കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഞ്ചിടിപ്പേറ്റി കർണാടക.. കുമാരസ്വാമി സർക്കാരിന്റെ വിധി ഇന്നറിയാം! രണ്ട് വിമതർ സുപ്രീം കോടതിയിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകത്തില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നേക്കും. ഒരു വര്‍ഷം മാത്രം പ്രായമുളള എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവിയാണ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പിലൂടെ നിര്‍ണയിക്കപ്പെടുക. വിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച ഇന്ന് കര്‍ണാടക നിയമസഭയില്‍ പൂര്‍ത്തിയാക്കും. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകാമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കര്‍ കെആര്‍ രമേശ് കുമാറിനെ നേരത്തെ അറിയിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് ബിജെപി ആരോപിക്കുന്നു.

വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണം എന്നാവശ്യപ്പെട്ട് രണ്ട് എംഎല്‍എമാര്‍ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുക. വിശ്വാസ വോട്ടെടുപ്പ് വൈകിട്ട് 5 മണിക്കകം നടത്തണം എന്നതാണ് ഇവരുടെ ആവശ്യം. അതേസമയം കോണ്‍ഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കാനുളള അവകാശം സംരക്ഷിക്കാനുളള ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണം എന്നതാണ് ആവശ്യം.

congress

വിമത എംഎല്‍എമാര്‍ ഇന്ന് വിധാന്‍ സഭയില്‍ എത്തിയേക്കില്ല. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സഭയില്‍ എത്തണമെന്ന് രാജി നല്‍കിയ എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും സഭയില്‍ എത്തില്ലെന്നും വ്യക്തമാക്കി വിമതര്‍ കഴിഞ്ഞ ദിവസം വീഡിയോ പുറത്ത് വിട്ടിരുന്നു. വിമതരെ അനുനയിപ്പിക്കാനുളള ശ്രമം കോണ്‍ഗ്രസും ജെഡിഎസും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസം വിധാന്‍ സഭ ചേര്‍ന്നപ്പോഴും കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഇന്നും അതേ അവസ്ഥ തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴും. ഇതിനകം സംസ്ഥാന ഗവര്‍ണര്‍ വിജുഭായ് വാല രണ്ട് തവണ വിശ്വാസ വോട്ടെടുപ്പ് നടത്താനുളള നിര്‍ദേശം സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് തവണയും സര്‍ക്കാര്‍ ഈ നിര്‍ദേശം തളളുകയായിരുന്നു. അതിനിടെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല എന്ന് നേരത്തെ വ്യക്തമാക്കിയ ബിഎസ്പി എംഎല്‍എ എന്‍ മഹേഷ് നിലപാട് മാറ്റി. ദേവഗൗഡയുടെ അഭ്യര്‍ത്ഥന പ്രകാരം ബിഎസ്പി അധ്യക്ഷ മായാവതിയാണ് മഹേഷിനോട് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

English summary
Karnataka Crisis: HD Kumaraswami government likely to face trust vote today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X