കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ബിജെപി തന്ത്രം പൊളിഞ്ഞേക്കും!! സ്പീക്കര്‍ കളിമാറ്റി; സുപ്രീംകോടതിയെ സമീപിച്ചു

Google Oneindia Malayalam News

ദില്ലി: വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ വ്യാഴാഴ്ച തന്നെ തീരുമാനം എടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനെതിരെ കര്‍ണാടക നിയമസഭാ സ്പീക്കറുടെ ഹര്‍ജി. സുപ്രീംകോടതിയുടെ ഇടക്കാല നിര്‍ദേശം റദ്ദാക്കണമെന്നാണ് സ്പീക്കര്‍ രമേശ് കുമാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ വൈകീട്ട് തീരുമാനമെടുക്കണമെന്ന് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.

എന്നാല്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്പീക്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കോടതിക്ക് സ്പീക്കറുടെ നടപടിക്രമങ്ങള്‍ സമയപരിധി നിശ്ചയിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ വിശദമാക്കി. കോണ്‍ഗ്രസിന് വിമത എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് കളമൊരുക്കാനുള്ള അവസരമാണ് സ്പീക്കര്‍ സൃഷ്ടിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ബിജെപിയുടെ തന്ത്രം പൊളിഞ്ഞേക്കും...

 വിമതര്‍ക്ക് അവസരം കിട്ടരുത്

വിമതര്‍ക്ക് അവസരം കിട്ടരുത്

കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ യാതൊരു അവസരവും വിമര്‍തര്‍ക്ക് കിട്ടരുതെന്നാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് രാജി പ്രഖ്യാപിച്ച ഉടനെ ഇവരെ മുംബൈയിലേക്ക് മാറ്റിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ സ്പീക്കറുടെ ഉറച്ച നിലപാടാണ് പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലേക്ക് എത്തിക്കുന്നത്.

കൂടുതല്‍ സമയം വേണമെന്ന് സ്പീക്കര്‍

കൂടുതല്‍ സമയം വേണമെന്ന് സ്പീക്കര്‍

വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീക്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇടക്കാല നിര്‍ദേശം കോടതി റദ്ദാക്കണം. തിടുക്കത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുന്ന വിഷമല്ലിതെന്നും സ്പീക്കര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചു.

 ഇടപെടാന്‍ കോടതിക്ക് സാധിക്കില്ല

ഇടപെടാന്‍ കോടതിക്ക് സാധിക്കില്ല

നിയമസഭാ സ്പീക്കറുടെ നടപടി ക്രമങ്ങളില്‍ സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും സ്പീക്കര്‍ വിശദമാക്കി. ചില കാര്യങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കേണ്ടവയാകും. ഇത്തരം വിഷയങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ല. അര്‍ധരാത്രിയിലും തീരുമാനം എടുക്കാന്‍ സാധിക്കാത്ത വിഷയമാണിതെന്നും സ്പീക്കര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു.

 വൈകീട്ട് ആറ് മണിക്ക്!!

വൈകീട്ട് ആറ് മണിക്ക്!!

കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഇന്ന് രാവിലെയാണുണ്ടായത്. രാജിവെച്ച 10 വിമത എംഎല്‍എമാരും വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് നിയമസഭാ സ്പീക്കര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. രാജി വച്ച കാര്യങ്ങള്‍ സ്പീക്കറെ നേരില്‍കണ്ട് ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമോ?

ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമോ?

രാജി കാര്യത്തില്‍ സ്പീക്കര്‍ ഇന്നു തന്നെ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട ഹര്‍ജികള്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. വിമത എംഎല്‍എമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ രാജി സ്വീകരിക്കാന്‍ കര്‍ണാടക നിയമസഭാ സ്പീക്കറോട് നിര്‍ദേശിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സ്പീക്കര്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇനി എന്ത് എന്നറിയാന്‍ കാത്തിരിക്കണം.

 പോലീസ് സംരക്ഷണം

പോലീസ് സംരക്ഷണം

വ്യാഴാഴ്ച തന്നെ സ്പീക്കര്‍ക്ക് മുമ്പാകെ ഹാജരാകാനാണ് സുപ്രീംകോടതി വിമത എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ശേഷം സ്പീക്കര്‍ക്ക് നേരിട്ട് രാജികത്ത് കൈമാറുകയും വിവരങ്ങള്‍ ബോധിപ്പിക്കുകയും വേണം. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കാനും കോടതി നിര്‍ദേശം നല്‍കി.

 സ്പീക്കറുടെ ഹര്‍ജി വേഗം പരിഗണിക്കില്ല

സ്പീക്കറുടെ ഹര്‍ജി വേഗം പരിഗണിക്കില്ല

അതേസമയം, സ്പീക്കറുടെ ഹര്‍ജി തിടുക്കത്തില്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വെള്ളിയാഴ്ച ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ടെന്നും കോടതി വിശദമാക്കി. സ്പീക്കര്‍ രമേശ് കുമാര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്നു വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. വിമതരുമായി ചര്‍ച്ചയ്ക്ക് സമയം ലഭിച്ചാല്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

ബ്രിട്ടീഷ് കപ്പലിനെ വിരട്ടി ഇറാന്‍ ബോട്ടുകള്‍; ജലയുദ്ധത്തിന് കളമൊരുക്കി ഹോര്‍മുസ് കടലിടുക്ക്ബ്രിട്ടീഷ് കപ്പലിനെ വിരട്ടി ഇറാന്‍ ബോട്ടുകള്‍; ജലയുദ്ധത്തിന് കളമൊരുക്കി ഹോര്‍മുസ് കടലിടുക്ക്

English summary
Karnataka Crisis; Speaker Seeks More Time After SC Sets Deadline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X