Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍'നാടകം' ബിജെപി മധ്യപ്രദേശിലും രാജസ്ഥാനിലും ആവര്‍ത്തിക്കും; സര്‍വ്വേ പ്രവചനം ഇങ്ങനെ

ദില്ലി: കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ഭരണം കര്‍ണാടകത്തില്‍ തിരിച്ചുപിടിച്ചിരിക്കുകയാണ് ബിജെപി. ഓപ്പറേഷന്‍ താമര വിജയം കണ്ടപ്പോള്‍ 14 മാസം നീണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യഭരണത്തിനാണ് അവസാനമായത്. കര്‍ണാടകം പിടിക്കുന്നതിന് തൊട്ട് മുന്‍പ് തന്നെ ഗോവയിലെ 10 കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ബിജെപി അംഗബലം ഉയര്‍ത്തിയിരുന്നു.

ഇനി ബിജെപിയുടെ ലക്ഷ്യം മധ്യപ്രദേശും രാജസ്ഥാനുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭിജെപി താഴെയിറക്കുമെന്നാണ് മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയും പ്രവചിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

 ശൂന്യതയില്‍ നിന്ന് പ്രതിപക്ഷമായി

ശൂന്യതയില്‍ നിന്ന് പ്രതിപക്ഷമായി

അധികാരമില്ലാത്ത സംസ്ഥാനങ്ങളില്‍ ഏത് വിധേനയും ഭരണം പിടിക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. ഈ തന്ത്രം അവസാനം പയറ്റിതെളിഞ്ഞ് വിജയിച്ചത് വടക്ക് കിഴക്കന്‍ സംസ്ഥാനമായ സിക്കിമിലാണ്. ബിജെപിക്കെന്നല്ല ദേശീയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ നിലം തൊടാന്‍ കഴിയാതിരുന്ന സംസ്ഥാനമാണ് സിക്കിം. എന്നാല്‍ ഇരുട്ടി വെളുത്തപ്പോഴേക്കും ശൂന്യതയില്‍ നിന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുകയാണ് സംസ്ഥാനത്ത് ബിജെപി. പ്രതിപക്ഷമായ എസ്ഡിഎഫില്‍ നിന്ന് 13 എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇത്.

 മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ

മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ

സിക്കിം കൊണ്ട് ബിജെപി തങ്ങളുടെ ശ്രമങ്ങള്‍ അവസാനിപ്പിച്ചേക്കില്ലെന്നാണ് മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയും അഭിപ്രായപെടുന്നത്. 'കര്‍നാടകം' ബിജെപി മധ്യപ്രദേശിലും രാജസ്ഥാനിലും ആവര്‍ത്തിക്കുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും അഭിപ്രായപ്പെട്ടു. 30 ശതമാനം പേര്‍ ആവര്‍ത്തിക്കില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 21 ശതമാനം പേര്‍ അറിയില്ലെന്നും പ്രതികരിച്ചു.

 അധികാരം പിടിച്ചു

അധികാരം പിടിച്ചു

പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇത്തവണ ഭരണം സ്വന്തമാക്കിയത്. കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെയാണ് ഭരണം ശിവരാജ് സിംഗ് ചൗഹാനില്‍ നിന്ന് കമല്‍ നാഥിലേക്ക് എത്തിയത്. 230 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോണ്‍ഗ്രസ് 114ും ബിജെപി 109ും സീറ്റുകള്‍ നേടി. 2 ബിഎസ്പി. ഒരു എസ്പി, 4 സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരം പിടിക്കുകയായിരുന്നു.

 രാജസ്ഥാനില്‍

രാജസ്ഥാനില്‍

2018 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയ രാജസ്ഥാനിലും സാമന നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. 200 സീറ്റില്‍ 112 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 72 സീറ്റുകളും. അതുകൊണ്ട് തന്നെ പെട്ടൊന്നൊരു അട്ടിമറി ഇവിടെ ബിജെപിക്ക് സാധ്യമല്ല. എന്നാല്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈറ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി വെല്ലുവിളിച്ചിരുന്നു.

 കേരളത്തിന് ഒരു കൈ സഹായം

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+