കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം ഇനി സ്പീക്കറുടെ 'കോര്‍ട്ടില്‍'! വിമതരുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം സ്പീക്കറുടേത്

Google Oneindia Malayalam News

ബെംഗളൂരു/ദില്ലി: കര്‍ണാടകത്തിലെ എംഎല്‍എമാരുടെ രാജി സംബന്ധിച്ച് നിയമസഭ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാം എന്ന് സുപ്രീം കോടതി വിധി. എംഎല്‍എമാരുടെ ഹര്‍ജിയില്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ സുപ്രധാന വിധി. ഭരണഘടനപരമായ വിഷയങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി പിടിച്ചത് ശരിക്കും പുലിവാല്‍ തന്നെ!!! വിമത എംഎല്‍എമാരുടെ രാജി പോലും എളുപ്പമല്ലബിജെപി പിടിച്ചത് ശരിക്കും പുലിവാല്‍ തന്നെ!!! വിമത എംഎല്‍എമാരുടെ രാജി പോലും എളുപ്പമല്ല

തങ്ങളുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു 15 എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ 13 പേരും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആയിരുന്നു. രണ്ട് പേര്‍ ജെഡിഎസ് അംഗങ്ങളും.

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സ്പീക്കര്‍ക്ക് സമയപരിധിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് സ്പീക്കര്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. ഇനി കാര്യങ്ങള്‍ സ്പീക്കറുടെ 'കോര്‍ട്ടില്‍' ആണെന്ന് ചുരുക്കം.

കോണ്‍ഗ്രസിന് ആശ്വാസം

കോണ്‍ഗ്രസിന് ആശ്വാസം

തങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം സ്പീക്കറുടേതാണെന്നും അക്കാര്യത്തില്‍ സുപ്രീം കോടതിയ്ക്ക് ഇടപെടാന്‍ ആവില്ലെന്നും ആയിരുന്നു കോണ്‍ഗ്രസ് നിലപാട്. ഈ നിലപാട് തന്നെയാണ് ഇപ്പോള്‍ സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ളതും.

ഇനി കളിമാറും

ഇനി കളിമാറും

ഇനി കാര്യങ്ങള്‍ കുറേ കൂടി കോണ്‍ഗ്രസിന്റെ കൈകളിലേക്ക് എത്തും എന്ന് വേണം നിരീക്ഷിക്കാന്‍. അയോഗ്യത അടക്കമുള്ള വിഷയങ്ങളില്‍ സ്പീക്കര്‍ കര്‍ശന നിലപാട് എടുത്താല്‍ വിമത എംഎല്‍എമാര്‍ ശരിക്കും പ്രതിസന്ധിയില്‍ ആകും. അവരുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാകുമെന്നും ഉറപ്പാണ്.

ഫ്‌ലോര്‍ ടെസ്റ്റ്

ഫ്‌ലോര്‍ ടെസ്റ്റ്

ജൂലായ് 18 വ്യാഴാഴ്ച സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തും എന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് വിമതര്‍ സഭയില്‍ എത്തുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. അതേ സമയം സഭയില്‍ ഹാജരാകാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിമതര്‍ക്ക് അവരുടേതായ തീരുമാനം എടുക്കാം എന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

വിപ്പ് നിലനില്‍ക്കുമോ?

വിപ്പ് നിലനില്‍ക്കുമോ?

വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമതരുള്‍പ്പെടെ എല്ലാ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസും ജെഡിഎസും വിപ്പ് നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, വിമതര്‍ വിപ്പ് അംഗീകരിക്കേണ്ടതുണ്ടോ എന്ന നിലയില്‍ ആണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Recommended Video

cmsvideo
കലങ്ങി മറിഞ്ഞ കര്‍ണ്ണാടകം വീഴുമോ? | Morning News Focus | Oneindia Malayalam
അയോഗ്യത വരുമോ?

അയോഗ്യത വരുമോ?

സ്പീക്കര്‍ക്ക് രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാം എന്ന് കോടതി വിധിച്ച സാഹചര്യത്തില്‍ അത് തന്നെ ആയിരിക്കും നിര്‍ണായകം. എംഎല്‍എമാരുടെ രാജി സമ്മര്‍ദ്ദത്തിന് വഴങ്ങിയുള്ളതാണെന്നും കൂറുമാറ്റം ആണെന്നും സ്പീക്കര്‍ കണ്ടെത്തിയാല്‍ അവരെ അയോഗ്യരാക്കാനുള്ള അധികാരവും സ്പീക്കര്‍ക്കുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

English summary
Karnataka Crisis: Speaker free to decide on rebel MLAs resignation, says Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X