കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യദ്യൂരപ്പക്ക് കടിഞ്ഞാണിടാന്‍ ഡികെ; പ്രതിപക്ഷ നേതാവ് സ്ഥാനം ശിവകുമാര്‍ ഏറ്റെടുത്തേക്കും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് യദ്യൂരപ്പ അധികാരമേറ്റാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചനയുമായി ഡികെ ശിവകുമാര്‍. എന്‍റെ റോള്‍ എന്താണെന്ന് അറിയില്ല. ഒരുപക്ഷെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്നാവാം പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നാണ് ശിവകുമാര്‍ വ്യക്തമാക്കുന്നത്.

<strong> ബിജെപി പിന്തുണ വേണ്ട; പ്രസിഡന്‍റായി വിജയിച്ച യുഡിഎഫ് അംഗം നിമിഷങ്ങള്‍ക്കുള്ളില്‍ രാജിവെച്ചു</strong> ബിജെപി പിന്തുണ വേണ്ട; പ്രസിഡന്‍റായി വിജയിച്ച യുഡിഎഫ് അംഗം നിമിഷങ്ങള്‍ക്കുള്ളില്‍ രാജിവെച്ചു

സംസ്ഥാനത്ത് ജനതാ ദളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ കോണ്‍ഗ്രസ് ഖേദിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത് തടയാന്‍ അത്തരമൊരു സഖ്യം അനിവാര്യമായിരുന്നു. വിമത എംഎല്‍എമാര്‍ ഉടനൊന്നും ബെംഗളൂരുവിലേക്ക് മടങ്ങിവരുമെന്ന് ഞാന്‍ കരുതുന്നില്ല. യദ്യൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ അവരെ മുംബൈയില്‍ തന്നെ നിര്‍ത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.

karnataka

വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ കഴിയാത്തതില്‍ ഡികെ ശിവകുമാര്‍ ഇന്നലെ സഭയില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. വിമതസ്വരം ഉയര്‍ത്തിയ എംഎല്‍എമാരെ വേണമെങ്കില്‍ ഒരു മുറിയില്‍ പൂട്ടിയിടാന്‍ തനിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ സൗഹൃദം കാരണം താനത് ചെയ്തില്ല. എംഎല്‍എമാരെ പ്രവേശിപ്പിച്ചിരുന്ന ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു. എന്തുകൊണ്ടാണ് അവരെ കാണാന്‍ അനുവദിക്കാത്തത്. ഞാന്‍ ഒരു കൊള്ളക്കാരനാണോ? മാധ്യമങ്ങള്‍ നമ്മളെ തമാശക്കാരായി ചിത്രീകരിക്കുകയും മോഷ്ടാക്കള്‍ എന്ന് വിളിക്കുകയും ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

<strong> അഡ്വ. ജയശങ്കറിനെ പുറത്താക്കണം, നിലപാട് കടുപ്പിച്ച് സിപിഐയിലെ ഒരു വിഭാഗം, തീരുമാനം ബ്രാഞ്ചിന്</strong> അഡ്വ. ജയശങ്കറിനെ പുറത്താക്കണം, നിലപാട് കടുപ്പിച്ച് സിപിഐയിലെ ഒരു വിഭാഗം, തീരുമാനം ബ്രാഞ്ചിന്

ബഹുമാനത്തോടെ നമുക്ക് ഇനി പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല. ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന് പറയാന്‍ പോലും തനിക്കിനി കഴിയില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. തങ്ങളെ പിന്നില്‍ നിന്ന് കുത്തിയതുപോലെ ഇവര്‍ നിങ്ങളേയും പിന്നില്‍ നിന്ന് കുത്തുമെന്ന മുന്നറിയിപ്പും വിമതരുടെ കാര്യത്തില്‍ ഡികെ ശിവകുമാര്‍ ബിജെപിക്ക് നല്‍കി.

English summary
karnataka; DK Sivakumar may become opposition leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X