കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാര്‍ പണി തുടങ്ങി; ബിജെപി എംഎല്‍എയ്ക്ക് നോട്ടീസ്, ഒത്തുകളി വിവാദം കത്തും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്തിയ ബിജെപിക്ക് തിരിച്ചുപണികൊടുക്കാന്‍ ഒരുങ്ങുകയാണ് മുതിര്‍ന്നകോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ബിജെപി നേതാക്കള്‍ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം കോടതിയില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. ബിജെപിയുമായി ഒത്തുകളിക്കാന്‍ ഡികെ ശിവകുമാര്‍ തയ്യാറായി എന്നാണ് ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യറ്റ്‌നാല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കോടീശ്വരനായ ഡികെ ശിവകുമാര്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ നിന്നും നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ബിജെപിയുമായി ഒത്തുകളിക്കാന്‍ തയ്യാറായത് എന്നും യറ്റ്‌നാല്‍ ആരോപിച്ചിരുന്നു. ഈ സംഭവമാണ് വിവാദമായത്. ഇതിനുശക്തമായ മറുപടി നല്‍കുമെന്ന് ഡികെ ശിവകുമാര്‍ താക്കീത് നല്‍കിയിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

കനകപുര കോടതിയില്‍ ഹര്‍ജി

കനകപുര കോടതിയില്‍ ഹര്‍ജി

ബിജെപി എംഎല്‍എ യറ്റ്‌നാലിനെതിരെ ഡികെ ശിവകുമാര്‍ കനകപുര കോടതിയെ സമീപിച്ചു. കോടതി ബിജെപി എംഎല്‍എയ്ക്ക് നോട്ടീസ് അയച്ചു. മുന്‍ മന്ത്രിയും വിജയപുര എംഎല്‍എയുമാണ് ബസനഗൗഡ പാട്ടീല്‍ യറ്റ്‌നാല്‍.

 സപ്തംബര്‍ 18ന് പരിഗണിക്കും

സപ്തംബര്‍ 18ന് പരിഗണിക്കും

ഡികെ ശിവകുമാര്‍ സമര്‍പ്പിച്ച അപകീര്‍ത്തി കേസ് കോടതി സപ്തംബര്‍ 18ന് പരിഗണിക്കും. അന്നേ ദിവസം കോടതിയില്‍ ഹാജരാകണമെന്ന് ബിജെപി എംഎല്‍എയ്ക്ക് കോടതി നിര്‍ദേശം നല്‍കി. മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോടികളുടെ നഷ്ടം

കോടികളുടെ നഷ്ടം

ബിജെപി എംഎല്‍എയുടെ ആരോപണം മൂലം തനിക്ക് 204 കോടി രൂപ നഷ്ടമായി. കോടതി ഫീസ് ആയി 1.04 കോടി രൂപയും കെട്ടിവെക്കേണ്ടി വന്നു. ഇതിനെല്ലാം മതിയായ നഷ്ടപരിഹാരം വേണമെന്നാണ് ഡികെയുടെ ആവശ്യം. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്നിവയുടെ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചാല്‍ കര്‍ണാടകത്തിലെ രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാമെന്ന് ഡികെ ബിജെപിക്ക് വാഗ്ദാനം നല്‍കി എന്നാണ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

തന്റെ അഭിമാനം നഷ്ടപ്പെട്ടു

തന്റെ അഭിമാനം നഷ്ടപ്പെട്ടു

ജനങ്ങളും നേതാക്കളുടെയും മുന്നില്‍ തന്റെ അഭിമാനം നഷ്ടപ്പെട്ടു. താന്‍ സംശയത്തിന്റെ നിഴലിലായി. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതിന് ഏറെ കഷ്ടപ്പെട്ട വ്യക്തിയാണ് ഞാന്‍. എന്നാല്‍ ബിജെപി എംഎല്‍എയുടെ ആരോപണത്തോടെ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുവെന്നും ഡികെ സമര്‍പ്പിച്ച പരാതിയില്‍ വിശദീകരിക്കുന്നു.

തന്റെ യാത്രകള്‍ സംശയിക്കപ്പെട്ടു

തന്റെ യാത്രകള്‍ സംശയിക്കപ്പെട്ടു

കര്‍ണാടകയുടെ ജലവിഭവ മന്ത്രിയായിരുന്നു ഞാന്‍. പല തവണ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ദില്ലിയില്‍ പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ബിജെപി എംഎല്‍എയുടെ ആരോപണ ശേഷം തന്റെ യാത്രകള്‍ സംശയിക്കപ്പെട്ടു. വ്യക്തിപരമായ നേട്ടത്തിനാണ് പോകുന്നത് എന്ന് ആരോപണം ഉയരുകയും ചെയ്തു. ഇതെല്ലാം തനിക്ക് വലിയ നഷ്ടങ്ങളാണ് വരുത്തിയതെന്നും ഡികെ പരാതിയില്‍ പറയുന്നു.

കശ്മീര്‍ മൂന്നായി വിഭജിക്കുമെന്ന് അഭ്യൂഹം; ഭക്ഷണം വാങ്ങിക്കൂട്ടി ജനം, ടൂറിസ്റ്റുകള്‍ 'രക്ഷപ്പെടുന്നുകശ്മീര്‍ മൂന്നായി വിഭജിക്കുമെന്ന് അഭ്യൂഹം; ഭക്ഷണം വാങ്ങിക്കൂട്ടി ജനം, ടൂറിസ്റ്റുകള്‍ 'രക്ഷപ്പെടുന്നു

English summary
Karnataka: DK Shivakumar files defamation suit against BJP MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X