കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യസര്‍ക്കാറിന്‍റെ ഭാവി തിങ്കളാഴ്ച്ച അറിയാം; വിശ്വാസ വോട്ട് തേടാന്‍ തയ്യാറെന്ന് കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ വോട്ട് തേടാനൊരുങ്ങി കുമാരസ്വാമി. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ തല്‍സ്ഥിതി തുടരണമെന്ന സുപ്രീകോടതി വിധി വന്നതോടെയാണ് വിശ്വാസ വോട്ട് തേടാന്‍ കുമാരസ്വാമി തീരുമാനിച്ചത്. വിമതര്‍ ഉള്‍പ്പടെ എല്ലാ ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടിനെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി വിധാന്‍ സൗധയില്‍ അറിയിക്കുകയായിരുന്നു. വിപ്പ് ലംഘിച്ച്, വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്താത്തവര്‍ അയോഗ്യരായേക്കും.

<strong> മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്‍ച്ച നടത്തി</strong> മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്‍ച്ച നടത്തി

ഞാനിവിടെ അധികാരത്തിൽ കടിച്ചുതൂങ്ങാനല്ല ഇരിക്കുന്നത്. ഇപ്പോഴുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഞാൻ ആവശ്യപ്പെടുകയാണെന്ന് കുമാരസ്വാമി വിധാന്‍ സൗധയില്‍ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ നടക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഇത് ചില എംഎല്‍എമാരുടെ നീക്കങ്ങള്‍ കൊണ്ടുമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kumaraswamy

വിശ്വാസ വോട്ടെടുപ്പ് തേടാമെന്ന തീരുമാനം കോണ്‍ഗ്രസും ജെഡിഎസും സംയുക്തമായാണ് എടുത്തത്. വിശ്വാസ വോട്ടെടുപ്പ് കോൺഗ്രസ് - ജെഡിഎസ് പാർട്ടികളുടെ രാഷ്ട്രീയ തീരുമാനമാണെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി. കര്‍ണാടകയില്‍ അനിശ്ചിതാവസ്ഥ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കുതിരക്കച്ചവടം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കും. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനാണ് വിമതര്‍ രാജിവെക്കാന്‍ ഒരുങ്ങിയത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ സാമാജികരും വിശ്വാസ വോട്ടില്‍ പങ്കെടുക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

<strong>ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍</strong>ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍

English summary
karnataka crisis: Kumaraswamy seeks trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X