കര്‍ണാടകയിലെ ഡാമുകള്‍ തുറന്നു; തമിഴ് നാട് ആശങ്കയില്‍
കര്‍ണാടകയിലെ ഡാമുകള്‍ തുറന്നതോടെ അയല്‍ സംസ്ഥനമായ തമിഴ്‌നാട് വെള്ളപ്പൊക്ക ഭീഷണിയില്‍.കാവേരി നദി കടന്നുപോകുന്ന തമിഴ്നാട്ടിലെ ആറ് ജില്ലകളിലാണ് ആശങ്ക നിലനില്‍ക്കുന്നത്.
കര്‍ണാടകയിലെ കബനി, കെ ആര്‍ എസ് ഡാമുകളാണ് തുറന്ന് വിട്ടിരിക്കുന്നത്. ഈ ജലം മേട്ടൂര്‍ ഡാമില്‍ ഇന്നെത്തുമെന്നാണ് പ്രതീക്ഷ. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട

ഡാമുകള്‍ തുറന്നത് കൃഷ്ണഗിരി, ധര്‍മപുരി, സേലം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍ എന്നീ ജില്ലകളെയാണ് ബാധിക്കുക. നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് ജില്ല കളക്ടര്‍മാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications