കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്പീക്കർ കോൺഗ്രസ്സിന് വേണ്ടി കളിച്ചു... കടുത്ത അന്യായം, നിയമലംഘനം'! വിമതര്‍ക്ക് നീതികിട്ടുമെന്ന്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിഎസ് യെഡിയൂരപ്പ വിശ്വാസ വോട്ട് തേടുന്നതിന് മുമ്പായി 14 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി അന്യായമെന്ന് ബിജെപി. ഒരു പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്പീക്കര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും ബിജെപി ആരോപിച്ചു.

<strong>ഒടുവില്‍ യെഡ്ഡി ചിരിച്ചു! പണി കിട്ടിയത് വിമതര്‍ക്ക്... അയോഗ്യതയില്‍ ആശ്വസിച്ച് ബിജെപി!!! അതെങ്ങനെ?</strong>ഒടുവില്‍ യെഡ്ഡി ചിരിച്ചു! പണി കിട്ടിയത് വിമതര്‍ക്ക്... അയോഗ്യതയില്‍ ആശ്വസിച്ച് ബിജെപി!!! അതെങ്ങനെ?

മുതിര്‍ന്ന ബിജെപി നേതാവ് ഗോവിന്ദ് കജ്രോള്‍ ആണ് സ്പീക്കര്‍ രമേശ് കുമാറിനെതിരെ രംഗത്ത് വന്നത്. സ്പീക്കറുടെ നടപടി അന്യായവും നിയമവിരുദ്ധവും ആണെന്ന് കജ്രോള്‍ ആരോപിച്ചു.

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് എന്നും അവര്‍ക്ക് നീതി ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു. സ്വമനസ്സാലെ അവര്‍ നല്‍കിയ രാജി അംഗീകരിക്കുകയായിരുന്നു സ്പീക്കര്‍ ചെയ്യേണ്ടിയിരുന്നത് എന്നും കജ്രോള്‍ പറഞ്ഞു.

Karnataka Speaker

ആകെ 17 എംഎല്‍എമാരെ ആണ് സ്പീക്കര്‍ അയോഗ്യരാക്കിയിട്ടുള്ളത്. ഇതില്‍ 13 പേരും കോണ്‍ഗ്രസ് വിമതര്‍ ആയിരുന്നു. മൂന്ന് പേര്‍ ജെഡിഎസ് എംഎല്‍എമാരും ഒരാള്‍ സ്വതന്ത്രനും ആയിരുന്നു.

17 എംഎല്‍എമാരെ അയോഗ്യരാക്കിയ സാഹചര്യത്തില്‍ യെഡിയൂരപ്പയെ സംബന്ധിച്ച് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ പ്രതിസന്ധികള്‍ ഒന്നും ഉണ്ടാവില്ല. സഭയിലെ അംഗസംഖ്യ ഇപ്പോള്‍ 207 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 104 അംഗങ്ങളുടെ പിന്തുണയാണ്. ബിജെപിയ്ക്ക് തനിയെ 105 അംഗങ്ങള്‍ ഉണ്ട്. സ്വതന്ത്ര എംഎല്‍എ ആയ നാഗേഷ് ബിജെപിയെ പിന്തുണയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്.

English summary
Karnataka Crisis: Disqualification of rebel MLAs is unfair and violative of the law, BJP slams speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X