കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ച

Google Oneindia Malayalam News

Recommended Video

cmsvideo
സ്പീക്കര്‍ക്കെതിരെ ആഞ്ഞടിച്ച് വിമതര്‍ | Oneindia Malayalam

ദില്ലി: കര്‍ണാടകയിലെ ഭരണപക്ഷ വിമത എംഎല്‍എമാരുടെ കൂട്ടരാജി സുപ്രീംകോടതിയില്‍ വന്‍ വാദങ്ങള്‍ക്ക് കാരണമായി. തങ്ങളുടെ രാജി എന്തുകൊണ്ടാണ് സ്പീക്കര്‍ സ്വീകരിക്കാത്തത് എന്നാണ് വിമതര്‍ ചോദിച്ചത്. നിര്‍ബന്ധപൂര്‍വം സഭാ നടപടികളില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്നും വിമതര്‍ കോടതിയില്‍ പറഞ്ഞു. നിര്‍ബന്ധപൂര്‍വം രാജിവെപ്പിക്കുകയാണോ എന്നറിയാനാണ് കാത്തിരുന്നതെന്ന് സ്പീക്കര്‍ കോടതിയില്‍ പറഞ്ഞു.

രാജിക്കാര്യത്തില്‍ തീരുമാനം എടുക്കരുതെന്ന മുന്‍ ഉത്തരവ് കോടതി റദ്ദാക്കണമെന്നും ബുധനാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചു. 15 എംഎല്‍എമാരുടെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇവരുടെ രാജി സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ന്യൂനപക്ഷമാകും. സര്‍ക്കാര്‍ വീഴും. വിശദാംശങ്ങള്‍ ഇങ്ങനെ....

ബുധനാഴ്ച അന്തിമ തീരുമാനം

ബുധനാഴ്ച അന്തിമ തീരുമാനം

വിമത എംഎല്‍എമാരുടെ രാജി, അയോഗ്യത വിഷയത്തില്‍ ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം റദ്ദാക്കണമെന്ന് സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. വിമതരുടെ രാജികാര്യത്തില്‍ ബുധനാഴ്ച അന്തിമ തീരുമാനം എടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

 തോക്കിന്‍മുനയില്‍ നിര്‍ത്തിയാണോ?

തോക്കിന്‍മുനയില്‍ നിര്‍ത്തിയാണോ?

തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് രാജിവെപ്പിക്കുന്നത് എന്ന് എന്തെങ്കിലും തെളിവ് സ്പീക്കര്‍ക്കുണ്ടോ എന്ന് വിമതര്‍ക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ചോദിച്ചു. സ്പീക്കര്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടി മനപ്പൂര്‍വം തീരുമാനം വൈകിപ്പിക്കുകയാണെന്നും റോഹ്തഗി കോടതിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ന്യൂനപക്ഷമാകും

സര്‍ക്കാര്‍ ന്യൂനപക്ഷമാകും

എനിക്ക് നിയമസഭയില്‍ വരാന്‍ ആഗ്രഹമില്ല. രാജിവെക്കാന്‍ താല്‍പ്പര്യമുണ്ട്. ഈ വേളയില്‍ എന്തിനാണ് സ്പീക്കര്‍ അനാവശ്യമായി ഇടപെടുന്നത്- റോഹ്തഗി ചോദിച്ചു. കാര്യം വ്യക്തമാണ്. രാജി സ്വീകരിച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുമെന്നും റോഹ്തഗി പറഞ്ഞു.

കൂടുതല്‍ നടപടികളുണ്ടായേക്കില്ല

കൂടുതല്‍ നടപടികളുണ്ടായേക്കില്ല

സ്പീക്കര്‍ക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വിയാണ് ഹാജരായത്. സിങ്വിവിയുടെ വാദം പൂര്‍ത്തിയായ ശേഷം കോടതി ഉച്ചഭക്ഷണത്തിന് വേണ്ടി പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷം കോടതി അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് വിവരം. സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ നടപടികളുണ്ടായേക്കില്ല.

വ്യാഴാഴ്ച വിശ്വാസവോട്ട്

വ്യാഴാഴ്ച വിശ്വാസവോട്ട്

വ്യാഴാഴ്ചയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നത്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്പീക്കറും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ബിജെപി അമിത പ്രതീക്ഷിയില്‍

ബിജെപി അമിത പ്രതീക്ഷിയില്‍

ബിജെപി അമിത പ്രതീക്ഷിയിലാണ്. 16 വിമതര്‍ രാജിവെച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് വേണ്ട ഭൂരിപക്ഷം 105 ആയി കുറഞ്ഞു. ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുടെ പിന്തുണയുണ്ട്. രണ്ടു സ്വതന്ത്രരും കൂടിയാകുമ്പോള്‍ 107 അംഗങ്ങളുടെ പിന്തുണയായി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 100 അംഗങ്ങളുടെ പിന്തുണയേ ഉള്ളൂ. വിമതര്‍ തീരുമാനം മാറ്റിയാല്‍ മാത്രമാണ് സര്‍ക്കാരിന് രക്ഷയുള്ളൂ.

യുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയുംയുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയും

English summary
Karnataka Crisis; Will Decide By Tomorrow, Speaker Tells SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X