കര്‍ണാടക തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥിയുടെ അശ്ലീല വിഡിയോ പ്രചരിക്കുന്നു, ബിജെപി പ്രതിസന്ധിയൽ
കര്‍ണാടക: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് തിയതി അടുക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അശ്ലീല വീഡിയോ പ്രചരിക്കുന്നു.ബെളഗാവി നോര്‍ത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ബെനാകെയുടെ അശ്ലീല വിഡിയോയാണ് പ്രചരിക്കുന്നത്.ബീച്ചിലും കാറിനുള്ളിലും സ്ത്രീക്കൊപ്പം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതിലൊരു ദൃശ്യം മാസങ്ങള്‍ക്ക് മുന്‍പും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ തന്റെ ചിത്രം ഉപയോഗിച്ച് വിഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് അനില്‍ ബെനാകെ ആരോപിക്കുന്നു.തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്ന ഈ സമയത്ത് ഇത്തരമൊരു അശ്ലീല വീഡിയോ വിവാദത്തില്‍ സ്ഥാനാര്‍ത്ഥി അകപ്പെട്ടത് ബിജെപിയില്‍ ചെറിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.ഇതാദ്യമായല്ല അനില്‍ വിവാദത്തില്‍ അകപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബെനാകെയുമായി ബന്ധപ്പെട്ട രണ്ടാം വിവാദമാണിത്.
ചേരി നിവാസികളായ സ്ത്രീ വോട്ടര്‍മാരെ സാനിറ്ററി പാഡ് നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ബെനാകെക്കെതിരെ കഴിഞ്ഞമാസം പരാതി ഉയര്‍ന്നിരുന്‌നു. എന്‍ജിഒയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നു വിശദീകരിച്ചാണ് അന്ന് ബെനാകെ തലയൂരിയത്.ഈ വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിഷയമാകുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നനു.


Click it and Unblock the Notifications