Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ അന്നഭാഗ്യ പദ്ധതിയില്‍ അരിവിഹിതം കുറയില്ല; വിവാദ നടപടി മുഖ്യമന്ത്രി പിൻവലിച്ചു

ബെംഗളൂരു: അന്നഭാഗ്യ പദ്ധതിക്കു കീഴിലുള്ള സൗജന്യ അരിവിഹിതം വെട്ടിക്കുറച്ച ബജറ്റ് നടപടി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പിന്‍വലിച്ചു. കോണ്‍ഗ്രസ് നിയമസഭകക്ഷി നേതാവ് സിദ്ധരാമയ്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി പിന്‍വലിച്ചത്.അന്നഭാഗ്യ അരിവിഹിതം കുടുംബത്തില്‍ ആളൊന്നിന് ഏഴു കിലോഗ്രാം എന്നത് അഞ്ചായി കുറയ്ക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. പദ്ധതിക്കായി അരി സമാഹരിക്കുന്നതിലെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു തിരുമാനം.

ഇത്തരത്തില്‍ 600700 കോടി രൂപ ലാഭിക്കാമെന്നായിരുന്നു ബജറ്റ് അവതരിപ്പിക്കവെ കുമാരസ്വാമി പറഞ്ഞത്. 34000 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതുമൂലം സംസ്ഥാനത്തിനുമേല്‍ അധികബാധ്യത അടിച്ചേല്‍പിക്കുമെന്നതിനാലാണ് ഇത്തരം ചില നടപടികളിലേക്കു നീങ്ങാന്‍ കാരണമായി ചൂണ്ടികാട്ടിയത്.

kumaraswami

എന്നാല്‍ അന്നഭാഗ്യയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ കത്തെഴുതിയതിനെ തുടര്‍ന്നാണു കുമാരസ്വാമി തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയത്. സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്തേതുപോലെ പദ്ധതി തുടരുമാമെന്നു കുമാരസ്വാമി വ്യക്തമാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+