കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ പ്രഖ്യാപനവുമായി യെഡിയൂരപ്പ; 5000 രൂപ ധനസഹായം, വൈദ്യുതി ബില്ലില്‍ ഇളവ്, മദ്യം വിലകൂട്ടി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായവര്‍ക്കു ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടകയിലെ യെഡിയൂരപ്പ സര്‍ക്കാര്‍. ജോലി നഷ്ടമായവര്‍, ഡ്രൈവര്‍മാര്‍, ബാര്‍ബര്‍, പൂ കച്ചവടക്കാര്‍ തുടങ്ങി സാധാരണക്കാര്‍ക്ക് വേണ്ടി 1610 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. മദ്യത്തിനുള്ള എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ലക്ഷണക്കണക്കിന് ആളുകള്‍ക്കാണ് പുതിയ പ്രഖ്യാപനത്തിന്റെ നേട്ടം ലഭിക്കുക. വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ഏറെ ആശ്വാസകമായ പ്രഖ്യാപനങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

സാധാരണ കുടുംബങ്ങള്‍ക്ക്

സാധാരണ കുടുംബങ്ങള്‍ക്ക്

ലോക്ക് ഡൗണ്‍ കാരണമായി വരുമാന മാര്‍ഗം നഷ്ടമായവര്‍ക്കാണ് യെഡിയൂരപ്പ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. മൊത്തം 1610 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹത്തിലെ സാധാരണക്കാരെയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. സാധാരണക്കാരായ എല്ലാ കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും.

ഹെക്ടറിന് 25000 രൂപ

ഹെക്ടറിന് 25000 രൂപ

പൂക്കച്ചവടക്കാര്‍ക്കും പൂക്കള്‍ കൃഷി ചെയ്യുന്നവര്‍ക്കും ധനസഹായം നല്‍കും. ഹെക്ടറിന് 25000 രൂപയാണ് നല്‍കുക. പച്ചക്കറി, പഴം കൃഷി ചെയ്യുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്വയം തൊഴില്‍ ചെയ്യുന്ന സാധാരണക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കും.

ബാര്‍ബര്‍ക്കും ഡ്രൈവര്‍ക്കും 5000

ബാര്‍ബര്‍ക്കും ഡ്രൈവര്‍ക്കും 5000

ബാര്‍ബര്‍മാര്‍, അലക്കുകാര്‍ എന്നിവര്‍ക്ക് 5000 രൂപ വീതം നല്‍കും. 6000 അലക്കുകാര്‍ക്കും 230000 ബാര്‍ബര്‍മാര്‍ക്കും ഇതിന്റെ നേട്ടം കിട്ടും. ഏഴ് ലക്ഷം ഓട്ടോ റിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കും 5000 രൂപ വീതം നല്‍കും. ലോക്ക് ഡൗണ്‍ കാരണം പ്രതിസന്ധിയിലായ വിഭാഗങ്ങളെയാണ് സര്‍ക്കാര്‍ പ്രധാനമായും പരിഗണിച്ചത്.

വൈദ്യുതി ബില്ലില്‍ ഇളവ്

വൈദ്യുതി ബില്ലില്‍ ഇളവ്

ലോക്ക് ഡൗണ്‍ കാരണം പ്രതിസന്ധിയിലായ മറ്റൊരു വിഭാഗമാണ് ചെറുകിട സംരംഭകര്‍. ഇവരുടെ പ്രതിമാസ വൈദ്യുതി നിരക്കിലെ ഫിക്‌സഡ് ചാര്‍ജ് എഴുതി തള്ളാന്‍ തീരുമാനിച്ചു. രണ്ടു മാസമാണ് ഈ ഇളവ് ലഭിക്കുക. വന്‍കിട വ്യവസായങ്ങളുടെ വൈദ്യുതി ബില്ല് അടയ്ക്കുന്നതിന് ഇളവ് നല്‍കും. രണ്ടുമാസത്തേക്ക് വൈകിയാല്‍ പിഴയുണ്ടാകില്ല.

തവണകളായി അടച്ചാല്‍ മതി

തവണകളായി അടച്ചാല്‍ മതി

വൈദ്യുതി ബില്ലിന്റെ അഡ്വാന്‍സ് അടച്ചവര്‍ക്കുള്ള പ്രത്യേക ആനുകൂല്യം നല്‍കും. ഇത് എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കും. മാത്രമല്ല, ബാലന്‍സ് വരുന്ന ബില്ലിലെ തുക തവണകളായി അടച്ചാല്‍ മതിയാകും. ഈ വര്‍ഷം ജൂണ്‍ 30 വരെ പണമടക്കാത്തതിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിഛേദിക്കില്ല.

109 കോടി രൂപ നെയ്ത്തുകാര്‍ക്ക്

109 കോടി രൂപ നെയ്ത്തുകാര്‍ക്ക്

109 കോടി രൂപ നെയ്ത്തുകാരുടെ വായ്പ എഴുതി തള്ളല്‍ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ഇതില്‍ 29 കോടി രൂപ സര്‍ക്കാര്‍ റിലീസ് ചെയ്തു. ബാക്കി വരുന്ന 80 കോടി ഉടന്‍ അനുവദിക്കും. നെയ്ത്തുകാര്‍ക്ക് പുതിയ വായ്പ എടുക്കുന്നതിനും ജോലി തടസം ഒഴിവാക്കാനും സഹായകമാണ് സര്‍ക്കാരിന്റെ ഈ പദ്ധതി.

2000 രൂപ വീതം നേരിട്ട് നല്‍കും

2000 രൂപ വീതം നേരിട്ട് നല്‍കും

നെയ്ത്തുകാര്‍ക്ക് 2000 രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കും. കര്‍ണടാകയിലെ 54000 നെയ്ത്തുകാര്‍ക്കാണ് 2000 രൂപ വീതം ലഭിക്കുക. മാത്രമല്ല, നിര്‍മാണ തൊഴിലാളികള്‍ക്കും സാമ്പത്തിക സഹായം സര്‍ക്കാര്‍ അനുവദിച്ചു.

നിര്‍മാണ തൊഴിലാളികള്‍ക്ക് പണം

നിര്‍മാണ തൊഴിലാളികള്‍ക്ക് പണം

രജിസ്റ്റര്‍ ചെയ്ത 15.80 ലക്ഷം കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക ഫണ്ട് അനുവദിച്ചു. എല്ലാവര്‍ക്കും 2000 രൂപ വീതം അനുവദിച്ചു. 11.80 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് പണം നല്‍കി. ബാക്കിയുള്ള നാല് ലക്ഷം പേര്‍ക്ക് ഉടന്‍ പണം ബാങ്കില്‍ നിക്ഷേപിക്കും. ഇതിന പുറമെ 3000 രൂപ കൂടി നിര്‍മാണ തൊഴിലാകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 മദ്യത്തിന് നികുതി കൂട്ടി

മദ്യത്തിന് നികുതി കൂട്ടി

അതേസമയം, മദ്യത്തിന്റെ വില കൂട്ടാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. എക്‌സൈസ് ഡ്യൂട്ടിയില്‍ 11 ശതമാനം വര്‍ധവാണ് വരുത്തുക. നേരത്തെ ബജറ്റില്‍ ആറ് ശതമാനം നികുതി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ വര്‍ധന. ഇതോടെ മദ്യത്തിന് വില കുത്തനെ ഉയരും. നേരത്തെ മറ്റു പല സംസ്ഥാനങ്ങലും മദ്യത്തിന് വില ഉയര്‍ത്തിയിരുന്നു.

ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...

English summary
Karnataka declared Cash Aid to Barbers and Auto Drivers; Increased Liquor Excise Duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X