• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാലാമൂഴം കാത്ത് യെദ്യൂരപ്പ, കരുതലോടെ ബിജെപി, കേന്ദ്ര നിർദ്ദേശത്തിന് ശേഷം നടപടി

Newest First Oldest First
8:33 PM, 24 Jul
ഞാൻ ദില്ലിയിൽ നിന്നുള്ള നിർദ്ദേശത്തിന് കാത്ത് നിൽക്കുകയാണ്. എപ്പോൾ വേണമെങ്കിലും നിയമസഭാ കക്ഷി യോഗം വിളിക്കുകയോ ഗവർണറെ കണ്ട് സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിക്കുകയോ ചെയ്യാം. പാർട്ടി ആസ്ഥാനത്ത് ആർഎസ്എസ് നേതാക്കളെ കണ്ട ശേഷം യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു.
7:24 PM, 24 Jul
ബെംഗളൂരുവിലേക്ക് ഉടനെ മടങ്ങിയെത്തില്ലന്ന് വിമത ജെഡിഎസ് എംഎൽഎ
7:24 PM, 24 Jul
സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ജനപ്രതിനിധികളെ മാത്രം ആശ്രയിക്കരുതെന്ന് കുമാരസ്വാമി. നിലവിലെ സാഹചര്യങ്ങൾ ഭാവിയിലും ആവർത്തിച്ചേക്കുമെന്ന് കുമാരസ്വാമി
5:13 PM, 24 Jul
അധികാരമേറ്റയുടനെ കര്‍ഷവായ്പകള്‍ എഴുതിത്തള്ളാന്‍ സഖ്യസര്‍ക്കാര്‍ തീരുമാനിച്ചു. ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും സഹായകരമാവുന്ന ഒരു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം രാഷ്ട്രപതിക്ക് അയച്ചിരുന്നെന്നും കുമാരസ്വാമി
5:10 PM, 24 Jul
കുമാരസ്വാമി മാധ്യമങ്ങളെ കാണുന്നു
2:30 PM, 24 Jul
ബിഎസ് യെദ്യൂരപ്പ തന്‍റെ വസതിക്ക് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു
2:30 PM, 24 Jul
ബെംഗളൂരുവില്‍ മദ്യവില്‍പ്പനക്കുള്ള വിലക്ക് പിന്‍വലിച്ചു. ഇന്ന് വൈകീട്ട് ആറ് മണിക്ക് ശേഷം മദ്യവില്‍പ്പന ശാലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ബെംഗളൂരു പോലീസ് കമ്മീഷ്ണര്‍ അലോക് കുമാര്‍. നഗരത്തിലെ ബാറുകളും പബ്ബുകളും ഉള്‍പ്പടേയുള്ള മദ്യവിള്‍പ്പന ശാലകള്‍ വ്യാഴാച്ചവരെ അടച്ചിടണമെന്ന സര്‍ക്കാര്‍ ഉത്തരിവിട്ടിരുന്നു
1:39 PM, 24 Jul
ദില്ലിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കാത്തിരിക്കുകയാണെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ
1:38 PM, 24 Jul
ബിജെപി എംഎല്‍എ സിടി രവി ബെംഗളൂരുവിൽ രാഘവേശ്വര ഭാരതി സ്വാമിയെ സന്ദര്‍ശിക്കുന്നു
12:53 PM, 24 Jul
മുഖ്യമന്ത്രിയായി സത്യപ്രജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ബെംഗളൂരിവിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുമായി യദ്യൂരപ്പ കൂടിക്കാഴ്ച്ച നടത്തു
12:53 PM, 24 Jul
എംഎല്‍എമാരുടെ അയോഗ്യത നടപടികളെക്കുറിച്ച് സ്പീക്കറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നത്തുന്നു.
12:21 PM, 24 Jul
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഉടന്‍ ചേരും
12:20 PM, 24 Jul
ബിജെപിയുടെ കുതിരക്കച്ചവടവും അധികാരദുര്‍വിനിയോഗവമായി കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി
12:16 PM, 24 Jul
പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തേക്കാമെന്ന സൂചന നല്‍കി ഡികെ ശിവകുമാര്‍. കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കിയതില്‍ കോണ്‍ഗ്രസ് ഖേദിക്കുന്നില്ല. അത്തരമൊരു സഖ്യം അനിവാര്യമായിരുന്നു. തന്റെ റോള്‍ ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
11:33 AM, 24 Jul
പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ബിഎസ്പി എംഎഎല്‍എ മഹേഷ്. മുമ്പ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു അറിയിപ്പും പിന്നീട് ലഭിച്ചില്ലെന്നും മഹേഷ്
11:31 AM, 24 Jul
കാവല്‍ മുഖ്യമന്ത്രി കുമാരസ്വാമി ജെപി ഭവനില്‍ എത്തിച്ചേരും. ജെഡിഎസ് നേതാക്കളുടെ യോഗവും ഉടന്‍ ചേരും
11:03 AM, 24 Jul
സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയുമെന്ന് രമേഷ് കുമാര്‍
10:53 AM, 24 Jul
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നിന് മുമ്പ് യദ്യൂരപ്പ ദില്ലിയിലെത്തി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും
10:51 AM, 24 Jul
വിമത എംഎല്‍എമാര്‍ ഇന്ന് ബെംഗളൂരിവില്‍ തിരിച്ചെത്തിയേക്കും
10:19 AM, 24 Jul
നാല്‍പ്പത്തിയേഴ് വര്‍ഷത്തിനിടെ 21 മുഖ്യമന്ത്രിമാര്‍ അധികാരത്തിലേറിയ കര്‍ണാടകത്തില്‍ 5 വര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചത് 2 മുഖ്യമന്ത്രിമാര്‍ മാത്രമാണ്. 1972 ല്‍ മുഖ്യമന്ത്രിയായ ദേവരാജ് അരശും 2013 ല്‍ അധികാരമേറ്റ സിദ്ധരാമയ്യയുമാണ് കാലാവധി തികച്ച കര്‍ണാടത്തിലെ മുഖ്യമന്ത്രിമാര്‍.
10:19 AM, 24 Jul
സഖ്യസര്‍ക്കാറുകളുടെ പാതിവഴിയിലെ പതനചരിത്രം തിരുത്താതെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരും വീണത്. കാലാവാധി തീരുന്നതിന് മുമ്പ് തന്നെ താഴെവീഴുന്ന സഖ്യസര്‍ക്കാരുടെ ചരിത്രം കുമാരസ്വാമി സര്‍ക്കാരും ആവര്‍ത്തിച്ചു. 2006 ല്‍ ബിജെപിയുമായി ചേര്‍ന്ന് ജെഡിഎസ് സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോഴാണ് എച്ച് ഡി കുമാരസ്വാമി ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. 20 മാസം മാത്രമാണ് ആ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നുള്ളു.
10:08 AM, 24 Jul
മുതിര്‍ന്ന് ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ യദ്യൂരപ്പയുടെ വസതിയില്‍ എത്തുന്നു
8:58 AM, 24 Jul
കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ വീണതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മധുരം പങ്കുവെന്ന ബിജെപി നേതാക്കളും പ്രവര്‍ത്തകരും
8:39 AM, 24 Jul
സർക്കാർ പരാജയപ്പെട്ടെങ്കിലും ജെഡിഎസ് സഖ്യം തുടരാനാണ് കോൺഗ്രസ്‌ ഹൈക്കമാൻഡിന്‍റെ തീരുമാനം. നേതാക്കളോട് ഒറ്റക്കെട്ടായി നീങ്ങാനാണ് ആഹ്വാനം. ഉപതെരഞ്ഞെടുപ്പ് വരെ ജെഡിഎസ് സഖ്യത്തിൽ പുനരാലോചന ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
8:39 AM, 24 Jul
14 മാസത്തെ ഇടവേളക്ക് ശേഷമാണ് ബി എസ് യദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതിരുന്നതോടെ രാജിവെക്കുകയായിരുന്നു.

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമി രാജിവെച്ചതോടെ കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഗവര്‍ണാര്‍ വാജുഭായി വാലയെക്കണ്ട് മുഖ്യമന്ത്രി കുമരാസ്വമി രാജി നല്‍കിയതിന് പിന്നാലെ ബിജെപി നിയമസഭാ കക്ഷി നേതാവായി യദ്യൂരപ്പയെ സഭാനേതാവായി പ്രഖ്യാപിച്ചു. സ

അവര്‍ ഒറ്റുകാര്‍.. തിരിച്ചെത്തിയാലും കോണ്‍ഗ്രസിന് വേണ്ട; ഏറ്റവും ഹീനമായി അട്ടിമറിയെന്ന് വേണുഗോപാല്‍

15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താൽ, രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം തികയക്കാന്‍ ബിജെപിക്ക് സാധിക്കും. അതുകൊണ്ടാണ് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാൻ ബിജെപി തീരുമാനിച്ചത്.

 yedyurappa

English summary
Karnataka crisis ive updates: yeddyurappa may take oath on tommorow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more