കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റകൈ പ്രയോഗത്തിന് കര്‍ണാടക സ്പീക്കര്‍; വിമതരെ വിളിപ്പിച്ചു, ഒരുക്കുന്നത് വന്‍ കെണി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ കുമാരസ്വാമി സര്‍ക്കാര്‍ ഭരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവെ പന്ത് നിയമസഭാ സ്പീക്കറുടെ കോര്‍ട്ടിലാണ്. വിശ്വാസ വോട്ടെടുപ്പ് വേഗത്തില്‍ നടത്താന്‍ നിര്‍ദേശിക്കണമെന്ന സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി തിടുക്കത്തില്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കെ, കോടതി ഇടപെടല്‍ സ്പീക്കര്‍ക്ക് തടസമാകില്ലെന്ന് വ്യക്തം. തിങ്കാളാഴ്ച വൈകീട്ട് ആറിന് മുമ്പ് വിശ്വാസ വോട്ടിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

ഭരണപക്ഷവും പ്രതിപക്ഷവും സഭാ നടപടികളില്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ സ്പീക്കര്‍ മുംബൈയിലുള്ള വിമത എംഎല്‍എമാരെ വിളിപ്പിച്ചു. ചൊവ്വാഴ്ച 11 മണിക്ക് തന്റെ ഓഫീസില്‍ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്ന്ത്. ഇവരെ അയോഗ്യരാക്കുമെന്ന കാര്യം അറിയിക്കുകയാണ് ലക്ഷ്യം. ഇതോടെ വിമതര്‍ വഴങ്ങിയേക്കുമെന്നാണ് ഭരണപക്ഷത്തിന്റെ വിശ്വാസം. സര്‍ക്കാര്‍ രണ്ടുകല്‍പ്പിച്ചുള്ള നീക്കമാണ് നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 അയോഗ്യരാക്കണമെന്ന് ഭരണപക്ഷം

അയോഗ്യരാക്കണമെന്ന് ഭരണപക്ഷം

സര്‍ക്കാരിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് ഞായറാഴ്ച വൈകീട്ടും വിമതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിമതരായ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനാണ് സ്പീക്കര്‍ വിമതരെ നേരിട്ട് വിളിപ്പിച്ചിരിക്കുന്നത്.

 വിമതര്‍ക്ക് തിരിച്ചടിയാകും

വിമതര്‍ക്ക് തിരിച്ചടിയാകും

വിമതരെ അയോഗ്യരാക്കിയാല്‍ അവര്‍ക്ക് ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് മല്‍സരിക്കാനും കഴിയാതെ വരും. സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായാല്‍ അയോഗ്യതാ അധികാരം ഉപയോഗിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 വിശ്വാസ വോട്ട് ഇന്ന് നടക്കുമോ?

വിശ്വാസ വോട്ട് ഇന്ന് നടക്കുമോ?

അതേസമയം, വിശ്വാസ വോട്ട് ഇന്നുതന്നെ നടത്തുമെന്ന സ്പീക്കറുടെ ഉറപ്പ് നടപ്പാക്കാന്‍ സാധ്യതയില്ല. വിമതരെ നാളെ വിളിപ്പിച്ച സാഹചര്യത്തില്‍ ഇന്ന് വിശ്വാസ വോട്ട് നടക്കില്ലെന്നാണ് കരുതുന്നത്. വിമതരുടെ നിലപാട് അറിഞ്ഞ ശേഷമാകും സ്പീക്കര്‍ വിശ്വാസ വോട്ടിന്റെ സമയം നിശ്ചയിക്കുക എന്നാണ് സൂചന.

കുമാരസ്വാമിയുടെ അഭ്യര്‍ഥന

കുമാരസ്വാമിയുടെ അഭ്യര്‍ഥന

12 കോണ്‍ഗ്രസ് എംഎല്‍എമാര്‍, 3 ജെഡിഎസ് അംഗങ്ങള്‍ എന്നിവരാണ് വിമതപക്ഷത്തുള്ളത്. നേരത്തെ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന രണ്ടു സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഇപ്പോള്‍ 101 അംഗങ്ങളുടെ പിന്തുണയാണുള്ളത്. എല്ലാ വിമതരും സഭയിലെത്തി സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.

വിമതര്‍ തന്നെ ശരണം

വിമതര്‍ തന്നെ ശരണം

15 വിമതരെ അയോഗ്യരാക്കിയാല്‍ സര്‍ക്കാരിന്റെ അംഗബലം 101 ആയി കുറയും. സ്വതന്ത്രരുടെ പിന്തുണയോടെ ബിജെപിയുടേത് 107 ഉം. വിമതരെ അയോഗ്യരാക്കിയാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 105 അംഗങ്ങളുടെ പിന്തുണയാകും. ഇത് ബിജെപിക്ക് ലഭിക്കും. എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ലഭിക്കില്ല. ഈ സാഹചര്യത്തില്‍ വിമതര്‍ നിലപാട് മാറ്റിയാല്‍ മാത്രമേ സര്‍ക്കാരിന് രക്ഷയുള്ളൂ.

 സുപ്രിംകോടതി അകലം പാലിച്ചു

സുപ്രിംകോടതി അകലം പാലിച്ചു

അതിനിടെ സ്വതന്ത്ര എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം സുപ്രീംകോടതി തള്ളി. സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സുപ്രീംകോടതിയെ ഞായറാഴ്ച സമീപിച്ചിരുന്നത്. വിശ്വാസ വോട്ട് വേഗത്തില്‍ നടത്താന്‍ ഇടപെടണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഭരണഘടനാ ലംഘനം?

ഭരണഘടനാ ലംഘനം?

കര്‍ണാടകത്തില്‍ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും കോടതി ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നും എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി തിടുക്കത്തില്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിശ്വാസ വോട്ട് നടത്തുന്നതിന് ഇനി കാലതാമസമുണ്ടാകരുത് എന്നും എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വതന്ത്രരുടെ നീക്കം വിഫലം

സ്വതന്ത്രരുടെ നീക്കം വിഫലം

എന്നാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഇനി സ്പീക്കറുടെ തീരുമാനം തന്നെയാണ് അന്തിമമാകുക. സ്പീക്കര്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജിയുടെ ബലം നഷ്ടമായി എന്നു വിലയിരുത്താം.

 ന്യൂനപക്ഷ സര്‍ക്കാര്‍

ന്യൂനപക്ഷ സര്‍ക്കാര്‍

കര്‍ണാടകത്തില്‍ ന്യൂനപക്ഷ സര്‍ക്കാരാണ് ഭരണം നടത്തുന്നത്. അവര്‍ക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പില്ല. ഭരണം നിലനിര്‍ത്താന്‍ അനാവശ്യമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കുകയാണ് എന്നും സ്വതന്ത്രര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

 കോണ്‍ഗ്രസ് ഏറ്റെടുക്കും

കോണ്‍ഗ്രസ് ഏറ്റെടുക്കും

കര്‍ണാടകത്തില്‍ മുഖ്യമന്ത്രി പദവി കോണ്‍ഗ്രസിന് കൈമാറാന്‍ ജെഡിഎസ് തയ്യാറായിട്ടുണ്ടെന്ന് മന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഏത് നേതാക്കളും മുഖ്യമന്ത്രിയായാല്‍ കുഴപ്പമില്ല എന്ന നിലപാടാണ് ജെഡിഎസ് സ്വീകരിച്ചത് എന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു നിഷേധിച്ചു.

 മൂന്നുപേരില്‍ ആരെങ്കിലും ഒരാള്‍...

മൂന്നുപേരില്‍ ആരെങ്കിലും ഒരാള്‍...

കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ ആരെങ്കിലും മുഖ്യമന്ത്രിയായി പ്രശ്‌നം പരിഹരിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. പരമേശ്വര, സിദ്ധരാമയ്യ, ശിവകുമാര്‍ എന്നിവരില്‍ ആര് മുഖ്യമന്ത്രിയായാലും കുഴപ്പമില്ല എന്ന നിലപാടാണ് ദേവ ഗൗഡ സ്വീകരിച്ചതെന്നും ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വോട്ടിങ് മെഷീനെതിരെ വന്‍പട; തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്, രാജ്യവ്യാപക പ്രതിഷേധംവോട്ടിങ് മെഷീനെതിരെ വന്‍പട; തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്, രാജ്യവ്യാപക പ്രതിഷേധം

English summary
Karnataka Crisis; Speaker Summons Rebel Lawmakers Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X