കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പിടിച്ചത് ശരിക്കും പുലിവാല്‍ തന്നെ!!! വിമത എംഎല്‍എമാരുടെ രാജി പോലും എളുപ്പമല്ല

Google Oneindia Malayalam News

കര്‍ണാടക: പതിനഞ്ച് ഭരണ കക്ഷി എംഎല്‍എമാരാണ് കര്‍ണാടകത്തില്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ബിജെപി ആണെന്നത് വ്യക്തവും ആണ്. എംഎല്‍എമാരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും ബിജെപി തന്നെ.

ഇതാണ് കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്!!! അടിതെറ്റി ബിജെപി... വിശ്വാസ വോട്ട് എന്ന വൻ തന്ത്രം; വിമതർ ഊരാക്കുടുക്കിൽഇതാണ് കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്!!! അടിതെറ്റി ബിജെപി... വിശ്വാസ വോട്ട് എന്ന വൻ തന്ത്രം; വിമതർ ഊരാക്കുടുക്കിൽ

സര്‍ക്കാരിനെ വീഴ്ത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ബിജെപിക്ക് മുന്നിലുള്ളു. ഇതിനായുള്ള ശ്രമം നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അതെല്ലാം കോണ്‍ഗ്രസിന് അപ്പപ്പോള്‍ തടയാന്‍ സാധിച്ചു.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഒരുപാട് മുന്നോട്ട് കൊണ്ടുപോകാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, ഒടുവില്‍ അവര്‍ പുലിവാല് പിടിക്കുമോ എന്നതാണ് ഇപ്പോള്‍ അവശേഷിക്കുന്ന ചോദ്യം. എംഎല്‍എമാരുടെ രാജി എന്നത് അത്ര എളുപ്പത്തില്‍ നടക്കാവുന്ന ഒന്നല്ല എന്നത് തന്നെ കാര്യം.

രാജിവപ്പിച്ചാല്‍

രാജിവപ്പിച്ചാല്‍

കോണ്‍ഗ്രസ്, ജെഡിഎസ്, സ്വതന്ത്ര എംഎല്‍എമാര്‍ അടക്കം പതിനഞ്ച് പേരാണ് കര്‍ണാടക നിയമസഭയില്‍ നിന്ന് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഈ 15 പേര്‍ രാജിവച്ചാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാം എന്ന ലളിതമായ തന്ത്രം ആയിരുന്നു ബിജെപിയുടേത്. എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അങ്ങനെയങ്ങ് രാജിവയ്ക്കാമോ

അങ്ങനെയങ്ങ് രാജിവയ്ക്കാമോ

ഒരു ജനപ്രിതിനിധിയ്ക്ക് (എംഎല്‍എ/എംപി) അത്ര പെട്ടെന്ന് രാജിവച്ച് ഒഴിയാന്‍ സാധിക്കില്ല എന്നത് ഒരു സത്യമാണ്. അങ്ങനെ രാജിവച്ചൊഴിയാനുള്ള വകുപ്പുകള്‍ ഒന്നും ഭരണഘടന മുന്നോട്ട് വയ്ക്കുന്നില്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തിക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന് അത്ര പെട്ടെന്ന് ഒളിച്ചോടാന്‍ ആവില്ല.

സ്പീക്കര്‍ തീരുമാനിക്കും

സ്പീക്കര്‍ തീരുമാനിക്കും

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ നിയമസഭ സ്പീക്കറുടേതാണ് അവസാന വാക്ക് എന്ന കാര്യം ബിജെപി മറന്നുപോയിരുന്നു എന്ന് വേണം കരുതാന്‍. കര്‍ണാടക സ്പീക്കര്‍ ആകട്ടെ, ബിജെപിയുടെ പ്രലോഭനങ്ങളില്‍ വീഴാത്ത് ആര്‍കെ രമേശ് കുമാറും ആണ്. രാജിക്കാര്യത്തില്‍ സ്പീക്കര്‍ എന്ത് തീരുമാനിക്കുന്നു എന്നനുസരിച്ചിരിക്കും ഇനി കാര്യങ്ങള്‍.

എങ്ങനെ രാജി വയ്ക്കാം

എങ്ങനെ രാജി വയ്ക്കാം

സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുക എന്നതാണ് രാജിവയ്ക്കുന്നതിലെ പ്രാരംഭ നടപടി. എന്നാല്‍ ഒരു അംഗത്തിന്റെ രാജി സ്വമേധയാ ഉള്ളതാണോ അതോ ഏതെങ്കിലും സമ്മര്‍ദ്ദത്തിന് വഴിപ്പെട്ടിട്ടുള്ളതാണോ എന്ന് തീരുമാനിക്കുക സ്പീക്കര്‍ ആയിരിക്കും. അന്വേഷണത്തില്‍, രാജി സ്വമേധയാ ഉള്ളതല്ലെന്ന് സ്പീക്കര്‍ക്ക് ബോധ്യപ്പെട്ടാല്‍ രാജിക്കത്ത് തള്ളിക്കളയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല.

വേറേയും വഴിയുണ്ട്

വേറേയും വഴിയുണ്ട്

നിയമസഭ അംഗത്വം ഉപേക്ഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെങ്കില്‍ വേറേയും വഴികളുണ്ടായിരുന്നു. തുടര്‍ച്ചയായി 60 ദിവസം അനുമതിയില്ലാതെ സഭാനടപടികളില്‍ പങ്കെടുക്കാതിരിക്കുക എന്നതാണ് അത്. അങ്ങനെ വന്നാല്‍ അംഗത്തെ ഒഴിവാക്കുന്ന കാര്യം സഭയ്ക്ക് തീരുമാനിക്കാം.

കൂറുമാറ്റം

കൂറുമാറ്റം

കൂറുമാറുക എന്നതാണ് മറ്റൊരു വഴി. അങ്ങനെ സംഭവിച്ചാല്‍ സ്പീക്കര്‍ക്ക് അംഗത്തെ അയോഗ്യനാക്കാം. പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയോ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയോ ചെയ്താല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം ആ അംഗത്തെ അയോഗ്യനാക്കാം. എന്നാല്‍ ഇത് അത്ര സുഖകരമായ കാര്യമല്ല. ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് നേരിടേണ്ട സാഹചര്യവും വരാം.

ബിജെപി കുടുങ്ങിയതിങ്ങനെ

ബിജെപി കുടുങ്ങിയതിങ്ങനെ

എംഎല്‍എമാരുടെ രാജി അത്ര വലിയ നിയമ പ്രശ്‌നം ആകും എന്ന് ബിജെപി യഥാര്‍ത്ഥത്തില്‍ കരുതിയിരുന്നില്ലെന്ന് വേണം ധരിക്കാന്‍. വിഷയം സുപ്രീം കോടതിയില്‍ എത്തുമ്പോള്‍, നിയമസഭ സ്പീക്കറുടെ അധികാര പരിധിയില്‍ കോടതിയ്ക്ക് എത്രത്തോളം ഇടപെടാന്‍ ആകും എന്ന ചോദ്യവും ഉയര്‍ത്തപ്പെടും.

English summary
Karnataka Crisis: It is not easy to resign MLA post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X