കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കൊപ്പം സഭയില്‍ സീറ്റ് വേണമെന്ന് സ്വതന്ത്രര്‍; കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് കത്ത്

Google Oneindia Malayalam News

ബെംഗളൂരു: പ്രതിപക്ഷമായ ബിജെപിക്കൊപ്പം നിയമസഭയില്‍ ഇരിപ്പിടം നല്‍കണമെന്ന് കര്‍ണാടകയിലെ രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍. ഇക്കാര്യം സ്പീക്കറോട് രേഖാമൂലം ഇരുവരും ആവശ്യപ്പെട്ടു. എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സ്പീക്കര്‍ക്ക് കത്തയച്ചത്. നേരത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ പിന്തുണച്ചിരുന്നുവരാണ് ഇരുവരും.

Nagesh

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇരുവരും ശനിഴാഴ്ച രേഖാമൂലം ആവശ്യം ഉന്നയിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍കാല സമ്മേളനം ഈ മാസം 26നാണ് അവസാനിക്കുന്നത്. ഈ വേളയില്‍ ഇരിപ്പിടം ബിജെപി പക്ഷത്തേക്ക് മാറ്റണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.

ഇരുവരും വെള്ളിയാഴ്ച സഭയില്‍ ഹാജരുണ്ടായിരുന്നില്ല. ഇവര്‍ മുംബൈയിലെ ഹോട്ടലില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന് പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഗേഷിന് കോണ്‍ഗ്രസ് ചെറുകിട വ്യവസായ മന്ത്രി പദവി നല്‍കിയിരുന്നു. ഈ പദവി അദ്ദേഹം രാജിവെച്ചു. ശേഷമാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

മൂന്ന് വിമതരെ കൂടി തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്; കുമാരസ്വാമിയും രംഗത്ത്, ചര്‍ച്ച തുടങ്ങിമൂന്ന് വിമതരെ കൂടി തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്; കുമാരസ്വാമിയും രംഗത്ത്, ചര്‍ച്ച തുടങ്ങി

അതേസമയം, വിമതരെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഭവന മന്ത്രി എംടിബി നാഗരാജ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കിയതിന് പിന്നാലെ കര്‍ണാടകയിലെ മറ്റു വിമതരെ കൂടി കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ജലവിഭവ മന്ത്രി ഡികെ ശിവകുമാര്‍, ഉപമുഖ്യമന്ത്രി ജി പരമേശ്വരയുമാണ് നാഗരാജുമായി പുലര്‍ച്ചെ ചര്‍ച്ചയ്ക്ക് വീട്ടിലെത്തിയത്. അഞ്ച് മണിക്ക് വീട്ടിലെത്തിയ ഇവര്‍ അഞ്ച് മണിക്കൂറോളം നാഗരാജിന്റെ വീട്ടില്‍ തുടര്‍ന്നു. കൂടാതെ രാമലിംഗ റെഡ്ഡി, മുനിരത്‌ന, ആര്‍ റോഷന്‍ ബേഗ് എന്നിവരുമായും ചര്‍ച്ച തുടങ്ങി.

English summary
Karnataka Crisis; Two Independent MLAs Seek Seats On Opposition Side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X