ടൂറിനിടെ വിദ്യാർത്ഥിയെ ചുംബിച്ചു, എടുത്തുയർത്തി: ഒടുവില്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു
അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു. സ്കൂൾ ടൂറിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പമായിരുന്നു പ്രധാന അധ്യാപികയുടെ ഫോട്ടോഷൂട്ട്. ചിത്ര വ്യാപ വിമർശനത്തിന് ഇടയാക്കിയതോടെ 42 കാരിയായ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. കർണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സർക്കാർ സ്കൂളിലെ അധ്യാപകയ്ക്കെതിരെയാണ് നടപടിയുണ്ടായത്.
സ്കൂളിലെ ടൂർ ചിത്രങ്ങൾ കഴിഞ്ഞ ദിവസം മുതലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ തുടങ്ങിയത്. ഇതോടെ വിദ്യാർത്ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നടപടിയുണ്ടായത്. അധ്യാപിക വിദ്യാർത്ഥിയെ ചുംബിക്കുകയും വിദ്യാർത്ഥിയേക്കൊണ്ട് അധ്യാപികയെ എടുത്തുയർത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മറ്റൊരു വിദ്യാർത്ഥി എടുത്തു എന്ന് കരുതുന്ന ചിത്രങ്ങളാണ് ഇത്.

വിദ്യാർത്ഥിയുടെ രക്ഷിതാക്കള്‍ തന്നെ അധ്യാപികയ്ക്കെതിരെ പരാതിയുമായി എത്തിയതാണ് ശക്തമായ നടപടിക്ക് ഇടയാക്കിയത്. ബിഇഒയുടെ റിപ്പോർട്ട് അനുസരിച്ച് പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തത്. അധ്യാപിക തന്നെയാണ് ചിത്രം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.
ഡിസംബർ 22 മുതൽ 25 വരെ ഹോരാനാട്, ധർമ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്കൂളിൽ നിന്ന് വിനോദയാത്ര പോയത്. രഹസ്യമായി എടുത്ത ചിത്രങ്ങളും വീഡിയോകളുമായതിനാല്‍ ടൂർ സംഘത്തിലുണ്ടായിരുന്ന മറ്റ് മറ്റ് വിദ്യാർത്ഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് ബി ഇ ഒ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്. 2005 ല്‍ സ്കൂളില്‍ പ്രൈമറി അധ്യപികയായി വിദ്യാഭ്യാസ വകുപ്പില്‍ എത്തിയ ഇവർക്ക് 2015 ലാണ് ഹൈസ്കൂളിലേക്ക് പ്രമേഷന്‍ ലഭിക്കുന്നത്.












Click it and Unblock the Notifications