കർണാടകയിൽ സഖ്യ സർക്കാർ പ്രതിസന്ധിയിൽ;ഇരു നേതാക്കളും വിദേശത്ത്!!!
ബെംഗളൂരു: കർണാടയിൽ 11 എംഎല്‍എമാര്‍ ഒറ്റയടിക്ക് രാജിക്കത്ത് നല്‍കിയതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ആ സമയത്തും രണ്ട് പാർട്ടിയിലെയും നേതാക്കൾ വിദേശത്ത് എന്നത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു.
രാജിവെച്ച എട്ട് എംഎൽഎമാർ കോൺഗ്രസിലും മൂന്ന് എംഎൽഎമാർ ജെഡിഎസിലുമാണ്. ഇരുപാർട്ടിയിലെയും നേതാക്കൾ വിദേശത്തും. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി യുഎസിലും കർണാടക കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു യുകെയിലും പര്യടനം നടത്തുകയാണ്.

ഞായറാഴ്ചയോടെ രണ്ടു പേരും കർമാടകയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. മറുകണ്ടം ചാടിയ എംഎല്‍എമാരുടെ പിന്തുണയോടെ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമം. മറുവശത്ത് കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ അനുനയ ശ്രമം നടത്തുന്നു. അതേസമയം ഈ രാഷ്ട്രീയ നാടകത്തിന് പിന്നില്‍ സിദ്ധരാമയ്യ ആണെന്ന ആരോപണവും ഉയരുന്നുണ്ട്.
തങ്ങളുടെ രാജിക്ക് പിന്നില്‍ ബിജെപി അല്ല എന്നാണ് വിമത എംഎല്‍എമാരുടെ വാദം. മുഖ്യമന്ത്രി തങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നില്ല, ഇതിൽ പ്രതിഷേധിച്ചാണ് രാജിയെനന്നും എംഎൽഎമാർ വ്യക്തമാക്കുന്നു. എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.












Click it and Unblock the Notifications