കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വിമത എംഎല്‍എമാരുടെ പരാതി; ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: തങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിച്ചില്ലെന്നും സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടും കര്‍ണാടകയിലെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് 10 ഭരണപക്ഷ എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിമത എംഎല്‍എമാര്‍ക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക എന്നാണ് വിവരം.

Supreme

തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ അഞ്ച് ഭരണപക്ഷ എംഎല്‍എമാര്‍ ശനിയാഴ്ചയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജെഡിഎസ്-കോണ്‍ഗ്രസ് അംഗങ്ങളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കെ സുധാകര്‍, റോഷന്‍ ബേഗ്, എംടിബി നാഗരാജ്, മുനിരത്‌ന നായിഡു, ആനന്ദ് സിങ് എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇവര്‍ നേരത്തെ രാജി വച്ചിരുന്നു. എന്നാല്‍ രാജി നിയമസഭാ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. നേരത്തെ പത്ത് എംഎല്‍എമാര്‍ സമാന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീംകോടതിയിലെത്തിയ എംഎല്‍എമാരുടെ എണ്ണം ഇതോടെ 15 ആയി.

കോണ്‍ഗ്രസിനെ പൂട്ടാന്‍ ഉവൈസിയും; വമ്പന്‍ വാഗ്ദാനവുമായി സഖ്യശ്രമം, മഹാരാഷ്ട്രയിലെ മാറ്റങ്ങള്‍കോണ്‍ഗ്രസിനെ പൂട്ടാന്‍ ഉവൈസിയും; വമ്പന്‍ വാഗ്ദാനവുമായി സഖ്യശ്രമം, മഹാരാഷ്ട്രയിലെ മാറ്റങ്ങള്‍

മതിയായ ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെഡിഎസ്സും. ഈ സാഹചര്യത്തില്‍ തങ്ങളുടെ എംഎല്‍എമാരെ ബിജെപി ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചിലര്‍ മുംബൈയിലാണ്. എല്ലാവരും നിയമസഭയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്ത് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അന്ന് വൈകീട്ട് തന്നെ രാജി കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ കോടതിയെ സമീപിച്ചതോടെ കോടതി നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

English summary
Karnataka Crisis; SC to hear plea of rebel MLAs on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X