കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി ചട്ടപ്രകാരം അല്ല; രാജി അംഗീകരിക്കണമെങ്കില്‍ എംഎല്‍എമാര്‍ നേരിട്ടു വരണമെന്ന് സ്പീക്കര്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ രാജിവെച്ച 13 എംഎല്‍എമാരില്‍ എട്ടുപേര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് സ്പീക്കര്‍ കെ ആര്‍ രമേഷ്. എംഎല്‍എമാരുടെ രാജി അംഗീകരിക്കണമെങ്കില്‍ രാജിക്കത്ത് നല്‍കിയ എംഎല്‍എമാര്‍ നേരിട്ട് വരണമെന്നും രാജിക്ക് പിന്നില്‍ ആരുടേയും പ്രേരണയില്ലെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ വ്യക്കമാക്കി. ഭരണഘടന അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവു എന്ന് ഗവര്‍ണര്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>കടുത്ത പനി; കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് ആശുപത്രിയില്‍</strong>കടുത്ത പനി; കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് ആശുപത്രിയില്‍

13 പേരില്‍ അഞ്ച് എംഎല്‍എമാരുടെ രാജിക്കത്തുകള്‍ മാത്രമേ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചതായുള്ളുവെന്നും സ്പീക്കര്‍ വ്യക്തമാക്കി. രാജി നല്‍കിയ എംഎല്‍എമാരെ കൂടിക്കാഴ്ച്ചയ്ക്കായി താന്‍ വിളിച്ചിട്ടുണ്ട്. ഒട്ടും സമയം കളയാതെ ജൂലൈ 13ന് തന്നെ എംഎല്‍എമാരായ അനന്ത് സിങ്ങിനേയും നാരായണ്‍ ഗൗഡയേയും താന്‍ നേരിട്ട് കാണും. രാമലിംഗ റെഡ്ഡിയേയും ഗോപാലയ്യയേയും ജൂലൈ 15ന് കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

karnataka-speaker-

രാജി ചട്ടങ്ങള്‍ അനുസരിച്ചല്ലെന്ന സ്പീക്കറുടെ നിലപാടോടെ പ്രതിസന്ധികള്‍ മറികടക്കാന്‍ കോണ്‍ഗ്രസിനും ജെഡിഎസും കുടുതല്‍ സമയം കിട്ടുമെന്നാണ് കരുതുന്നത്. രാജിവെച്ച എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത നടപടിക്ക് കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പടെ പിന്നീട് വഹിക്കാനാവില്ലെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്.

<strong> സോവിയറ്റിനൊപ്പം ചേര്‍ന്ന് ബ്രിട്ടിഷുകാരന് ജയ് വിളിച്ചവരാണ് നിങ്ങള്‍; രാജേഷിന് മറുപടിയുമായി ചാമക്കാല</strong> സോവിയറ്റിനൊപ്പം ചേര്‍ന്ന് ബ്രിട്ടിഷുകാരന് ജയ് വിളിച്ചവരാണ് നിങ്ങള്‍; രാജേഷിന് മറുപടിയുമായി ചാമക്കാല

അതേസമയം, കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്ത് എത്തി. പണവും അധികാരവും ഉപയോഗിച്ച് സഖ്യ സര്‍ക്കാരിനെ താഴെയിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നതിന് വേണ്ടി ബിജെപി ചിലവഴിക്കുന്ന കോടിക്കണക്കിന് പണം എവിടെനിന്നാണെന്ന് ചിന്തിക്കണമെന്നുമാണ് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ വിമര്‍ശിക്കുന്നത്.

English summary
Karnataka crisis; Speaker says 8 of 13 resignations not in order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X