വിമത എംഎൽഎമാരെ 'പിടിക്കാൻ' ഡികെ മുംബൈയിലേക്ക്, എംഎൽഎമാരെല്ലാം ഗോവയിലേക്കും!!!
മുംബൈ: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. ബെംഗളൂരുവിൽ നിന്ന് പത്ത് എംഎൽഎമാർ മുംബൈയിലേക്ക് പോയിരുന്നു. നിലവില്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് അവർ താമസിക്കുന്നത്. എംഎൽഎമാരെ ഫോണിൽ പോലും ബന്ധപ്പെടാൻ സാധികക്കാത്ത സാഹചര്യമാണിപ്പോൾ ഉള്ളത്.
അതുകൊണ്ട് തന്നെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ എംഎൽഎമാരെ കാണാനായി മുംബൈയിലേക്ക് പുറപ്പെട്ടു. എന്നാൽ കോൺഗ്രസ്-ജെഡിഎസ് വിമത എംഎൽഎമാർ ഗോവയിലേക്ക് മാറുമെന്നാണ് എഎൻഐ വ്യക്തമാക്കുന്നത്. എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ സോഫിറ്റെല്‍ ഹോട്ടലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

പാര്‍ട്ടി നിര്‍ദേശങ്ങള്‍ അംഗീരിച്ചില്ലെങ്കില്‍ എംഎല്‍എമാരെ അയോഗ്യരാക്കാനാണ് നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. വിമതരുടെ രാജി ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ വിളിച്ചു ചേർക്കുന്നുണ്ട്. ബിജെപിയുടെ നിയമസഭ കക്ഷി യോഗവും ബെംഗളൂരുവിൽ നടക്കുന്നുണ്ട്.
Rebel Congress-JDS Karnataka MLAs who are staying at a hotel in Mumbai, to shift to Goa pic.twitter.com/3XxwjkOfC6
— ANI (@ANI) July 8, 2019
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നാളെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെയുള്ള കര്‍ണാടക മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. വിമത എംംഎൽഎമാരുടെ മനസ് മാറ്റിയെടുക്കുന്നതിന് മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
-
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ടൊവിനോ, പുതിയ തലമുറ വരട്ടെയെന്ന് ആസിഫ്, താരപ്രതികരണങ്ങൾ -
പിന്തുടരുന്നത് ക്രിമിനലുകൾ; വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ! -
ഡീൽ മുതൽ ‘ഖൗമിലെ കുട്ടി’ വരെ- തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച വാക്കുകൾ -
ഇന്ന് പോളിങ് ശതമാനം എത്രയാകും? ഏറ്റവും ഉയർന്നത് 1960ൽ; കൂടുതൽ പേർ വോട്ട് ചെയ്തത് 2021ൽ -
ട്വന്റി-20 ബന്ധം, മൈക്രോ-മൈനോരിറ്റി പദവി വാഗ്ദാനം- ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിൽ വീഴുമോ? -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും, നാൾഫലം -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി












Click it and Unblock the Notifications