അഞ്ച് വിമത എംഎല്‍എമാരുടെ പരാതി; ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി
ദില്ലി: തങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിച്ചില്ലെന്നും സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടും കര്‍ണാടകയിലെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് 10 ഭരണപക്ഷ എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിമത എംഎല്‍എമാര്‍ക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗിയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക എന്നാണ് വിവരം.

തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ അഞ്ച് ഭരണപക്ഷ എംഎല്‍എമാര്‍ ശനിയാഴ്ചയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജെഡിഎസ്-കോണ്‍ഗ്രസ് അംഗങ്ങളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കെ സുധാകര്‍, റോഷന് ബേഗ്, എംടിബി നാഗരാജ്, മുനിരത്ന നായിഡു, ആനന്ദ് സിങ് എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇവര്‍ നേരത്തെ രാജി വച്ചിരുന്നു. എന്നാല്‍ രാജി നിയമസഭാ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. നേരത്തെ പത്ത് എംഎല്‍എമാര്‍ സമാന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീംകോടതിയിലെത്തിയ എംഎല്‍എമാരുടെ എണ്ണം ഇതോടെ 15 ആയി.
മതിയായ ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെഡിഎസ്സും. ഈ സാഹചര്യത്തില്‍ തങ്ങളുടെ എംഎല്‍എമാരെ ബിജെപി ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചിലര്‍ മുംബൈയിലാണ്. എല്ലാവരും നിയമസഭയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്ത് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അന്ന് വൈകീട്ട് തന്നെ രാജി കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ കോടതിയെ സമീപിച്ചതോടെ കോടതി നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
മത പരിവർത്തനം നടത്തിയവർക്ക് എസ്സി, എസ്ടി ആനുകൂല്യങ്ങൾ ലഭിക്കില്ല; ഉത്തരവുമായി സുപ്രീം കോടതി -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications