കുമാരസ്വാമി ചോദിക്കുന്നു; ഞാനെന്തിന് രാജിവെക്കണം, അന്ന് യെദ്യൂരപ്പ രാജി വച്ചില്ലല്ലോ?
ബെംഗളൂരു: വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കുമാരസ്വാമി തന്നെ രംഗത്ത്. ഞാനെന്തിനാണ് രാജിവെക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. താന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു.

16 എംഎല്‍എമാര്‍ രാജിവെക്കുകയും സ്വതന്ത്രര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കുമോ എന്നതായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിന് കര്‍ണാടകത്തിലെ പഴയ സംഭവം ഓര്‍മിപ്പിച്ചാണ് കുമാരസ്വാമി മറുപടി നല്‍കിയത്. 2008-09 കാലഘട്ടത്തില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് എതിരെ 18 ബിജെപി വിമത എംഎല്‍എമാര്‍ രംഗത്തുവന്നിരുന്നു. എന്നിട്ട് യെദ്യൂരപ്പ രാജിവെച്ചിരുന്നോ? എന്നും കുമാരസ്വാമി ചോദിച്ചു.
വിമതര്‍ രാജിവെച്ച സാഹചര്യത്തില്‍ സ്പീക്കര്‍, ബിഎസ്പി എംഎല്‍എ മഹേഷ് എന്നിവരടക്കം കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് 101 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. എന്നാല്‍ രാജിവെച്ച ചിലര്‍ പിന്മാറുമെന്നും സര്‍ക്കാരിനെ പിന്തണയ്ക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.
മുംബൈയിലുള്ള എംഎല്‍എമാര്‍ ബെംഗളൂരുവില്‍ എത്തിയാല്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്നാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും കണക്കുകൂട്ടല്‍. എംഎല്‍എമാര്‍ തന്റെ മുമ്പില്‍ വന്ന് രാജിക്കത്ത് കൈമാറണമെന്നു സ്പീക്കര്‍ രമേഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം ശരിവെക്കുകയാണ് സുപ്രീംകോടതിയും ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് സ്പീക്കര്‍ക്ക് മുമ്പിലെത്തി രാജികത്ത് കൈമാറണമെന്നാണ് സുപ്രീകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications