കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക സര്‍ക്കാരിനെ വിറപ്പിച്ച അനുപമ ഷേണായി... ആരാണ് ഈ പോലീസുകാരി?

Google Oneindia Malayalam News

ബെംഗളൂരു: ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഒരു സര്‍ക്കാരിനെ മൊത്തത്തില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ പറ്റുമോ? പറ്റുമെന്ന് കേരളത്തിലെ ജേക്കബ് തോമസിനെ പോലുള്ളവര്‍ തെളിയിച്ചിട്ടുണ്ട്.

അതിലും ഏറെ ഞെട്ടിയ്ക്കുന്ന വാര്‍ത്തകളാണ് കര്‍ണാടകത്തില്‍ നിന്ന് വരുന്നത്. കര്‍ണാടക തൊഴില്‍ മന്ത്രിയോട് എപ്പോഴാണ് താങ്കള്‍ രാജിവയ്ക്കുക എന്ന് ഫേസ്ബുക്കിലൂടെ ചോദിച്ചുകൊണ്ട് തന്റെ കാക്കിക്കുപ്പായം അഴിച്ചുവച്ച പോലീസുകാരിയുടെ വാര്‍ത്ത

അനുപമ ഷേണായി... അതാണ് അവരുടെ പേര്. ആ പേര് ഇപ്പോള്‍ കര്‍ണാടകത്തില്‍ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ്. ആരാണ് അനുപമ ഷേണായ്

അനുമപമ ഷേണായ്

അനുമപമ ഷേണായ്

2010 ലെ കര്‍ണാടക സിവില്‍ സര്‍വ്വീസ് ബാച്ചിലെ പോലീസ് ഓഫീസര്‍ ആയിരുന്നു അനുപമ ഷേണായ്. എന്നാല്‍ ഇപ്പോള്‍ അവര്‍ സര്‍വ്വീസില്‍ നിന്ന് രാജിവച്ചു.

സിദ്ധരാമയ്യയെ ഞെട്ടിച്ചു?

സിദ്ധരാമയ്യയെ ഞെട്ടിച്ചു?

കര്‍ണാടകത്തിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച വ്യക്തിയായിരുന്നു അനുപമ. അഴിമതിയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് അനുപമ നടത്തിയത്.

മദ്യ, മണല്‍ മാഫിയകള്‍

മദ്യ, മണല്‍ മാഫിയകള്‍

മദ്യമാഫിയയ്‌ക്കെതിരേയും മണല്‍ മാഫിയയ്‌ക്കെതിരേയും അനുപമ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇതോടെ രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണിലെ കരടായി.

ഒരു ഫോണ്‍ കോള്‍

ഒരു ഫോണ്‍ കോള്‍

കര്‍ണാടക തൊഴില്‍ മന്ത്രി വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതാണ് അനുപമയ്‌ക്കെതിരെ നടന്ന നീക്കങ്ങള്‍ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന്റെ തിരക്കിലായിരുന്നു എന്നാണ് അന്ന് അനുപമ മന്ത്രിയ്ക്ക് നല്‍കിയ മറുപടി.

സ്ഥലം മാറ്റം

സ്ഥലം മാറ്റം

ബെല്ലാരി ജില്ലയിലെ കുഡ്‌ലിഗിയില്‍ ഡിവൈഎസ്പി ആയിരുന്നു അനുമപ. ഫോണ്‍ എടുക്കാത്ത സംഭവത്തില്‍ സ്ഥലം മാറ്റമ നല്‍കിയായിരുന്നു പ്രതികാരം. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമായതോടെ സര്‍ക്കാരിന് സ്ഥലം മാറ്റം റദ്ദാക്കേണ്ടിവന്നു.

ഒടുവില്‍ രാജി

ഒടുവില്‍ രാജി

പോരാട്ടങ്ങള്‍ ഫലം കാണിന്നില്ലെന്ന് മനസ്സിലാക്കിയാണോ... അനുപമ എന്തായാലും സര്‍വ്വീസില്‍ നിന്ന് രജിവച്ചു. അതിന് ശേഷമായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്.

ഞാന്‍ രാജിവച്ചു... നിങ്ങള്‍ എപ്പോഴാണ്...

ഞാന്‍ രാജിവച്ചു... നിങ്ങള്‍ എപ്പോഴാണ്...

ഞാന്‍ രാജിവച്ചു... നിങ്ങള്‍ എപ്പോഴാണ് രാജിവയ്ക്കുന്നത് എന്നായിരുന്നു തൊഴില്‍ മന്ത്രിയോട് അനുപമ ഫേസ്ബുക്കില്‍ ചോദിച്ചത്.

അന്ത്യശാസനം

അന്ത്യശാസനം

ചെവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പ് രാജിവയ്ക്കണം എന്നായിരുന്നു തൊഴില്‍ മന്ത്രിയ്ക്ക് അനുമപ നല്‍കിയ അന്ത്യശാസനം. അല്ലെങ്കില്‍ ചില തെളിവുകള്‍ പുറത്ത് വിടുമെന്നും പറഞ്ഞിരുന്നു.

ഓഡിയോ

ഓഡിയോ

മന്ത്രിയ്‌ക്കെതിരെ ഓഡിയോ തെളിവുകള്‍ അനുപമയുടെ കൈവശം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. മന്ത്രി അനുപമയോട് മോശമായി സംസാരിയ്ക്കുന്നതിന്റെ ശബ്ദരേഖയാണെന്നും സൂചനകളുണ്ട്.

English summary
Anupama Shenoy resigned as Kudligi Deputy Superintendent of Police on Monday and challenged Karnataka Labour Minister PT Parameshwar Naik to quit for allegedly getting her transferred for not answering his phone calls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X