കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് ചതിക്കുമോ? മന്ത്രി ബിജെപിയുമായി ചര്‍ച്ച നടത്തി, കര്‍ണാടകത്തില്‍ കളിമാറുന്നു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ രാജിവെച്ച വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം ഊര്‍ജിതമാക്കിയിരിക്കെ, ജെഡിഎസ് കളംമാറുമോ എന്ന ആശങ്ക പരന്നിരിക്കുന്നു. കോണ്‍ഗ്രസ് സഖ്യം വിട്ട് ബിജെപിക്കൊപ്പം പോകുമോ എന്നാണ് ആശങ്ക. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറയുമ്പോള്‍ തന്നെയാണ് മറുഭാഗത്ത് ജെഡിഎസ് മന്ത്രി ബിജെപി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയത്.

സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ജെഡിഎസ് നേതാവ് ബിജെപിയിലെ പ്രമുഖരെ കണ്ടത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. കുമാരസ്വാമിയുടെ വിശ്വസ്തനും ടൂറിസം മന്ത്രിയുമായ മഹേഷ് ആണ് ബിജെപിയുമായി ചര്‍ച്ച നടത്തിയത്. നേരത്തെ ബിജെപിയുമായി സഹകരിച്ച് ഭരണം നടത്തിയ ചരിത്രവും ജെഡിഎസ്സിനുണ്ട്. വിവരങ്ങള്‍ ഇങ്ങനെ.....

ജെഡിഎസ് സുരക്ഷിത താവളം തേടുന്നു

ജെഡിഎസ് സുരക്ഷിത താവളം തേടുന്നു

ജെഡിഎസ് സുരക്ഷിത താവളം തേടുകയാണ് എന്ന പ്രചാരണം കര്‍ണാടകത്തില്‍ വ്യാപകമാണ്. കാരണം നേരത്തെ ബിജെപിയുമായി സഹകരിച്ച് ഭരണം നടത്തിയ കക്ഷിയാണ് ജെഡിഎസ്. അതുകൊണ്ടുതന്നെ അവര്‍ ഏത് സമയവും കൂറുമാറി ബിജെപിയെ കൂട്ടുപിടിച്ചേക്കാമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സംശയിക്കുന്നു.

മന്ത്രിയും ബിജെപി നേതാക്കളും കണ്ടു...

മന്ത്രിയും ബിജെപി നേതാക്കളും കണ്ടു...

ഈ സംശയത്തിന് ബലം നല്‍കുന്നതാണ് മന്ത്രി മഹേഷിന്റെ നീക്കം. മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പ, കര്‍ണാടകയിലെ ബിജെപി ചുമതലയുള്ള നേതാവ് മുരളീധര റാവു എന്നിവരുമായിട്ടാണ് മഹേഷ് ചര്‍ച്ച നടത്തിയത്. കെഎസ്ടിഡിസി ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച. എന്നാല്‍ തന്റെ മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പിന്റെ ഓഫീസിലാണ് താന്‍ സന്ദര്‍ശിച്ചതെന്ന് മന്ത്രി പറയുന്നു.

 കാര്യമാക്കാതെ പ്രമുഖര്‍

കാര്യമാക്കാതെ പ്രമുഖര്‍

മന്ത്രിയും ബിജെപി നേതാക്കളും കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയത്തിനിടയാക്കി. എന്നാല്‍ കുമാരസ്വാമി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയില്ല. യെദ്യൂരപ്പയും ചര്‍ച്ചയെ കാര്യമാക്കിയില്ല. ജെഡിഎസ്സുമായി സഖ്യമുണ്ടാക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു.

കൂടുതല്‍ പേര്‍ ചര്‍ച്ചയ്ക്ക്

കൂടുതല്‍ പേര്‍ ചര്‍ച്ചയ്ക്ക്

അതേസമയം, ബിജെപിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മറ്റൊരു ജെഡിഎസ് മന്ത്രിയും പ്രതികരിച്ചു. ദേവഗൗഡയും കുമാരസ്വാമിയും പറഞ്ഞാല്‍ ചര്‍ച്ച നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രി മഹേഷുമായി അടുപ്പമുള്ള ബിജെപി നേതാവ് പറയുന്നത്, ചര്‍ച്ച 25 മിനുട്ട് നീണ്ടുവെന്നാണ്.

നേരത്തെ ചില സൂചനകള്‍

നേരത്തെ ചില സൂചനകള്‍

ജെഡിഎസ് മന്ത്രിമാരായ മഹേഷും സിഎസ് പട്ടരാജുവും ബിജെപിയുമായി സഖ്യം ചേരാനുള്ള സാധ്യതകള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യത്തില്‍ കുഴപ്പമുണ്ടാക്കിയാല്‍ മറ്റുവഴികള്‍ തേടുമെന്നാണ് മന്ത്രിമാര്‍ പറഞ്ഞത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ തയ്യാറാക്കിയ കരാറില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാക്കം പോയാല്‍ മറ്റുവഴികള്‍ തേടുമെന്നും മന്ത്രിമാര്‍ പറഞ്ഞിരുന്നു.

പഴയ ബന്ധം തുണയാകും

പഴയ ബന്ധം തുണയാകും

നേരത്തെ ബിജെപി അംഗമായിരുന്നു മഹേഷ്. രണ്ടുതവണ ബിജെപി ടിക്കറ്റില്‍ കെആര്‍ നഗറില്‍ മല്‍സരിച്ചിരുന്നു ഇദ്ദേഹം. പിന്നീടാണ് ജെഡിഎസ്സില്‍ ചേര്‍ന്നത്. ഇപ്പോഴും മഹേഷ് ബിജെപി ബന്ധം പൂര്‍ണമായും വിട്ടിട്ടില്ല. ഈശ്വരപ്പയുമായി അടുപ്പം നിലനിര്‍ത്തുന്നുണ്ട്. ഇവരെല്ലാം കുറുബ സമുദായത്തില്‍പ്പെട്ടവരാണ്.

ബിജെപി പിടിച്ചത് ശരിക്കും പുലിവാല്‍ തന്നെ!!! വിമത എംഎല്‍എമാരുടെ രാജി പോലും എളുപ്പമല്ലബിജെപി പിടിച്ചത് ശരിക്കും പുലിവാല്‍ തന്നെ!!! വിമത എംഎല്‍എമാരുടെ രാജി പോലും എളുപ്പമല്ല

English summary
Karnataka Crisis; JDS minister Mahesh meet with BJP leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X