കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; ഒരാള്‍ റെഡി, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പ്രതീക്ഷ

Google Oneindia Malayalam News

ബെംഗളൂരു: സുപ്രീംകോടതി നിയമസഭാ സ്പീക്കര്‍ക്ക് തീരുമാനിക്കാനുള്ള അധികാരം വിട്ടുകൊടുത്തതോടെ വ്യാഴാഴ്ച കര്‍ണാടകയില്‍ നടക്കുന്ന വിശ്വാസ പ്രമേയ വോട്ടെടുപ്പാണ് ഏവരും ഉറ്റുനോക്കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ ജയിക്കണമെങ്കില്‍ വിമത എംഎല്‍എമാരില്‍ നാലു പേരെങ്കിലും അനുകൂലിക്കണം.

നാലു പേര്‍ തിരിച്ചെത്തുമെന്നും സര്‍ക്കാരിന് അനുകൂലമായിവോട്ട് ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ നേരിയ പ്രതീക്ഷ. ഈ പ്രതീക്ഷയ്ക്ക് തിളക്കമേകി രാജിവെച്ച വിമത എംഎല്‍എ രാമലിംഗ റെഡ്ഡി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. സിദ്ധാരാമയ്യയുമായി അടുപ്പമുള്ള വിമതര്‍ സര്‍ക്കാരിനെ രക്ഷിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവസാന പ്രതീക്ഷ. വിശദാംശങ്ങള്‍ ഇങ്ങനെ....

 പ്രതീക്ഷയുള്ള മൂന്നുപേര്‍

പ്രതീക്ഷയുള്ള മൂന്നുപേര്‍

എസ്ടി സോമശേഖര്‍, ബൈരതി ബസവരാജ്, എന്‍ മുനിരത്‌ന എന്നിവര്‍ സിദ്ധരാമയ്യയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന വിമതരാണ്. ഇവര്‍ വ്യാഴാഴ്ച സഭയില്‍ എത്തുമെന്നും സര്‍ക്കാരിന് അനുകൂലമായിവോട്ട് ചെയ്യുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമവും നടക്കുന്നുണ്ട്.

സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് റെഡ്ഡി

സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് റെഡ്ഡി

രാമലിംഗ റെഡ്ഡി സര്‍ക്കാരിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും സഖ്യസര്‍ക്കാരിന് വേണ്ടി വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലുള്ള വിമതരുമായി തനിക്ക് ബന്ധമില്ലെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ ചില പ്രശ്‌നങ്ങളാണ് തന്റെ രാജിക്ക് കാരണമെന്നും റെഡ്ഡി വിശദീകരിച്ചു.

കോണ്‍ഗ്രസ് വിപ്പ് നല്‍കി

കോണ്‍ഗ്രസ് വിപ്പ് നല്‍കി

എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. എംഎല്‍എമാര്‍ വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കപ്പെടും എന്നതാണ് വിഷയം. എന്നാല്‍ സുപ്രീംകോടതി ഉത്തരവില്‍ വിപ്പ് ബാധകല്ല എന്ന് സൂചിപ്പിക്കുന്നുണ്ടെന്ന് ബിജെപി പറയുന്നു. എന്നാല്‍ ഈ വാദം കോണ്‍ഗ്രസ് നേതാക്കള്‍ തള്ളുകയും ചെയ്യുന്നു.

മുംബൈയില്‍ 15 എംഎല്‍എമാര്‍

മുംബൈയില്‍ 15 എംഎല്‍എമാര്‍

രാജിവെച്ച 13 വിമതരും രണ്ടു സ്വതന്ത്രരുമാണ് മുംബൈയിലെ ഹോട്ടലിലുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ ഹോട്ടല്‍ വിട്ടുപോയി എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വരുന്നുണ്ട്. തങ്ങള്‍ ആരും കര്‍ണാടകത്തിലേക്ക് വ്യാഴാഴ്ച എത്തില്ലെന്നും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നും ചില എംഎല്‍എമാര്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു.

 മൂന്നു പേര്‍ ബെംഗളൂരുവില്‍

മൂന്നു പേര്‍ ബെംഗളൂരുവില്‍

രാജിവച്ചതില്‍ 13 പേര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്. മൂന്ന് പേര്‍ ജെഡിഎസ് അംഗങ്ങളും. ഇതില്‍ 13 പേരാണ് മുംബൈയിലുണ്ടായിരുന്നത്. മൂന്ന് പേര്‍ ബെംഗളൂരുവില്‍ തന്നെയാണ്. രാമലിംഗ റെഡ്ഡി ബെംഗളൂരു വിട്ട് പോയിട്ടില്ല. അദ്ദേഹത്തിന്റെ മകള്‍ സൗമ്യയും വിമതപക്ഷത്താണ്. മകളുടെ നിലപാട് മാറ്റാന്‍ താന്‍ ഇടപെടില്ലെന്ന് റെഡ്ഡി പറയുന്നു.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

രാമലിംഗ റെഡ്ഡിക്ക് പുറമെ ആനന്ദ് സിങ്, റോഷന്‍ ബേഗ് എന്നിവര്‍ ബെംഗളൂരുവില്‍ തന്നെയുണ്ട്. ഇവര്‍ സഭയിലെത്തുമോ എന്ന കാര്യം ഉറപ്പില്ല. റെഡ്ഡി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബാക്കി രണ്ടുപേരുടെ കാര്യം അവ്യക്തമാണ്. നാല് വിമതര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

വിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യതവിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത

English summary
Karnataka Crisis; JDS-Congress coalition hopes four dissident to return to help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X