കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കളിമാറി; വിമതര്‍ക്കെതിരെ വിപ്പ്, ഭരണഘടന പ്രകാരം നടപടിയെന്ന് സ്പീക്കര്‍

Google Oneindia Malayalam News

ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസം തേടുന്നതിനുള്ള നീക്കം തുടങ്ങിയതിന് പിന്നാലെ കര്‍ണാടക നിയമസഭയില്‍ ബഹളം. പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി കുമാരസ്വാമി ആദ്യം സംസാരിച്ചു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും സംസാരിച്ചു. വിപ്പ് എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇത് ബിജെപി അംഗങ്ങളുടെ ബഹളത്തിനിടയാക്കി.

വിമതര്‍ ഉള്‍പ്പെടെയുള്ള എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമാക്കാമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ വ്യക്തമാക്കി. ഇതോടെ വിമതര്‍ അയോഗ്യരാകാനുള്ള സാധ്യതയേറി. അതിനിടെ 21 എംഎല്‍എമാരാണ് ഇന്ന് സഭയില്‍ എത്താത്തത്. ഇതില്‍ ബിജെപി അംഗവും വിമതരല്ലാത്ത കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പെടുമെന്നതാണ് പ്രത്യേകത. വിശദാംശങ്ങള്‍ ഇങ്ങനെ.....

വിപ്പ് നല്‍കി ഭരണപക്ഷം

വിപ്പ് നല്‍കി ഭരണപക്ഷം

കോണ്‍ഗ്രസും ജെഡിഎസ്സും ബുധനാഴ്ച അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വിമതര്‍ക്കും വിപ്പ് നല്‍കി. എന്നാല്‍ വിമതരെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. വിമതര്‍ക്ക് വിപ്പ് ബാധകമാണെങ്കില്‍ അവര്‍ അയോഗ്യരാക്കപ്പെട്ടേക്കും.

എല്ലാവര്‍ക്കും ബാധകം

എല്ലാവര്‍ക്കും ബാധകം

സ്പീക്കര്‍ രമേശ് കുമാര്‍ പറയുന്നത്, വിമതര്‍ ഉള്‍പ്പെടെയുള്ള എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമാക്കാമെന്നാണ്. ഇതിന് പാര്‍ട്ടികള്‍ക്ക് സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തു. ഭരണഘടനയ്ക്ക് എതിരായി ഒരു തീരുമാനവും താന്‍ എടുക്കില്ല. എംഎല്‍എമാര്‍ക്ക് സഭയില്‍ വരാം, വരാതിരിക്കാം. വരാന്‍ സാധിക്കാത്തവര്‍ക്ക് ലീവിന് അപേക്ഷ നല്‍കാം. അവര്‍ തനിക്ക് കത്ത് നല്‍കണം. ശേഷം താന്‍ അന്തിമ തീരുമാനം എടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ക്ക് അധികാരമുണ്ടെന്ന് സിദ്ധരാമയ്യ

സ്പീക്കര്‍ക്ക് അധികാരമുണ്ടെന്ന് സിദ്ധരാമയ്യ

സ്പീക്കര്‍ക്ക് സഭാ നടപടികളുടെ കാര്യത്തില്‍ എല്ലാ അനുമതിയും അധികാരവും സുപ്രീംകോടതി നല്‍കിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. വിശ്വാസ പ്രമേയത്തിന്‍മേലുള്ള നടപടികള്‍ ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു. അതിനിടെ 21 അംഗങ്ങളാണ് ഇന്ന് സഭയില്‍ എത്താത്തത്. ഇത് പ്രതിപക്ഷത്തിനും അതിലേറെ സര്‍ക്കാരിനും ഭീഷണിയാണ്.

സഭയില്‍ വരാത്തവര്‍

സഭയില്‍ വരാത്തവര്‍

വിമതര്‍ മാത്രമല്ല, ബിജെപി എംഎല്‍എയും സഭയില്‍ എത്താത്തത് ആശ്ചര്യമുയര്‍ത്തി. സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന ബിഎസ്പി എംഎല്‍എ എന്‍ മഹേഷ് എത്തിയിട്ടില്ല. ഇത് കുമാരസ്വാമി സര്‍ക്കാരിന് തിരിച്ചടിയാണ്. 15 വിമതരും എത്തിയില്ല. രണ്ടു സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചവരാണ്. ഇവരും വന്നിട്ടില്ല.

കോണ്‍ഗ്രസ് അംഗത്തിന് നെഞ്ചുവേദന

കോണ്‍ഗ്രസ് അംഗത്തിന് നെഞ്ചുവേദന

കോണ്‍ഗ്രസ് എംഎല്‍എമാരായ നാഗേന്ദ്ര, ശ്രീമന്ത് ബി പാട്ടീല്‍ എന്നിവര്‍ വരാത്തതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് പാട്ടീല്‍ മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സ തേടി. ഒരു ബിജെപി എംഎല്‍എയും സഭയില്‍ എത്തിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് അംഗം തിരിച്ചെത്തി

കോണ്‍ഗ്രസ് അംഗം തിരിച്ചെത്തി

ബുധനാഴ്ച വരെ വിമത പക്ഷത്തായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡി സഭയില്‍ എത്തി. സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാമലിംഗ റെഡ്ഡി ചതിച്ചുവെന്നാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമതര്‍ പ്രതികരിച്ചത്. രാജി പിന്‍വലിച്ച റെഡ്ഡി ചെയ്തത് ചതിയാണെന്നും വിമതര്‍ പറഞ്ഞു.

നാലു വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; ഒരാള്‍ റെഡി, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പ്രതീക്ഷനാലു വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; ഒരാള്‍ റെഡി, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പ്രതീക്ഷ

English summary
Karnataka Crisis; Speaker Allows Whip to Be Allowed on All MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X