കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യയെ ചൂണ്ടയിൽ കൊരുത്ത് വിമതർക്ക് മുന്നിലിട്ട് കോൺഗ്രസ്! ക്ലൈമാക്സിന് മുൻപ് നിർണായക നീക്കം

Google Oneindia Malayalam News

ബെംഗളൂരു: ദിവസങ്ങളായി തുടര്‍ന്ന് വരുന്ന കര്‍നാടകത്തിന് ഇന്ന് കര്‍ണാടകത്തില്‍ തിരശ്ശീല വീഴുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. നിലവിലെ അംഗബലം വെച്ച് നോക്കിയാല്‍ വിശ്വാസ വോട്ടെടുപ്പില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വിജയിക്കാന്‍ സാധ്യത ഇല്ല. അവസാന വട്ട ശ്രമം എന്ന നിലയ്ക്ക് പല ഫോര്‍മുലകളും കോണ്‍ഗ്രസും ജെഡിഎസും ആലോചിക്കുന്നുണ്ട്.

വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ സാധിക്കില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ വിമത എംഎല്‍എമാരോട് നാളെ തനിക്ക് മുന്നില്‍ ഹാജരാകാന്‍ സ്പീക്കര്‍ ഉത്തരവിട്ടിരിക്കുകയാണ്. അയോഗ്യതാ നടപടികളിലേക്കാണ് സ്പീക്കര്‍ കടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി വിമതരെ അടുപ്പിക്കാനുളള ശ്രമം കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

വിമതർക്ക് നോട്ടീസ്

വിമതർക്ക് നോട്ടീസ്

കര്‍ണാടക വിധാന്‍ സഭയില്‍ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കും എന്നാണ് സ്പീക്കര്‍ രമേശ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരോട് നാളെ രാവിലെ 11 മണിക്ക് മുന്‍പ് ഹാജരാകാനാണ് സ്പീക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് തയ്യാറായില്ലെങ്കില്‍ എംഎല്‍എമാരെ അയോഗ്യരാക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

രക്ഷിക്കാനുളള ശ്രമങ്ങൾ

രക്ഷിക്കാനുളള ശ്രമങ്ങൾ

വിശ്വാസ വോട്ടെടുപ്പിന്മേല്‍ കഴിഞ്ഞ രണ്ട് ദിവസവും നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോഴും കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷം ആയിരുന്നു. പുതിയ സാഹചര്യത്തില്‍ സ്പീക്കര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തുളളത് 101 പേര്‍ മാത്രമാണ്. 15 വിമതരും സഭയില്‍ എത്താന്‍ സാധ്യത ഇല്ല. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് സഭയില്‍ എത്തിയാല്‍ ബിജെപിക്ക് 106 പേരുടെ ഭൂരിപക്ഷമാകും. വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കും മുന്‍പ് സഖ്യസര്‍ക്കാരിനെ വീഴാതെ കാക്കാനുളള എല്ലാ ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

സിദ്ധരാമയ്യയെ ചൂണ്ടയിലിട്ട്

സിദ്ധരാമയ്യയെ ചൂണ്ടയിലിട്ട്

അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങില്ല എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലും വിമത എംഎല്‍എമാര്‍ പറയുന്നത്. അതേസമയം ബെംഗളൂരുവില്‍ കോണ്‍ഗ്രസും ജെഡിഎസും പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് കൊണ്ടിരിക്കുകയാണ്. രാജി വെച്ച വിമതരില്‍ ഭൂരിപക്ഷവും സിദ്ധരാമയ്യ പക്ഷക്കാരാണ്. കുമാരസ്വാമിക്ക് പകരം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി വിമതരെ അനുനയിപ്പിക്കാനാണ് നീക്കം. ഈ നീക്കത്തിനോട് ജെഡിഎസും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.

കടിച്ച് തൂങ്ങില്ല

കടിച്ച് തൂങ്ങില്ല

മുഖ്യമന്ത്രിക്കസേരയില്‍ കടിച്ച് തൂങ്ങി താനിരിക്കില്ല എന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജെഡിഎസ് നേതാവ് ദേവഗൗഡ, മന്ത്രി സാറ മഹേഷ് എന്നിവര്‍ സിദ്ധരാമയ്യയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവഗൗഡയ്ക്ക് എതിരെ മത്സരിച്ചാണ് സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ നിന്ന് ജയിച്ചത്. ആ ശത്രുത സഖ്യസര്‍ക്കാരുണ്ടാക്കിയ ശേഷവും ദേവഗൗഡയ്ക്കുണ്ടായിരുന്നു. അത് പോലും മാറ്റി വെച്ചുളള ഈ കൂടിക്കാഴ്ചയ്ക്ക് വന്‍ പ്രാധാന്യമാണുളളത്.

വാർത്ത തളളി കോൺഗ്രസ്

വാർത്ത തളളി കോൺഗ്രസ്

സിദ്ധരാമയ്യയോ നിലവിലെ ഉപമുഖ്യമന്ത്രിയായ ജി പരമേശ്വരയോ മുഖ്യമന്ത്രിയാകുന്നതിനോട് എതിര്‍പ്പില്ല എന്നാണ് ജെഡിഎസ് കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുളള സമവായ നീക്കങ്ങള്‍ നടക്കുന്നുവെന്ന തരത്തിലുളള വാര്‍ത്തകള്‍ കോണ്‍ഗ്രസ് തളളിക്കളഞ്ഞു. അത്തരമൊരു നീക്കവും ഇല്ലെന്ന് പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത് എന്നും ദിനേഷ് ഗുണ്ടു റാവു പ്രതികരിച്ചു.

വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ

വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ

വിമതര്‍ അനുനയത്തിന് വഴങ്ങുന്നില്ലെങ്കില്‍ വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെടുക തന്നെ ചെയ്യും. വിശ്വാസ വോട്ടെടുപ്പിന് ബുധനാഴ്ച തയ്യാറാണ് എന്ന് അറിയിച്ച് സ്പീക്കര്‍ക്ക് കുമാരസ്വാമി കത്ത് നല്‍കിയിരിക്കുകയാണ്. എന്നാല്‍ വോട്ടെടുപ്പ് മാറ്റാനാകില്ലെന്നാണ് സ്പീക്കര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. തോല്‍വി ഉറപ്പിച്ചാല്‍ വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ കുമാരസ്വാമി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി പടിയിറങ്ങാനുളള സാധ്യതയും മുന്നിലുണ്ട്. ഭരണ നേട്ടങ്ങളെ കുറിച്ച് സഭയില്‍ വിശ്വാസ പ്രമേയത്തിനുളള മറുപടി പ്രസംഗം നടത്തിയ ശേഷമാവും പടിയിറക്കം.

English summary
Karnata Crisis: JDS ready to give CM post to Congress, Congress denies such move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X