കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമത എംഎൽഎമാരെ 'പിടിക്കാൻ' ഡികെ മുംബൈയിലേക്ക്, എംഎൽഎമാരെല്ലാം ഗോവയിലേക്കും!!!

Google Oneindia Malayalam News

മുംബൈ: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. ബെംഗളൂരുവിൽ നിന്ന് പത്ത് എംഎൽഎമാർ മുംബൈയിലേക്ക് പോയിരുന്നു. നിലവില്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് അവർ താമസിക്കുന്നത്. എംഎൽഎമാരെ ഫോണിൽ പോലും ബന്ധപ്പെടാൻ സാധികക്കാത്ത സാഹചര്യമാണിപ്പോൾ ഉള്ളത്.

<strong>കര്‍ണാടക സര്‍ക്കാര്‍ വീഴ്ചയുടെ വക്കിൽ; രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ അവസാനിക്കും? സാഹചര്യങ്ങളും ചില കണക്കുകൂട്ടലുകളും ഇതാ...</strong>കര്‍ണാടക സര്‍ക്കാര്‍ വീഴ്ചയുടെ വക്കിൽ; രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ അവസാനിക്കും? സാഹചര്യങ്ങളും ചില കണക്കുകൂട്ടലുകളും ഇതാ...

അതുകൊണ്ട് തന്നെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ എംഎൽഎമാരെ കാണാനായി മുംബൈയിലേക്ക് പുറപ്പെട്ടു. എന്നാൽ കോൺഗ്രസ്-ജെഡിഎസ് വിമത എംഎൽഎമാർ ഗോവയിലേക്ക് മാറുമെന്നാണ് എഎൻഐ വ്യക്തമാക്കുന്നത്. എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ സോഫിറ്റെല്‍ ഹോട്ടലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

DK Shivakumar

പാര്‍ട്ടി നിര്‍ദേശങ്ങള്‍ അംഗീരിച്ചില്ലെങ്കില്‍ എംഎല്‍എമാരെ അയോഗ്യരാക്കാനാണ് നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. വിമതരുടെ രാജി ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ വിളിച്ചു ചേർക്കുന്നുണ്ട്. ബിജെപിയുടെ നിയമസഭ കക്ഷി യോഗവും ബെംഗളൂരുവിൽ നടക്കുന്നുണ്ട്.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നാളെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെയുള്ള കര്‍ണാടക മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. വിമത എംംഎൽഎമാരുടെ മനസ് മാറ്റിയെടുക്കുന്നതിന് മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

English summary
Karnataka Crisis: Rebel MLAs leave for Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X