കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക വിശ്വാസ വോട്ട്; എംഎല്‍എമാരുടെ ആവശ്യം സുപ്രീംകോടതി തള്ളി

Google Oneindia Malayalam News

ദില്ലി: കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും. അതിനിടെ സ്വതന്ത്ര എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം സുപ്രീംകോടതി തള്ളി. സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സുപ്രീംകോടതിയെ ഞായറാഴ്ച സമീപിച്ചത്. വിശ്വാസ വോട്ട് വേഗത്തില്‍ നടത്താന്‍ ഇടപെടണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Supreme

കര്‍ണാടകത്തില്‍ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും കോടതി ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നും എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി തിടുക്കത്തില്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിശ്വാസ വോട്ട് നടത്തുന്നതിന് ഇനി കാലതാമസമുണ്ടാകരുത് എന്നും എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതിയുടെ ഇടപെടലും അവര്‍ തേടിയിരുന്നു.

എന്നാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഇനി സ്പീക്കറുടെ തീരുമാനം തന്നെയാണ് അന്തിമമാകുക. സ്പീക്കര്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജിയുടെ ബലം നഷ്ടമായി എന്നു വിലയിരുത്താം.

മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് കൈമാറാന്‍ ജെഡിഎസ് തയ്യാറായി; നാളെ എന്തു നടക്കുമെന്ന് അറിയില്ലമുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് കൈമാറാന്‍ ജെഡിഎസ് തയ്യാറായി; നാളെ എന്തു നടക്കുമെന്ന് അറിയില്ല

കര്‍ണാടകത്തില്‍ ന്യൂനപക്ഷ സര്‍ക്കാരാണ് ഭരണം നടത്തുന്നത്. അവര്‍ക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പില്ല. ഭരണം നിലനിര്‍ത്താന്‍ അനാവശ്യമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കുകയാണ് എന്നും സ്വതന്ത്രര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

English summary
Karnataka Crisis; SC refuses early hearing of 2 independent MLAs Plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X