കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നു, കേന്ദ്രത്തിനും പങ്കുണ്ടെന്ന് കെസി വേണുഗോപാൽ!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കെസി വേണുഗോപാല്‍. ബിജെപിയുടെ നീക്കത്തെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. കര്‍ണാടകത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍. എംഎല്‍എമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് കൂറുമാറ്റുന്ന പ്രക്രിയയാണ് കര്‍ണാടകത്തില്‍ നടക്കുന്നത്.

കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഈ കുതിരക്കച്ചവടത്തില്‍ പങ്കുണ്ടെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. ഇന്‍കം ടാക്‌സിനെ ഉപയോഗിച്ചും സിബിഐ അടക്കമുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും എംഎല്‍എമാരെ കൂറുമാറ്റുകയാണ് എന്നും കെസി വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

congress

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അഞ്ച് തവണ ബിജെപി നടത്തിയ അട്ടിമറി ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും ഇത് ആറാമത്തെ അട്ടിമറി ശ്രമം ആണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ നീക്കത്തെ ചെറത്ത് തോല്‍പ്പിക്കുക എന്നത് രാഷ്ട്രീയമായ ഒരു പോരാട്ടമാണ് എന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെ നിലനിര്‍ത്താനുളള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഒഴികെ കര്‍ണാടകത്തിലെ എല്ലാ മന്ത്രിമാരും രാജി വെച്ചിരിക്കുകയാണ്.

മന്ത്രിസഭാ പുനസംഘടനയില്‍ വിമതരായ എംഎല്‍എമാരെ മന്ത്രിമാരാക്കാം എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന ഓഫര്‍. നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.നാളെ വിളിച്ച് ചേര്‍ക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെ അയോഗ്യരാക്കാനാണ് നീക്കം. അങ്ങനെ വന്നാല്‍ അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും.

English summary
Karnataka Crisis: KC Venugopal slams BJP for horse trading of MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X