കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക രാഷ്ട്രീയ പ്രതിസന്ധി; ഒന്നും ഭയക്കാനില്ലെന്ന് കെസി വേണുഗോപാൽ, കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോൺഗ്രസ് നേതചാക്കൾ യോഗം ചേർന്നു. കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, ദിനേശ് ഗുണ്ടു റാവു, സിദ്ധരാമയ്യ, ജി പരമേശ്വര, എംബി പാട്ടീൽ, ഈസ്വര ഖന്ദ്രെ എന്നിവരാണ് ബെംഗളൂരുവിലെ കുമാരകൃപ ഗസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്.

<strong> വിമത എംഎൽഎമാരെ 'പിടിക്കാൻ' ഡികെ മുംബൈയിലേക്ക്, എംഎൽഎമാരെല്ലാം ഗോവയിലേക്കും!!!</strong> വിമത എംഎൽഎമാരെ 'പിടിക്കാൻ' ഡികെ മുംബൈയിലേക്ക്, എംഎൽഎമാരെല്ലാം ഗോവയിലേക്കും!!!

ഒന്നും ഭയപ്പെടാനില്ലെന്നാണ് യോഗത്തിലെത്തിയ കർണാടക ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയത്. ഏതുവിധേനയും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. അതേസമയം ജെ ഡി എസ് തങ്ങളുടെ എം എല്‍ എമാരെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍നിന്ന് ദേവനഹള്ളിയിലെ നന്ദി ഹില്‍സ് റോഡിലുള്ള ഗോള്‍ഫ്ഷെയറിലേക്ക് മാറ്റിയിട്ടുണ്ട്.

KC Venugopal

അതിനിടെ ബിജെപി യോഗം ചേർന്നിരുന്നു. സംസ്ഥാനത്ത് ഒരുവര്‍ഷമായി വരള്‍ച്ചയും അടിസ്ഥാന സൗകര്യവികസനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഒരു വികസനവും നടപ്പാക്കിയില്ല. ജുലൈ 12ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളെ കുറിച്ചാണ് തങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതെന്ന് ബിജെപി എംഎൽഎ അരവിന്ദ് ലിംബവാലി വ്യക്തമാക്കി.

English summary
Karnataka crisis; Karnataka Congress in charge KC Venugopal says, "Don't worry."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X