സഖ്യസര്‍ക്കാറിന്റെ ഭാവി തിങ്കളാഴ്ച്ച അറിയാം; വിശ്വാസ വോട്ട് തേടാന്‍ തയ്യാറെന്ന് കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ വോട്ട് തേടാനൊരുങ്ങി കുമാരസ്വാമി. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ തല്‍സ്ഥിതി തുടരണമെന്ന സുപ്രീകോടതി വിധി വന്നതോടെയാണ് വിശ്വാസ വോട്ട് തേടാന്‍ കുമാരസ്വാമി തീരുമാനിച്ചത്. വിമതര്‍ ഉള്‍പ്പടെ എല്ലാ ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടിനെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി വിധാന്‍ സൗധയില്‍ അറിയിക്കുകയായിരുന്നു. വിപ്പ് ലംഘിച്ച്, വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്താത്തവര്‍ അയോഗ്യരായേക്കും.
ഞാനിവിടെ അധികാരത്തിൽ കടിച്ചുതൂങ്ങാനല്ല ഇരിക്കുന്നത്. ഇപ്പോഴുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഞാൻ ആവശ്യപ്പെടുകയാണെന്ന് കുമാരസ്വാമി വിധാന്‍ സൗധയില്‍ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ നടക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഇത് ചില എംഎല്‍എമാരുടെ നീക്കങ്ങള്‍ കൊണ്ടുമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വാസ വോട്ടെടുപ്പ് തേടാമെന്ന തീരുമാനം കോണ്‍ഗ്രസും ജെഡിഎസും സംയുക്തമായാണ് എടുത്തത്. വിശ്വാസ വോട്ടെടുപ്പ് കോൺഗ്രസ് - ജെഡിഎസ് പാർട്ടികളുടെ രാഷ്ട്രീയ തീരുമാനമാണെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി. കര്‍ണാടകയില്‍ അനിശ്ചിതാവസ്ഥ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കുതിരക്കച്ചവടം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കും. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനാണ് വിമതര്‍ രാജിവെക്കാന്‍ ഒരുങ്ങിയത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ സാമാജികരും വിശ്വാസ വോട്ടില്‍ പങ്കെടുക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications