കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുമ്പോള്‍, സര്‍ക്കാര്‍ രൂപീകരണ സമയത്ത് കൂടെയുണ്ടായിരുന്ന 18 പേര്‍ ഉണ്ടാവില്ല. ഒടുവില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി അപ്രത്യക്ഷമായിരിക്കുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതിലും വലിയൊരു തിരിച്ചടി ഇനി കിട്ടാനില്ല.

അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല... കര്‍ണാടകത്തില്‍ 'ബാലൻസ് കെ നായർ' വിധി!!! കോണ്‍ഗ്രസ്സിന് ആശ്വാസവും ആധിയുംഅങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല... കര്‍ണാടകത്തില്‍ 'ബാലൻസ് കെ നായർ' വിധി!!! കോണ്‍ഗ്രസ്സിന് ആശ്വാസവും ആധിയും

ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ബിജെപിയ്ക്കാണ്. കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേറ്റ ദിവസം മുതല്‍ അവരെ താഴെയിറക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിഎസ് യെദ്യൂരപ്പ എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിജയം.

സുപ്രീം കോടതിയില്‍ പോയപ്പോള്‍ പ്രത്യക്ഷത്തില്‍ സര്‍ക്കാരിന് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന വിധിയാണ് വന്നത് എങ്കിലും, ആത്യന്തികമായി അ വിധി ഗുണം ചെയ്തത് ബിജെപിയ്ക്കാണ്. ഒരുപക്ഷേ, വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ പോലും സുപ്രീം കോടതി വിധിയുടെ യഥാര്‍ത്ഥ ഗുണഭോക്താവ് ബിജെപി തന്നെയാണ്.

ഒറ്റ ആളും വരില്ല, ഒരാളൊഴിച്ച്

ഒറ്റ ആളും വരില്ല, ഒരാളൊഴിച്ച്

മുംബൈയില്‍ ആണ് കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും ഉള്ളത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് വിമതരെ നിര്‍ബന്ധിക്കാന്‍ പാടില്ല എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇവരില്‍ ആരും തന്നെ വ്യാഴാഴ്ച വിധാന്‍ സൗധയില്‍ എത്തില്ല. എന്നാല്‍ അവസാനം നിമിഷം കോണ്‍ഗ്രസ്സിന് ആശ്വാസം നല്‍കാന്‍ ഒരാള്‍ അവശേഷിച്ചിരുന്നു.

 മകളുടെ അച്ഛന്‍

മകളുടെ അച്ഛന്‍

കര്‍ണാടക നിയമസഭയിലെ അംഗങ്ങളായ അച്ഛനും മകളും ആണ് രാമലിംഗ റെഡ്ഡിയും സൗമ്യ റെഡ്ഡിയും. സൗമ്യ പാര്‍ട്ടിയ്‌ക്കൊപ്പം നിന്നപ്പോള്‍ അച്ഛന്‍ രാമലിംഗ റെഡ്ഡി വിമത പക്ഷത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍, താന്‍ രാജി പിന്‍വലിക്കുകയാണ് എന്ന് രാമലിംഗ റെഡ്ഡി വ്യക്തമാക്കി. സഭയില്‍ എത്തി സര്‍ക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടു

എന്നിട്ടും എണ്ണത്തില്‍ മാറ്റമില്ല

എന്നിട്ടും എണ്ണത്തില്‍ മാറ്റമില്ല

രാമലിംഗ റെഡ്ഡിയുടെ തിരിച്ചുവരവില്‍ ആശ്വസിച്ചപ്പോഴേക്കും കോണ്‍ഗ്രസിന് അടുത്ത തിരിച്ചടി കിട്ടി. റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എ ശ്രീമന്ത് ബാലസഹേബ് പട്ടീല്‍ അപ്രത്യക്ഷനായിരിക്കുകയാണ്. ഇദ്ദേഹവും വിമത പക്ഷത്തേക്ക് തിരിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എയെ കണ്ടെത്താന്‍ തിരച്ചിലിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

രാമലിംഗ റെഡ്ഡി തിരിച്ചുവരുമ്പോള്‍ സഭയിലെ അംഗസംഖ്യ 101 ആകുമല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ ആണ് ഇത് എന്ന് കൂടി ആലോചിക്കണം.

നിരാശയില്‍ കോണ്‍ഗ്രസ്

നിരാശയില്‍ കോണ്‍ഗ്രസ്

ഇത്രയേറെ സമയം ലഭിച്ചിട്ടും വിമതരെ തൃപ്തിപ്പെടുത്തി തിരികെ കൊണ്ടുവരാന്‍ കഴിയാത്തതിന്റെ നിരാശയില്‍ ആണ് കോണ്‍ഗ്രസ് ഇപ്പോള്‍. ഡികെ ശിവകുമാര്‍ നേരിട്ട് രംഗത്തിറങ്ങിയിട്ട് പോലും ഒന്നും സംഭവിച്ചില്ല. ഡികെ ശിവകുമാര്‍ ജയിപ്പിച്ചുവിട്ട സ്വതന്ത്രന്‍ പോലും ഇപ്പോള്‍ ബിജെപിയ്‌ക്കൊപ്പം ആണ്.

ബിജെപി ചിരിക്കും

ബിജെപി ചിരിക്കും

ഇതെല്ലാം കാണുമ്പോള്‍ മാറി നിന്ന് ചിരിക്കുന്നത് ബിജെപി ആണ്. കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യം അതിന്റെ സാഫല്യത്തോട് അടുക്കുന്നതിന്റെ സന്തോഷത്തിലാണ് ബിജെപി. ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തില്‍ ഭരണത്തില്‍ എത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതാണ് ഇപ്പോള്‍ സാധ്യമാകാന്‍ പോകുന്നത്.

എന്ത് പ്രതികാരം ചെയ്യും?

എന്ത് പ്രതികാരം ചെയ്യും?

ഇനി കോണ്‍ഗ്രസ്സിന് മുന്നില്‍ ഉള്ളത് പ്രതികാരം ചെയ്യുക എന്നത് മാത്രമാണ്. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍, ഇവരെ വേണമെങ്കില്‍ അയോഗ്യരാക്കാം. അവരുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാം. എങ്കില്‍ പോലും, കേസിലെ ഭരണഘടനാപരമായ വിഷയങ്ങളില്‍ വിശദമായ വാദം കേള്‍ക്കും എന്ന സുപ്രീം കോടതിയുടെ നിലപാട് അവിടേയും തിരിച്ചടിയായേക്കും.

English summary
Karnataka Crisis: No hope for congress, BJP will win the battle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X