കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ട് തേടാതെ കുമാരസ്വാമി രാജിവെക്കാനൊരുങ്ങുന്നു? ഗവര്‍ണ്ണറെ കാണാന്‍ അനുമതി തേടി

Google Oneindia Malayalam News

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് തേടാതെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവെച്ചേക്കുമെന്ന് അഭ്യൂഹം. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കുമാരസ്വാമി രാജിക്കൊരുങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വൈകീട്ട് 7 മണിക്ക് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച്ച ക്ക് കുമാരസ്വാമി അനുമതി തേടിയത് ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നു. നേരത്തെ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച്ച വരെ നീട്ടണമെന്ന കുമാരസ്വാമിയുടെ ആവശ്യം സ്പീക്കര്‍ രമേശ് കുമാര്‍ തള്ളിയിരുന്നു.

<strong> കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്</strong> കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്

കുമാരസ്വാമിക്കു പുറമേ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറും വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അവസരം നല്‍കി, ചര്‍ച്ച പൂര്‍ത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്നും സര്‍ക്കാരിന് ഒരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ കുമാരസ്വാമിയുടേയും ഡികെ ശിവകുമാറിന്‍റെയും ആവശ്യം തള്ളുകയായിരുന്നു.

karnataka

വിശ്വാസ വോട്ടെടുപ്പ് ഇന്ന് വൈകീട്ട് 6 മണിക്ക് മുമ്പ് തന്നെ നടക്കുമെന്ന് സ്പീക്കര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം സഭയുടെയും എംഎല്‍എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ഒരോ അംഗങ്ങളും ചര്‍ച്ച 10 മിനുട്ടായി ചുരുക്കണമെന്ന് നിര്‍ദ്ദേശിച്ചു. മുഴുവന്‍ അംഗങ്ങളും സഭയില്‍ തുടരണമെന്നും അദ്ദേഹം അവാശ്യപ്പെട്ടു. നാളെ രാവിലെ 11 മണിക്ക് മുമ്പായി സഭയില്‍ ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്ന് കാണിച്ച് സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

<strong> 18 വര്‍ഷത്തിന് ശേഷം കെ എസ് യുവിന് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ്; സംരക്ഷണം ഉറപ്പെന്ന് സുധാകരന്‍</strong> 18 വര്‍ഷത്തിന് ശേഷം കെ എസ് യുവിന് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ്; സംരക്ഷണം ഉറപ്പെന്ന് സുധാകരന്‍

English summary
Karnataka crisis: There is speculation rife that Kumaraswamy may resign today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X