അമ്മയെ മൂർഖൻ പാമ്പ് കടിച്ചു; ഉടൻ മകൾ അമ്മയുടെ കാലിൽ നിന്ന് വായ കൊണ്ട് വിഷം വലിച്ചെടുത്തു; പിന്നീട്

അമ്മയെ മൂർഖൻ പാമ്പ് കടിച്ച വിവരം അറിഞ്ഞ മകൾ ചെയ്ത പ്രവൃത്തി കേട്ടവരൊക്കെ അത്ഭുതപ്പെട്ടിരിക്കുകയാണ്. കാരണം സിനിമയെ വെല്ലുന്ന കാര്യമാണ് സംഭവിച്ചത്. കാലിലാണ് അമ്മയ്ക്ക് മൂർഖാൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ കോളേജ് വിദ്യാർത്ഥിനിയായ മകൾ കാലിൽ നിന്നും വിഷം വായ കൊണ്ട് വലിച്ചെടുക്കുകയായിരുന്നവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
വിദ്യാർത്ഥിനി ശ്രമ്യ റായ് ആണ് അമ്മ മമതറായിയുടെ കാലിൽ നിന്ന് വിഷം വലിച്ചെടുത്തത്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം. ശ്രമ്യ പുത്തൂരിലെ വിവേകാനന്ദ ഡിഗ്രി കോളേജ് വിദ്യാർത്ഥിനിയും അമ്മ മമത റായി പുത്തൂരിലെ കെയ്യൂർ ഗ്രാമപഞ്ചായത്തംഗവുമാണ്.
പുത്തൂരിൽ തന്നെയുള്ള അമ്മയുടെ കൃഷിയിടം സന്ദർശിക്കാനെത്തിയതായിരുന്നു മമത. വെള്ളം പമ്പ് ഓണാക്കാൻ അവർ കൃഷിയിടത്തിലേക്ക് പോയി. തിരിച്ചുപോകുമ്പോൾ അവർ അബദ്ധത്തിൽ ഒരു മൂർഖൻ പാമ്പിനെ ചവിട്ടി. ഉടനെ ആ പാമ്പ് അവരുടെ കാലിൽ കടിച്ചു. വിഷപ്പാമ്പിന്റെ കടിയേറ്റതായി തിരിച്ചറിഞ്ഞയുടൻ, ശരീരത്തിന്റെ സുപ്രധാന അവയവങ്ങളിലേക്ക് വിഷം പടരാതിരിക്കാൻ അവർ ഉണങ്ങിയ പുല്ല് കടിയേറ്റ ഭാഗത്തു കെട്ടിവെച്ചു. എന്നാൽ വിഷം പടരാതിരിക്കാൻ ഉണങ്ങിയ പുല്ലിന്റെ കെട്ട് മതിയാകില്ലെന്ന് മമതയുടെ മകൾ ശ്രമ്യ മനസ്സിലാക്കി.
അമ്മയുടെ ജീവൻ രക്ഷിക്കാൻ, മമതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ശ്രമ്യ വായ കൊണ്ട് വിഷം വലിച്ചെടുത്തു. ശ്രമ്യയുടെ സമയോചിതമായ നടപടിയാണ് മമതയുടെ ജീവൻ രക്ഷിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. കോളേജിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് റേഞ്ചർ കൂടിയായആണ് ശ്രമ്യ.
Beauty Tips: ചർമ്മത്തിന് ആരോഗ്യം മാത്രമല്ല സൗന്ദര്യവും; ഇതാ ഈ ഭക്ഷണങ്ങൾ..












Click it and Unblock the Notifications