കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ കൂറുമാറിയ കോൺഗ്രസ് എംഎൽഎ സ്വന്തമാക്കിയത് 11 കോടിയുടെ ആഡംബര കാർ

Google Oneindia Malayalam News

ബെംഗളൂരു: 11 കോടിയുടെ ആഡംബര കാർ സ്വന്തമാക്കി കർണാടകയിലെ വിമത എംഎൽഎ എംടിബി നാഗരാജ്. കർണാടയിൽ ഭരണ പ്രതിസന്ധി സൃഷ്ടിച്ച് കുമാരസ്വാമി സർക്കാരിനെ താഴെയിറക്കാൻ കാരണക്കാരായ 17 വിമത എംഎൽഎമാരിൽ ഒരാളാണ് ഹോസ്കോട്ട് എംഎൽഎ ആയിരുന്നു നാഗരാജ്. നിലവിൽ ബിജെപിക്കൊപ്പമാണ് ഇദ്ദേഹം.

മ</a><a class=ഹാരാഷ്ട്രയില്‍ നോട്ടമിട്ട് സോണിയ.... ഫട്‌നാവിസിനെ നേരിടാന്‍ ത്രിമൂര്‍ത്തികളെ ഇറക്കുന്നു!!" title="മഹാരാഷ്ട്രയില്‍ നോട്ടമിട്ട് സോണിയ.... ഫട്‌നാവിസിനെ നേരിടാന്‍ ത്രിമൂര്‍ത്തികളെ ഇറക്കുന്നു!!" />മഹാരാഷ്ട്രയില്‍ നോട്ടമിട്ട് സോണിയ.... ഫട്‌നാവിസിനെ നേരിടാന്‍ ത്രിമൂര്‍ത്തികളെ ഇറക്കുന്നു!!

ഇന്ത്യയിൽ വിൽപ്പയ്ക്കുള്ളതിൽ വെച്ച് ഏറ്റവും വില കൂടിയ കാറായ റോൾസ് റോയ്സ് ഫാന്റം മോഡലാണ് എംടിബി നാഗരാജ് സ്വന്തമാക്കിയിരിക്കുന്നത്. കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ആഡംബര കാറായതിനാൽ പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർത്തതിന് അനുസരിച്ച് വില ഇനിയും കൂടാനാണ് സാധ്യത. ഇതോടെ രാജ്യത്ത് ആഡംബരം വാഹനം സ്വന്തമായുളള രാഷ്ട്രീയക്കാരിൽ മുൻനിരയിലേക്ക് എംടിബി നാഗരാജ് എത്തിയിരിക്കുകയാണ്.

rolls royce

ഹോസ്കോട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നാഗരാജ് കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അടുത്തേക്കാണ് തന്റെ ആഡംബര കാറുമായി എത്തിയത്. കർണാടകയിലെ പ്രളയ ദുരിതാശ്വാസത്തിനായി ഒരു കോടി രൂപയുടെ ചെക്ക് നാഗരാജ് മുഖ്യമന്ത്രിക്ക് കൈമാറി.

നാഗരാജ് റോൾസ് റോയ്സിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവം വിവാദമാവുകയും ചെയ്തു. കോൺഗ്രസ് നേതാവ് നിവേദിത് ആൽവയാണ് നാഗരാജ് റോൾസ് റോയ്സിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വിട്ടത്. എന്നാൽ കോടീശ്വരനായ നാഗരാജ് ആഡംബര കാർ വാങ്ങിയത് വിവാദമാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

ഏറെ നാളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം ഇപ്പോൾ പൂർത്തികരിക്കാനായി എന്നാണ് നാഗരാജ് പ്രതികരിച്ചത്. 2013ലെ തിരഞ്ഞെടുപ്പിൽ 470 കോടി രൂപയാണ് തന്റെ ആസ്തിയെന്നാണ് നാഗരാജ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. 2018ൽ തനിക്ക് 709 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഭാര്യയുടെ പേരിൽ 306 കോടി രൂപയുടെ സ്വത്തുണ്ടെന്നും നാഗരാജ് വ്യക്തമാക്കിയിരുന്നു. കൂറു മാറ്റത്തെ തുടർന്ന് എംടിബി നാഗരാജിനെ സ്പീക്കർ അയോഗ്യനാക്കിയിരുന്നു.

English summary
Karnataka disqualified MLA purchased car worth 11 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X