കർണാടകത്തിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നു, കേന്ദ്രത്തിനും പങ്കുണ്ടെന്ന് കെസി വേണുഗോപാൽ!
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കെസി വേണുഗോപാല്‍. ബിജെപിയുടെ നീക്കത്തെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. കര്‍ണാടകത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍. എംഎല്‍എമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് കൂറുമാറ്റുന്ന പ്രക്രിയയാണ് കര്‍ണാടകത്തില്‍ നടക്കുന്നത്.
കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഈ കുതിരക്കച്ചവടത്തില്‍ പങ്കുണ്ടെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. ഇന്‍കം ടാക്സിനെ ഉപയോഗിച്ചും സിബിഐ അടക്കമുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും എംഎല്‍എമാരെ കൂറുമാറ്റുകയാണ് എന്നും കെസി വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അഞ്ച് തവണ ബിജെപി നടത്തിയ അട്ടിമറി ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും ഇത് ആറാമത്തെ അട്ടിമറി ശ്രമം ആണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ നീക്കത്തെ ചെറത്ത് തോല്‍പ്പിക്കുക എന്നത് രാഷ്ട്രീയമായ ഒരു പോരാട്ടമാണ് എന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെ നിലനിര്‍ത്താനുളള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഒഴികെ കര്‍ണാടകത്തിലെ എല്ലാ മന്ത്രിമാരും രാജി വെച്ചിരിക്കുകയാണ്.
മന്ത്രിസഭാ പുനസംഘടനയില്‍ വിമതരായ എംഎല്‍എമാരെ മന്ത്രിമാരാക്കാം എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന ഓഫര്‍. നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.നാളെ വിളിച്ച് ചേര്‍ക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെ അയോഗ്യരാക്കാനാണ് നീക്കം. അങ്ങനെ വന്നാല്‍ അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications