ചത്. വിമതരെ അയോഗ്യരാക്കുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി ഇനിയും തുടരുമെന്ന ഇതില്‍നിന്ന് ബോധ്യമാകും. അയോഗ്യരാക്കിയാല്‍ വിമതര്‍ക്ക് ആറ് വര്‍ഷം മല്‍സരിക്കാന്‍ സാധിക്കില്ല.

മന്ത്രി പദവി രാജിവെച്ച സിദ്ദു കോണ്‍ഗ്രസ് വിടുമോ? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി താരം, ബിഗ് നോമന്ത്രി പദവി രാജിവെച്ച സിദ്ദു കോണ്‍ഗ്രസ് വിടുമോ? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി താരം, ബിഗ് നോ

English summary
Karnataka Crisis; Independent MLA R Shankar Likely to Disqualify
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X