കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ വിട്ടുനില്‍ക്കല്‍ തന്ത്രവുമായി കോണ്‍ഗ്രസ്; വൈകിപ്പിക്കാന്‍ ശ്രമമെന്ന് ബിജെപി

Google Oneindia Malayalam News

ബേംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ ചൊവ്വാഴ്ച വിശ്വാസ വോട്ട് തേടണമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ ശഠിച്ചതിന് പിന്നാലെ തന്ത്രം മാറ്റി കോണ്‍ഗ്രസ്. സഭയില്‍ മുഴുവന്‍ അംഗങ്ങളും ഹാജരാകാതെയാണ് കോണ്‍ഗ്രസും ജെഡിഎസ്സും ചൊവ്വാഴ്ച തന്ത്രം മെനയുന്നത്. പ്രതിപക്ഷമായ ബിജെപിയുടെ മുഴുവന്‍ അംഗങ്ങളും ചൊവ്വാഴ്ച സഭയിലെത്തി. എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഏതാനും എംഎല്‍എമാര്‍ മാത്രമാണ് വന്നത്.

Kanr

ഇതില്‍ സ്പീക്കര്‍ രമേശ് കുമാര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. നാലാം ദിവസമാണ് വിശ്വാസ വോട്ടെടുപ്പ് ചര്‍ച്ചകള്‍ കര്‍ണാടക നിയമസഭയില്‍ നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറിന് മുമ്പ് വിശ്വാസ വോട്ട് തേടണമെന്ന് സ്പീക്കര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോയി ഭരണപക്ഷം. രാത്രി വൈകിയും സഭ നടന്നു. പക്ഷേ, വോട്ടെടുപ്പ് ചൊവ്വാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ച വരെ ഭരണപക്ഷത്തെ മുഴുവന്‍ അംഗങ്ങളും സഭയില്‍ എത്തിയിട്ടില്ല. വോട്ടെടുപ്പ് നീട്ടാനുള്ള തന്ത്രമാണിതെന്ന് ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ പറഞ്ഞു. സഭയില്‍ ഹാജരായി വിശ്വാസ വോട്ട് തേടുന്നതിന് പകരം കുമാരസ്വാമി ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ ആരോപിച്ചു. ഭരണപക്ഷത്തിന്റെ നീക്കം നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്

ചൊവ്വാഴ്ച വൈകീട്ട് ആറിന് മുമ്പ് വോട്ടെടപ്പ് നടത്താനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. വിമത എംഎല്‍എമാരോട് ചൊവ്വാഴ്ച എത്താന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. മുംബൈയിലുള്ള വിമതര്‍ കൂടിക്കാഴ്ചയ്ക്ക് ഒരുമാസത്തെ സാവകാശം വേണമെന്ന് തിരിച്ചു ആവശ്യപ്പെട്ടിരിക്കുകയാണ്.

English summary
Karnataka Crisis; Speaker Displeased With Near Empty Treasury Benches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X