കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി ചോദിക്കുന്നു; ഞാനെന്തിന് രാജിവെക്കണം, അന്ന് യെദ്യൂരപ്പ രാജി വച്ചില്ലല്ലോ?

Google Oneindia Malayalam News

ബെംഗളൂരു: വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കുമാരസ്വാമി തന്നെ രംഗത്ത്. ഞാനെന്തിനാണ് രാജിവെക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. താന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു.

Xhd

16 എംഎല്‍എമാര്‍ രാജിവെക്കുകയും സ്വതന്ത്രര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കുമോ എന്നതായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിന് കര്‍ണാടകത്തിലെ പഴയ സംഭവം ഓര്‍മിപ്പിച്ചാണ് കുമാരസ്വാമി മറുപടി നല്‍കിയത്. 2008-09 കാലഘട്ടത്തില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് എതിരെ 18 ബിജെപി വിമത എംഎല്‍എമാര്‍ രംഗത്തുവന്നിരുന്നു. എന്നിട്ട് യെദ്യൂരപ്പ രാജിവെച്ചിരുന്നോ? എന്നും കുമാരസ്വാമി ചോദിച്ചു.

വിമതര്‍ രാജിവെച്ച സാഹചര്യത്തില്‍ സ്പീക്കര്‍, ബിഎസ്പി എംഎല്‍എ മഹേഷ് എന്നിവരടക്കം കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് 101 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. എന്നാല്‍ രാജിവെച്ച ചിലര്‍ പിന്‍മാറുമെന്നും സര്‍ക്കാരിനെ പിന്തണയ്ക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.

ബ്രിട്ടീഷ് കപ്പലിനെ വിരട്ടി ഇറാന്‍ ബോട്ടുകള്‍; ജലയുദ്ധത്തിന് കളമൊരുക്കി ഹോര്‍മുസ് കടലിടുക്ക്ബ്രിട്ടീഷ് കപ്പലിനെ വിരട്ടി ഇറാന്‍ ബോട്ടുകള്‍; ജലയുദ്ധത്തിന് കളമൊരുക്കി ഹോര്‍മുസ് കടലിടുക്ക്

മുംബൈയിലുള്ള എംഎല്‍എമാര്‍ ബെംഗളൂരുവില്‍ എത്തിയാല്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്നാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും കണക്കുകൂട്ടല്‍. എംഎല്‍എമാര്‍ തന്റെ മുമ്പില്‍ വന്ന് രാജിക്കത്ത് കൈമാറണമെന്നു സ്പീക്കര്‍ രമേഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം ശരിവെക്കുകയാണ് സുപ്രീംകോടതിയും ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് സ്പീക്കര്‍ക്ക് മുമ്പിലെത്തി രാജികത്ത് കൈമാറണമെന്നാണ് സുപ്രീകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

English summary
Karnataka Crisis; Why should I resign? asks CM Kumaraswamy to Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X